സ്റ്റോക്കുകൾ കെട്ടിക്കിടക്കുന്നു; കോവിഡ് വാക്സിൻ ഉൽപാദനം നിർത്തിവെച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
പൂനെ; ലക്ഷക്കണക്കിന് വാക്സിന്റെ ഡോസുകൾ കെട്ടിക്കിടക്കുന്നത് മൂലം കോവിഡ് വാക്സിന്റെ ഉൽപാദനം നിർത്തി വെച്ച് ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. 200 ദശലക്ഷം ഡോസുകൾ നിലവിൽ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇതേ തുടർന്നാണ് പുതിയതായി ഡോസുകൾ നിർമ്മിക്കേണ്ട എന്ന തീരുമാനത്തിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് എത്തിയത്.
സ്റ്റോക്കുകൾ കാലഹരണപ്പെട്ടാൽ പാഴാകുമോ എന്ന് താൻ ആശങ്കാകുലനാണെന്ന് സെറത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഡാർ പൂനവല്ല പറഞ്ഞു. ഈ സ്റ്റോക്കുകൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവ സൗജന്യമായി നൽകാൻ തയ്യാറാണെന്നും ഇദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭൂരിപക്ഷം പേർക്കും രണ്ട് ഡോസ് വാക്സിൻ നൽകിയതോടെയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ വാക്സിൻ സ്റ്റോക്ക് കുന്നുകൂടിയത്. കോവിഡിനൊപ്പം ജീവിക്കുകയെന്ന നയത്തിലേക്ക് ലോകരാജ്യങ്ങൾ മാറിയതോടെ ബൂസ്റ്റർ ഡോസെടുക്കാനും ആളുകൾ ഇപ്പോൾ താൽപര്യം കാണിക്കുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു.

നേരത്തെ വലിയ രീതിയിൽ ഇന്ത്യയിൽ നിന്ന് വാക്സിൻ വിദേശത്തേക്ക് കയറ്റി അയച്ചിരുന്നു. എന്നാൽ പ്രാദേശിക ജനതയ്‌ക്ക് ആവശ്യമായ വിതരണം ഉറപ്പാക്കാൻ ഒരു വർഷം മുമ്പ് സെറമിന്റെയും മറ്റ് പ്രാദേശിക ഉൽപാദകരുടെയും കയറ്റുമതിയിൽ സർക്കാർ നിയന്ത്രണം കൊണ്ടുവന്നിരുന്നു. നിലവിൽ രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് ലഭ്യമാണ്. എന്നാൽ ഇതെടുക്കാൻ ആരും ശ്രമിക്കുന്നില്ല. അതേ സമയം ബൂസ്റ്റർ ഡോസ് എടുക്കുന്നതിനുള്ള സമയ ഇടവേള കുറക്കണമെന്നും അഡാർ പൂനവല്ല പറഞ്ഞു. ഒമ്പത് മാസം എന്നത് ആറ് മാസമായി സർക്കാർ കുറയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് 19 രോഗത്തിനെതിരെ ഫലപ്രദമായ ചെറുത്തുനില്‍പിനായി വാക്‌സിന്‍ സ്വീകരിക്കേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ വാക്‌സിന് വേണ്ടി ഇന്ത്യ അടക്കം എല്ലാ രാജ്യങ്ങളും നെട്ടോട്ടമായിരുന്നു. ഗവേഷകരെല്ലാം തന്നെ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള പ്രയത്‌നത്തിലുമായിരുന്നു. പിന്നീട് വാക്‌സിനെത്തിയപ്പോഴും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ കൃത്യമായി വികരണം നടക്കുമോയെന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയടക്കം ആശങ്കപ്പെട്ടിരുന്നു. മരുന്ന് നിര്‍മ്മാണമേഖലയില്‍ ആഗോളതലത്തില്‍ തന്നെ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യക്ക് പക്ഷേ ഇക്കാര്യത്തില്‍ കൂടുതല്‍ ആശങ്കപ്പെടേണ്ടിവന്നില്ല. വികസ്വര രാജ്യങ്ങളിൽ വാക്സിൻ വിതരണം ഉറപ്പാക്കാൻ സഹായിക്കുന്ന ലോകാരോഗ്യ സംഘടനയുടെ പിന്തുണയുള്ള കോവാക്സ് പ്രോഗ്രാമിന്റെ പ്രധാന വിതരണക്കാരിൽ ഒന്നാണ് സെറം.












Click it and Unblock the Notifications