കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തി
ദില്ലി: മുന്‍ കേന്ദ്രമന്ത്രിയുടെ വീട്ടില്‍ നിന്ന് 42 കാരന്റെ മൃതദേഹം കണ്ടെത്തി. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കുമാരി ഷെല്‍ജയുടെ ദില്ലയിലെ വസതിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
ഷെല്‍ജയുടെ വീട്ടു ജോലിക്കാരിയുടെ ഭര്‍ത്താവയ സഞ്ജയ്‌യുടെ മൃതദേഹമാണെന്ന് പ്രാഥമിക പരിശോധനയില്‍ പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം നടന്നതായി അറിയിച്ചുകൊണ്ട് പൊലീസിന് വിവരം ലഭിച്ചത്.

സ്ഥലത്ത് ഫോറന്‍സിക് വിദഗ്ദര്‍ പരിശോധന നടത്തുകയാണ്. സംഭവം നടക്കുമ്പോള്‍ കുമാരി ഷെല്‍ജ വീട്ടിലുണ്ടോ എന്ന കാര്യം വ്യക്തമല്ല. മരണത്തില്‍ അസ്വഭാവികതയുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.
മന്‍മോഹന്‍ സിംഗ് രണ്ടാം മന്ത്രിസഭയിലെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയായിരുന്നു ഷെല്‍ജ കുമാരി. 2014 ജനുവരിയില്‍ തത് സ്ഥാനത്തു നിന്നു രാജിവച്ചു. 51 കാരിയായ ഷെല്‍ജ അവിവാഹിതയാണ്.












Click it and Unblock the Notifications