കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിഐ പണമിടപാടുകള്‍ക്ക് ആളുകള്‍ മടിച്ചേക്കും, സര്‍വീസ് ചാര്‍ജിന് സാധ്യത, അഭിപ്രായം തേടി ആര്‍ബിഐ

Google Oneindia Malayalam News

മുംബൈ : ഭാവിയില്‍ യു പി ഐ പണമിടപാടുകള്‍ക്ക് ഇനി സര്‍വീസ് ചാര്‍ജ് ഈടാക്കിയേക്കും. ഇതുമായി ബന്ധപ്പെട്ട പുതിയ കരട് നിര്‍ദ്ദേശത്തോട് അഭിപ്രായം തേടിയിരിക്കുകയാണ് ആര്‍ ബി ഐ. വിവിധ തുക ബാന്‍ഡുകളെ അടിസ്ഥാനമാക്കി യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യു പി ഐ) വഴി നടത്തുന്ന പേയ്മെന്റുകള്‍ക്ക് ''ടയേര്‍ഡ്'' ചാര്‍ജ് ചുമത്താനുള്ള സാധ്യതയെക്കുറിച്ചാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ( ആര്‍ ബി ഐ ) ഓഹരി ഉടമകളില്‍ അഭിപ്രായം തേടിയിരിക്കുന്നത്.

rbi

ബുധനാഴ്ച പുറത്തിറക്കിയ പേയ്മെന്റ് സംവിധാനങ്ങളിലെ ചാര്‍ജുകളെക്കുറിച്ചുള്ള ആര്‍ബിഐയുടെ ചര്‍ച്ചാ പേപ്പര്‍, അതിന്റെ നയങ്ങള്‍ രൂപപ്പെടുത്താനും യു പി ഐ, ഐ എം പി എസ് (ഇമ്മീഡിയറ്റ് പേയ്മെന്റ് സേവനം), എന്‍ ഇ എഫ് ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) പോലുള്ള വിവിധ പേയ്മെന്റ് സേവനങ്ങള്‍ അല്ലെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചാര്‍ജുകളുടെ ചട്ടക്കൂട് കാര്യക്ഷമമാക്കാനും ശ്രമിച്ചിരുന്നു.

എംഎല്‍എ വേദിയിലെത്തി, ഇറങ്ങിപോയി ട്വന്റി ട്വന്റി ഭരണ സമിതി... ഐക്കരനാട്ടില്‍ ബഹിഷ്കരണംഎംഎല്‍എ വേദിയിലെത്തി, ഇറങ്ങിപോയി ട്വന്റി ട്വന്റി ഭരണ സമിതി... ഐക്കരനാട്ടില്‍ ബഹിഷ്കരണം

ഈ ഘട്ടത്തില്‍, ഉന്നയിക്കപ്പെട്ട വിഷയങ്ങളില്‍ ആര്‍ ബി ഐ ഒരു വീക്ഷണമോ പ്രത്യേക അഭിപ്രായമോ എടുത്തിട്ടില്ലെന്ന് ആവര്‍ത്തിക്കുന്നു. ഒക്ടോബര്‍ മൂന്നിന് മുമ്പ് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാനാണ് ആര്‍ബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനമെന്ന നിലയില്‍ യു പി ഐ, ഐ എം പി എസ് പോലെയാണ്. അതിനാല്‍ , യു പി ഐയിലെ നിരക്കുകള്‍ ഫണ്ട് ട്രാന്‍സ്ഫര്‍ ഇടപാടുകള്‍ക്ക് ഐ എം പി എസിലെ നിരക്കുകള്‍ക്ക് സമാനമായിരിക്കണമെന്ന് വാദിക്കാം. വ്യത്യസ്ത തുകകളെ അടിസ്ഥാനമാക്കി ഒരു നിശ്ചിത ചാര്‍ജ് ചുമത്താമെന്ന് ആര്‍ ബി ഐ വ്യക്തമാക്കുന്നു .

'അധര്‍മ്മങ്ങള്‍ക്കെതിരായ ധര്‍മ്മ പുനസ്ഥാപനത്തിന്റെ പ്രതീകം'; ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി'അധര്‍മ്മങ്ങള്‍ക്കെതിരായ ധര്‍മ്മ പുനസ്ഥാപനത്തിന്റെ പ്രതീകം'; ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി

നിലവില്‍, യു പി ഐ വഴിയുള്ള പേയ്മെന്റുകളുടെ കാര്യത്തില്‍ ഉപയോക്താക്കള്‍ക്കോ, വ്യാപാരികള്‍ക്കോ ഒരു ചെലവും ഇല്ല. യുപിഐ ഇടപാടുകള്‍ക്ക് നിരക്ക് ഈടാക്കുകയാണെങ്കില്‍, ഇടപാട് മൂല്യത്തെ അടിസ്ഥാനമാക്കി മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് ( എം ഡി ആര്‍ ) ചുമത്തണോ അതോ ഇടപാട് മൂല്യം പരിഗണിക്കാതെ ഒരു നിശ്ചിത തുക എംഡിആറായി ഈടാക്കണോ? കൂടാതെ, ചാര്‍ജുകള്‍ ആര്‍ ബി ഐ തീരുമാനിക്കണോ അതോ ചാര്‍ജുകള്‍ തീരുമാനിക്കാന്‍ വിപണിയെ അനുവദിക്കണോ എന്നതിനെക്കുറിച്ച് അഭിപ്രായങ്ങളും തേടിയിട്ടുണ്ട്.

Recommended Video

cmsvideo
പ്രതിക്കും അവകാശങ്ങൾ ഉണ്ട്: അഡ്വ. ബിഎ ആളൂർ | *Crime

English summary
Service charge for UPI payments? RBI sought response From Public
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X