Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഷ്ടിച്ച ആഭരണങ്ങള്‍ ധരിച്ച് സ്‌റ്റൈലായി സെല്‍ഫിയെടുത്തു, വീട്ടുജോലിക്കാരി പിടിയില്‍

ബെംഗളൂരു: സെല്‍ഫി കാലമാണല്ലോ ഇത്, മോഷ്ടാക്കള്‍ക്കും സെല്‍ഫി ഭ്രമം മൂത്താല്‍ എങ്ങനെയിരിക്കും. വിലുങ്ങു വീഴുകയും ചെയ്യും, പോലീസുകാര്‍ക്ക് പണി എളുപ്പമാകുകയും ചെയ്യും. മോഷണം നടത്തിയ വീട്ടുജോലിക്കാരി ചെയ്തതിങ്ങനെയാണ്. മോഷ്ടിച്ച ആഭരണങ്ങള്‍ ധരിച്ച് സ്‌റ്റൈലായി ഒരു സെല്‍ഫി എടുത്തു. ബെംഗളൂരുവിലെ തൂബര ഹള്ളിയിലാണ് സംഭവം നടക്കുന്നത്.

ഐ.ടിക്കാരന്റെ ഫഌറ്റില്‍ ജോലി ചെയ്തിരുന്ന വീട്ടു ജോലിക്കാരിയാണ് മോഷണം നടത്തിയത്. കുറച്ചു നാളുകളായി ഫഌറ്റ് ഉടമസ്ഥന്‍ മുകുന്ദന്റെയും ഭാര്യയുടെയും ആഭരണങ്ങള്‍ ഓരോന്നായി കളവ് പോകാന്‍ തുടങ്ങിയിട്ട്. പുറത്തു പോകുമ്പോള്‍ താക്കോല്‍ രഞ്ജിത എന്ന ജോലിക്കാരിയെ ഏല്‍പ്പിക്കുകയാണ് പതിവ്.

selfie

കഴിഞ്ഞ ദിവസം ബന്ധുവിന്റെ വീട്ടില്‍ പരിപാടിക്ക് പോകാന്‍ വേണ്ടി ലോക്കര്‍ തുറന്നപ്പോഴാണ് ആഭരണങ്ങള്‍ കളവ് പോയ വിവരം വീട്ടുകാര്‍ അറിയുന്നത്. വീട്ടുകാരിയോട് തിരക്കിയപ്പോള്‍ താനൊന്നും അറിഞ്ഞില്ലേ എന്ന മറുപടിയായിരുന്നു. തുടര്‍ന്ന് മുകുന്ദന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

സംശയം തോന്നിയ വീട്ടുജോലിക്കാരിയെ ചോദ്യം ചെയ്യുകയാണുണ്ടായത്. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ ധരിച്ചെടുത്ത ഫോട്ടോ കാണുന്നത്. എന്നാല്‍, ആഭരണങ്ങള്‍ രഞ്ജിതയുടെ പക്കല്‍ നിന്നും പോലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ന്ന്, ആഭരണം പണയം വെച്ചതായി രഞ്ജിത കുറ്റം സമ്മതിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+