കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധരാമയ്യ ചരടുവലിച്ചു? ഡികെ ശിവകുമാര്‍ പുറത്ത്? ദേശീയ നേതൃത്വത്തിന്‍റെ തിരുമാനം ഇങ്ങനെ

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ പാര്‍ട്ടി പുനസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഉപതിരഞ്ഞെടുപ്പിന് പിന്നാലെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിനേഷ് ഗുണ്ടു റാവു രാജിവെച്ചതോടെയാണ് പുതിയ അധ്യക്ഷനെ സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. പാര്‍ട്ടി ട്രെബിള്‍ ഷൂട്ടറും മുന്‍ മന്ത്രിയുമായ ഡികെ ശിവകുമാര്‍ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നു.

എന്നാല്‍ അധ്യക്ഷനാകാനുള്ള ഡികെ ശിവകുമാറിന്‍റെ നീക്കം സിദ്ധരാമയ്യ ചരടുവലിച്ചതോടെ വീണ്ടും അസ്ഥാനത്താകുമെന്നാണ് സൂചന. വിശദാംശങ്ങളിലേക്ക്

 പുനസംഘടന വൈകി

പുനസംഘടന വൈകി

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് കര്‍ണാടക കോണ്‍ഗ്രസില്‍ നേതൃമാറ്റം എന്ന ആവശ്യം ശക്തമായത്.കോണ്‍ഗ്രസിന്‍റെ ക്രൈസിസ് മാനേജര്‍ എന്നറിയിപ്പെടുന്ന ഡികെ ശിവകുമാര്‍ പാര്‍ട്ടിയെ നയിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായി. എന്നാല്‍ ദേശീയ തലത്തില്‍ പാര്‍ട്ടിയില്‍ ഉടലെടുത്ത പ്രതിസന്ധിയും ഹവാല കേസില്‍ ഡികെ അറസ്റ്റിലായതുമെല്ലാം പുനസംഘടന വൈകാന്‍ കാരണമായി.

 രാജിയും ചര്‍ച്ചയും

രാജിയും ചര്‍ച്ചയും

അതേസമയം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കിയ വിമതരുടെ മണ്ഡലത്തില്‍ നടന്ന നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് തിളങ്ങാന്‍ കഴിഞ്ഞില്ല. ഇതോടെ അധ്യക്ഷ സ്ഥാനത്ത് ദിനേഷ് ഗുണ്ടു റാവു തുടരുന്നതിനെ ചോദ്യം ചെയ്ത് നിരവധി നേതാക്കള്‍ ദേശീയ നേതൃത്വ സമീപിച്ചു.

 നേതാക്കള്‍ രംഗത്ത്

നേതാക്കള്‍ രംഗത്ത്

സിദ്ധരാമയ്യ-ഗുണ്ടു റാവു കൂട്ടുകെട്ട് പാര്‍ട്ടിയെ പാരജയത്തിലേക്ക് നയിക്കുകയാണെന്നും ഡികെ ശിവകുമാര്‍ അധ്യക്ഷ സ്ഥാനം അലങ്കരിക്കണമെന്നും ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തി. ഇതിനിടെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിനേഷ് ഗുണ്ടു റാവുവും നിയമസഭ കക്ഷി നേതാവ് പദം സിദ്ധരാമയ്യയും രാജിവെച്ചു.

 ഡികെ വരണം

ഡികെ വരണം

അതേസമയം ഇരുവരുടേയും രാജി ദേശീയ നേതൃത്വം സ്വീകരിച്ചിരുന്നില്ല. സിദ്ധരാമയ്യയെ നിലനിര്‍ത്തി ഗുണ്ടു റാവുവിന് പകരം മറ്റൊരാളെ നിയമിക്കാമെന്ന നിലയിലാണ് കോണ്‍ഗ്രസില്‍ തുടര്‍ന്ന് ചര്‍ച്ചകള്‍ പുരോഗമിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെ ഡികെ ശിവകുമാറിനെ അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി ദേശീയ നേതൃത്വത്തെ നേതാക്കള്‍ വീണ്ടും സമീപിച്ചു.

എതിര്‍പ്പുമായി സിദ്ധരാമയ്യ

എതിര്‍പ്പുമായി സിദ്ധരാമയ്യ

വൊക്കാലിംഗ വിഭാഗക്കാരനായ ഡികെ അധ്യക്ഷനായി എത്തുന്നതിലൂടെ പാര്‍ട്ടിക്ക് സംസ്ഥാനത്ത് നേട്ടം കൊയ്യാനാകുമെന്നാണ് ഡികെ വിഭാഗം ഉയര്‍ത്തുന്ന വാദം. എന്നാല്‍ ഡികെയെ അധ്യക്ഷനാക്കുന്നതില്‍ കടുത്ത എതിര്‍പ്പാണ് സിദ്ധരാമയ്യ ഉയര്‍ത്തിയത്. മുതിര്‍ന്ന നേതാവും ലിംഗായത്ത് വിഭാഗക്കാരനുമായ എംബി പാട്ടീലിനെ അധ്യക്ഷനാക്കണമെന്നാണ് സിദ്ധരാമയ്യയുടെ ആവശ്യം.

രാഹുലിനെ സന്ദര്‍ശിച്ച് ഡികെ

രാഹുലിനെ സന്ദര്‍ശിച്ച് ഡികെ


ഇത് ഉന്നയിച്ച് സിദ്ധരാമയ്യ ദേശീയ നേതൃത്വ സമീപിക്കുകയും ചെയ്തു. അതേസമയം സിദ്ധരാമയ്യയ്ക്ക് പിന്നാലെ ഡികെ ശിവകുമാര്‍ ദില്ലിയില്‍ എത്തി ഹൈക്കമാന്‍റുമായി ചര്‍ച്ച നടത്തി. അധ്യക്ഷ നിയമനം വൈകുന്നതിനെ കുറിച്ച് രാഹുല്‍ ഗാന്ധിയുമായും ഡികെ നേരിട്ട് ചര്‍ച്ച നടത്തിരുന്നു.

പുതിയ പൊട്ടിത്തെറി?

പുതിയ പൊട്ടിത്തെറി?

എന്നാല്‍ ഡികെയുടെ ശ്രമങ്ങള്‍ ഒന്നും ഫലം കണ്ടേക്കില്ലെന്നാണ് പുറത്തുവരുന്ന സൂചന. സിദ്ധരാമയ്യയ്ക്ക് ഒപ്പം തന്നെ ദിനേഷ് ഗുണ്ടുറാവു തന്നെ പാര്‍ട്ടിയെ നയിക്കട്ടേയെന്നാണ് ഹൈക്കമാന്‍റിന്‍റെ നിലപാടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഗുണ്ടുറാവുവിനെ തന്നെ നിലനിര്‍ത്തുന്നത് കോണ്‍ഗ്രസില്‍ പുതിയ പൊട്ടിത്തെറിക്ക് വഴിവെച്ചേക്കുമെന്നാണ് ഒരുവിഭാഗം നേതാക്കള്‍ നല്‍കുന്ന സൂചന.

പ്രതികരിച്ച് നേതാവ്

പ്രതികരിച്ച് നേതാവ്

ഇതിനോടകം തന്നെ ഗുണ്ടു റാവുവിന്‍റെ നേതൃത്വത്തിനെതിരെ ഒരുവിഭാഗം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടിയില്‍ മാറ്റം വേണമെന്ന് ദേശീയ നേതൃത്വവും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ ശക്തനായ നേതാവിനെ അധ്യക്ഷ പദത്തില്‍ ദേശീയ നേതൃത്വം നിയമിക്കും. ചിലപ്പോള്‍ ഗുണ്ടു റാവു തന്നെ മതിയെന്ന് ദേശീയ നേതൃത്വം കരുതിയേക്കാം, മുതിര്‍ന്ന നേതാവ് രേണു പറഞ്ഞു.

English summary
set back for DKS as congress plans to extend gundu rao's tenure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X