സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്രം
ദില്ലി: സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കാന്‍ ഉത്തരവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അദര്‍ പൂനവാലയ്ക്ക്
സിആർപിഎഫ് ഇന്ത്യയിലുടനീളം 'വൈ' കാറ്റഗറി സുരക്ഷ ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ അധികൃതർ അറിയിച്ചു.ഒന്നോ രണ്ടോ കമാന്‍ഡോമാരടക്കം പതിനൊന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സുരക്ഷാ സംവിധാനമാണ് വൈ കാറ്റഗറി സുരക്ഷ.
പൂനവാലയക്ക് സുരക്ഷ ആവശ്യപ്പെട്ട് പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) സർക്കാർ-റെഗുലേറ്ററി അഫയേഴ്‌സ് ഡയറക്ടര്‍ പ്രകാശ് കുമാർ സിംഗ് ഏപ്രിൽ 16 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൂനവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാവാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ കൊവിഡ് വാക്‌സിന്‍ നിര്‍മാണം നടത്തുന്ന രണ്ട് കമ്പനികളിലൊന്നാണ്. അതേസമയം, വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങൾക്കുള്ള കൊവിഷീൽഡ് വാക്സിന്റെ വില 400 രൂപയിൽ നിന്ന് 300 രൂപയാക്കി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ന് കുറച്ചിരുന്നു.












Click it and Unblock the Notifications