കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം!! യെദ്യൂരപ്പയുടെ തട്ടകവും കൈപിടിയില്‍!!

  • By
Google Oneindia Malayalam News

Recommended Video

cmsvideo
കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അട്ടിമറി വിജയം

ബെംഗളൂരു: കര്‍ണാടകത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് നേരിടേണ്ടി വന്നത്. ആകെയുള്ള 28 സീറ്റില്‍ 25 ലും ബിജെപിയാണ് വിജയിച്ചത്. എന്നാല്‍ 21 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസും 7 സീറ്റില്‍ മത്സരിച്ച ജെഡിഎസും കേവലം ഒരു സീറ്റില്‍ മാത്രം ഒതുങ്ങി. എന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അതിശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഫലം പുറത്തുവന്നപ്പോള്‍ സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയുടെ തട്ടകങ്ങളില്‍ പോലും ബിജെപിക്ക് അടിപതി.

<strong>എംഎല്‍എമാരെ കൂട്ടത്തോടെ കടത്തും!2024 ലേക്ക് ബിജെപി ദക്ഷിണേന്ത്യയില്‍ പണി തുടങ്ങി</strong>എംഎല്‍എമാരെ കൂട്ടത്തോടെ കടത്തും!2024 ലേക്ക് ബിജെപി ദക്ഷിണേന്ത്യയില്‍ പണി തുടങ്ങി

ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായ മുന്നേറ്റത്തിന്‍റെ ആത്മവിശ്വാസത്തില്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി നീക്കങ്ങള്‍ സജീവമാക്കുന്നതിനിടെയാണ് ബിജെപിക്ക് തിരിച്ചടി നല്‍കുന്ന ഫലം പുറത്തായിരിക്കുന്നത്.

 തദ്ദേശ തിരഞ്ഞെടുപ്പ്

തദ്ദേശ തിരഞ്ഞെടുപ്പ്

സംസ്ഥാനത്തെ 63 നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, എട്ട് സിറ്റി മുന്‍സിപ്പല്‍ കൗണ്‍സില്‍, 33 ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍, 22 ടൗണ്‍ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് മെയ് 29 നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 56 നഗര തദ്ദേശ സ്ഥാപനങ്ങലിലെ 1221 വാര്‍ഡുകളിലെ ഫലം മെയ് 31 ന് പ്രഖ്യാപിച്ചിരുന്നു.

 വന്‍ വിജയം

വന്‍ വിജയം

ആകെ 1361 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 1221 ഇടത്ത് ഫലം വന്നപ്പോള്‍ 509 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചിരുന്നത്. ഇപ്പോള്‍ ബാക്കി ഏഴ് ഇടങ്ങളിലെ കൂടി ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് വന്‍ വിജയക്കുതിപ്പാണ് നടത്തിയിരിക്കുന്നത്.

 തിരിച്ചു കയറി കോണ്‍ഗ്രസ്

തിരിച്ചു കയറി കോണ്‍ഗ്രസ്

140 വാര്‍ഡുകളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ്-53 സീറ്റുകളിലാണ് വിജയിച്ചത്. അതേസമയം ബിജെപി 40 സീറ്റുകളശിലും ദള്‍ 28 സീറ്റുകളിലും ബിഎസ്പി 1 സീറ്റിലും സ്വതന്ത്രര്‍ 18 സീറ്റിലും വിജയിച്ചു.

 ബിജെപിയുടെ നില പതറി

ബിജെപിയുടെ നില പതറി

ഇതോടെ 1361 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് 562 സീറ്റില്‍ വിജയിച്ചിച്ചപ്പോള്‍ ബിജെപിക്ക് ആകെ ലഭിച്ചത് 406 സീറ്റുകള്‍ മാത്രമാണ്. ദളിന് 202 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ദളും സഖ്യത്തിലാണ് ഇവിടെ മത്സരിച്ചതെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കായിരുന്നു മത്സരം.

 ബാലറ്റ് പേപ്പറുകള്‍

ബാലറ്റ് പേപ്പറുകള്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായ വിജയം ബിജെപിക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ സാധിക്കാതിരുന്നത് ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചതിനാലാണെന്ന ആരോപണങ്ങള്‍ ഭരണപക്ഷം ആവര്‍ത്തിക്കുമ്പോഴാണ് ഇതിന് ആക്കം കൂട്ടുന്ന ഫലം പുറത്തുവന്നിരക്കുന്നത്.

 മുനിസിപ്പല്‍- ടൗണ്‍ കൗണ്‍സിലില്‍

മുനിസിപ്പല്‍- ടൗണ്‍ കൗണ്‍സിലില്‍

അതേസമയം സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളിലും ടൗണ്‍ മുന്‍സിപ്പല്‍ കൗണ്‍സിലുകളിലും കോണ്‍ഗ്രസ് മുന്നേറിയപ്പോള്‍ ടൗണ്‍ പഞ്ചായത്തില്‍ ബിജെപിയാണ് മുന്നേറിയത്. 8 സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളിലെ 248 വാര്‍ഡുകളില്‍ കോണ്‍ഗ്രസ്-99,ബിജെപി -72,ദള്‍ 39, ബിഎസ്പി രണ്ട് സീറ്റുകളുലാണ് ജയിച്ചത്.

 വെറും രണ്ട് സീറ്റ്

വെറും രണ്ട് സീറ്റ്

ടൗണ്‍ മുനിസിപ്പാലിറ്റിയില്‍ 783 വാര്‍ഡില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 351 സീറ്റുകളാണ്. എന്നാല്‍ ബിജെപിക്ക് ലഭിച്ചതാവട്ടെ വെറും 122 സീറ്റുകളും. കഴിഞ്ഞ ദിവസം ഫലം പുറത്തുവന്ന ദേവനഹള്ളി ടൗണ്‍ മുനിസിപ്പാലിറ്റിയിലെ 23 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് പത്തെണ്ണത്തില്‍ ജയിച്ചു. ഇവിടെ ബിജെപിക്ക് നേടാന്‍ കഴിഞ്ഞത് വെറും രണ്ട് സീറ്റുകള്‍ മാത്രമാണ്.

 ജനതാദള്‍ നേടി

ജനതാദള്‍ നേടി

ജനതാദള്‍ ഏഴ് സീറ്റുകള്‍ നേടി. നെലമംഗല ടൗണ്‍ മുനിസിപ്പാലിറ്റില്‍ ദള്‍ 13 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് 7 സീറ്റുകളും ലഭിച്ചു. അതേസമയം ബിജെപിക്ക് ഇവിടേയും രണ്ട് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്.

 യെഡ്ഡിയുടെ മണ്ഡലവും

യെഡ്ഡിയുടെ മണ്ഡലവും

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയുടെ മണ്ഡലമായ ശിവമൊഗ്ഗ ശിക്കാരപുരയില്‍ അടക്കം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഇവിടെ ടൗണ്‍ മുനിസിപ്പലില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 12 സീറ്റുകളാണ്.

 എട്ട് സീറ്റുകള്‍

എട്ട് സീറ്റുകള്‍

23 വാര്‍ഡുകളാണ് ശിക്കാരിപുരയില്‍ ഉള്ളത്. ബിജെപിക്ക് ഇവിടെ എട്ട് സീറ്റുകളാണ് നേടാനായത്. ഇതോടെ ഇനി ശിക്കാരിപുര കോണ്‍ഗ്രസ് ഭരിക്കും.ബിജെപിയുടെ കുത്തകയായിരുന്നു ശിവമോഗയും ശിക്കാരിപുരയും.

 ഇവിഎം ക്രമക്കേട്

ഇവിഎം ക്രമക്കേട്

തദ്ദേശ തിരഞ്ഞെടുപ്പ് വിജയം വലിയ വിവാദങ്ങള്‍ക്കാകും കര്‍ണാടകത്തില്‍ തിരികൊളുത്തുക. നേരത്തേ തന്നെ ബിജെപിയുടെ ഉജ്ജ്വല വിജയത്തിന് പിന്നില്‍ ഇവിഎം ക്രമക്കേടാണെന്ന ആരോപണങ്ങള്‍ ശക്തമാണ്. ഇതിനെ സാധൂകരിക്കുന്ന ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ്-ദള്‍ നേതാക്കള്‍ പറയുന്നത്.

<strong>നടന്‍ വിനായകനെിരെ മീ ടു വെളിപ്പെടുത്തല്‍!! കോള്‍ റെക്കോഡര്‍ ഉണ്ടെന്ന് ദളിത് ആക്റ്റിവിസ്റ്റ്</strong>നടന്‍ വിനായകനെിരെ മീ ടു വെളിപ്പെടുത്തല്‍!! കോള്‍ റെക്കോഡര്‍ ഉണ്ടെന്ന് ദളിത് ആക്റ്റിവിസ്റ്റ്

English summary
Set back for bjp in local body elections in Karanataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X