കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് 10 ദശലക്ഷം കൊവിഡ് വാക്സിനുകൾ സൌജന്യമായി നൽകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്

Google Oneindia Malayalam News

ദില്ലിയിൽ: ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ ആരംഭിച്ചതിന് പിന്നാലെ ഇന്ത്യയ്ക്ക് 10 ദശലക്ഷം ഡോസ് കൊവിഡ് വാക്സിൻ സൌജന്യമായി വിതരണം ചെയ്യുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. ഇതിനിടെ വാക്സിൻ കയറ്റുമതി നയവും ഇന്ത്യ ആവിഷ്കരിച്ചിട്ടുണ്ട്.
മ്യാൻമർ, മംഗോളിയ, ഒമാൻ, ബഹ്‌റൈൻ, ഫിലിപ്പൈൻസ്, മാലിദ്വീപ്, മൗറീഷ്യസ് എന്നീ രാജ്യങ്ങൾക്ക് ഭാരത് ബയോടെക് 8.1 ലക്ഷം ഡോസ് വാക്സിൻ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

 ബിജെപിയുടെ മോഹം നടക്കില്ല; ബംഗാൾ മമത തന്നെ ഭരിക്കും.. തൃണമൂൽ കോൺഗ്രസിന് 158 സീറ്റുകൾ ലഭിക്കുമെന്ന് സർവ്വേ ബിജെപിയുടെ മോഹം നടക്കില്ല; ബംഗാൾ മമത തന്നെ ഭരിക്കും.. തൃണമൂൽ കോൺഗ്രസിന് 158 സീറ്റുകൾ ലഭിക്കുമെന്ന് സർവ്വേ

വാക്സിൻ വിതരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ജനുവരി 15 ന് ഒരു യോഗം നടന്നിരുന്നു. യോഗത്തിൽ വെച്ച് കൊവിഡിനുള്ള നാഷണൽ എക്സ്പെർട്ട് ഗ്രൂപ്പ് ഓൺ വാക്സിൻ അഡ്മിനിസ്ട്രേഷൻ, വാക്സിനുകളെക്കുറിച്ചുള്ള വിദഗ്ദ്ധ സംഘം മറ്റ് രാജ്യങ്ങളെ സഹായിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞു. ഈ യോഗത്തിലായിരുന്നു തീരുമാനം.

 coronavirus--vaccine3-158

നഷ്ടപരിഹാരം സംബന്ധിച്ച വിഷയം സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) വീണ്ടും ഉന്നയിച്ചതായി തിങ്കളാഴ്ചത്തെ യോഗത്തിൽ സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. വാക്സിൻ കുത്തിവെച്ചവരിൽ എന്തെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ അനുഭവപ്പെട്ടാൽ ഇതിന്റെ ഉത്തരവാദിത്തം വാക്സിൻ കമ്പനിയ്ക്കാണ്. മറിച്ച് സർക്കാരിനല്ലെന്ന് ഇന്ത്യാ ഗവൺമെന്റ് കരാറിൽ പറഞ്ഞിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഭാരത് ബയോടെക്കിനും എസ്‌ഐഐയ്ക്കും ഇത് ബാധകമാണ്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 10 ദശലക്ഷം ഡോസ് കൊവിഡ് വാക്സിനുകൾ ഇന്ത്യയ്ക്ക് സൌജന്യമായി വിതരണം ചെയ്തുിട്ടുണ്ട്.

ഇതിനകം 11 ദശലക്ഷം ഡോസ് വാക്സിനുകൾ ഇന്ത്യയ്ക്ക് നൽകിയിട്ടുണ്ടെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. സെൻട്രൽ ഡ്രഗ്സ് ലബോറട്ടറി ലേബൽ ചെയ്ത സ്റ്റോക്കുകളിൽ നിലവിൽ 53 ദശലക്ഷം ഡോസുകൾ ലഭ്യമാണ്. കയറ്റുമതിക്കായി 25 ദശലക്ഷം ഡോസുകൾ അനുവദിച്ചിട്ടുണ്ട്, ബാക്കി 25 ദശലക്ഷം ഡോസുകൾ ഇന്ത്യയ്ക്ക് ഉപയോഗിക്കാൻ സാധിക്കും. സർക്കാർ വിതരണത്തിനായി വാക്സിൻ കമ്പനികളിൽ നിന്നായി വാങ്ങിയിട്ടുള്ള കൊവിഡ് വാക്സിൻ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, സീഷെൽസ് എന്നീ രാജ്യങ്ങളിൽ വാക്സിൻ വിതരണം ചെയ്യും.

ഭാരത് ബയോടെക്, സിറം ഇൻസ്റ്റിറ്റ്യൂട്ട് എന്നീ കമ്പനികളുടെ വാക്‌സിനുകളുടെ കയറ്റുമതി ജനുവരി അവസാനത്തോടെ ആരംഭിക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഭാരത് ബയോടെക് ജനുവരി 22 നകം 8.1 ലക്ഷം ഡോസുകൾ വിദേശരാജ്യങ്ങൾക്ക് നൽകാൻ സാധിക്കുമെന്നാണ് കരുതുന്നത്.

English summary
Serum Institute of India announces to Give 10 Million Free Doses to India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X