കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

200 അധിക ഡോസ് കോവിഡ് വാക്സിൻ ഉൽപ്പാദിപ്പിക്കും: പുതിയ കരാറുമായി സിറം ഇൻസ്റ്റിറ്റ്യൂട്ട്

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിനിടെ പുതിയ പ്രഖ്യാപനവുമായി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ദരിദ്ര രാജ്യങ്ങൾക്കായി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 200 മില്യൺ ഡോസ് കോവിഡ് വാക്സിൻ ഉൽപ്പാദിപ്പിക്കുമെന്നാണ് പ്രഖ്യാപനം. അടുത്ത വർഷം മുതൽ ഇന്ത്യയുൾപ്പെടെയുള്ള ദരിദ്ര രാജ്യങ്ങൾക്കാണ് ഇതോടെ വാക്സിൻ ലഭിക്കുക. ബിൽ & മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷൻ ഗവി വാക്സിൻ സഖ്യം നൽകുന്ന ഫണ്ടും ഇരട്ടിപ്പിക്കുമന്നും കമ്പനി ചൊവ്വാഴ്ചയാണ് വ്യക്തമാക്കിയത്.

അറബ് മേഖലയെ ഞെട്ടിച്ച് യുഎഇ; ആദ്യത്തെ ചാന്ദ്ര ദൗത്യം പ്രഖ്യാപിച്ചു, അമ്പരപ്പിക്കുന്ന പദ്ധതികള്‍അറബ് മേഖലയെ ഞെട്ടിച്ച് യുഎഇ; ആദ്യത്തെ ചാന്ദ്ര ദൗത്യം പ്രഖ്യാപിച്ചു, അമ്പരപ്പിക്കുന്ന പദ്ധതികള്‍

അസ്ട്രാസെനേക്ക പിഎൽസി, നോവാവാക്സ് ഐഎൻസി, എന്നിവ കോവാക്സ് സ്കീമിന് കീഴിൽ 2021ന്റെ ആദ്യ പകുതിയോടെ വാക്സിൻ വിതരണം ചെയ്യാൻ ഈ അധിക ഫണ്ട് സിറം ഇൻസ്റ്റിറ്റ്യൂട്ടിനെ സഹായിക്കും. സിറം, ഗവി& ഗേറ്റ്സ് ഫൌണ്ടേഷനുമാണ് 100 മില്യൺ ഡോസ് മരുന്ന് ഉൽപ്പാദിപ്പിക്കാൻ പ്രാഥമിക കരാറിൽ ഒപ്പുവെക്കുന്നത്. ഓരോ ഡോസിനും മൂന്ന് ഡോളർ വീതമാണ് ചെലവ് വരിക. 300 മില്യൺ ഫണ്ടാണ് ഇതിനായി നൽകിയിട്ടുള്ളത്. വിപുലീകരിച്ച സഹകരണം അനുസരിച്ചാണ് അധിക ഡോസ് കൊവിഡ് വാക്സിൻ ഉൽപ്പാദിപ്പിക്കുക.

 ap25-05-2

2021ന്റെ അവസാനത്തോടെ രണ്ട് ബില്യൺ ഡോസ് കൊവിഡ് വാക്സിൻ ഉൽപ്പാദിപ്പിക്കാനാണ് ലോകാരോഗ്യ സംഘടനയുടേയും ഗവിയുടേയും നേതൃത്വത്തിലുള്ള കോവാക്സ് പ്ലാൻ ലക്ഷ്യമിടുന്നത്. 150 ലധികം രാജ്യങ്ങളാണ് ഈ പ്ലാനിൽ ചേർന്നിട്ടുള്ളത്. ചൈനയും യുഎസും ഈ പദ്ധതിയിൽ ഒപ്പുവെച്ചിട്ടില്ല. റോയിറ്റേഴ്സിന്റെ കണക്ക് പ്രകാരം കൊവിഡ് ബാധിച്ച് മരിച്ചവരുടെ മരണം പത്ത് ലക്ഷം കവിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ 6.15 മില്യൺ പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. യുഎസിന് പിന്നിൽ രണ്ടാമതായാണ് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ.

Recommended Video

cmsvideo
ഇന്ത്യയുടെ മൂന്ന് വാക്‌സിനുള്‍ അവസാന ഘട്ട പരീക്ഷണത്തില്‍ | Oneindia Malayalam

English summary
Serum Institute of India to set an agreement to produce 200 million extra doses of Covid vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X