കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതിയിൽ കമൽനാഥിന് തിരിച്ചടി, മധ്യപ്രദേശിൽ ഗവർണറുടെ നിലപാട് ശരിയെന്ന് കോടതി!

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതിയില്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന് തിരിച്ചടി. കമല്‍നാഥ് സര്‍ക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്റെ നിലപാട് ശരിയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കമല്‍നാഥ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. വിശ്വാസ വോട്ടെടുപ്പിന് ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം ബിജെപി ക്യാംപിലേക്ക് മാറിയതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ വീണത്. വിശ്വാസ വോട്ടെടുപ്പ് നീട്ടി വെക്കാന്‍ കമല്‍നാഥ് നടത്തിയ ശ്രമം വിജയം കണ്ടിരുന്നില്ല. വിശ്വാസ വോട്ടെടുപ്പിന് ആവശ്യപ്പെട്ട് ബിജെപി സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. തുടര്‍ന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കാന്‍ സ്പീക്കര്‍ എന്‍പി പ്രജാപതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

congress

വിശ്വാസ വോട്ടെടുപ്പ് തൊട്ടടുത്ത ദിവസമായ മാര്‍ച്ച് 20ന് തന്നെ നടത്താനാണ് സുപ്രീം കോടതി ഉത്തരവ്. എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് ജയിക്കാനുളള എംഎല്‍എമാര്‍ ഒപ്പമില്ലെന്ന ഉറപ്പില്‍ കമല്‍നാഥ് സര്‍ക്കാര്‍ രാജി സമര്‍പ്പിക്കുകയായിരുന്നു. 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച് മധ്യപ്രദേശില്‍ അധികാരത്തില്‍ ഏറിയ കമല്‍നാഥ് സര്‍ക്കാരിന് 15 മാസം മാത്രമേ ഭരണം നടത്താനായുളളൂ.

തുടര്‍ന്ന് സംസ്ഥാനത്ത് ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി. ഗവര്‍ണര്‍ക്ക് സഭ വിളിച്ച് ചേര്‍ക്കാന്‍ അധികാരമുണ്ടെന്നും എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനുളള അധികാരം ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമല്‍നാഥ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്‌റ്‌റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് കമല്‍നാഥിന്റെ ഹര്‍ജി പരിഗണിച്ചത്.

സര്‍ക്കാരിന് ഭൂരിപക്ഷമില്ല എന്ന പ്രാഥമിക വിലയിരുത്തലിലാണ് ഗവര്‍ണര്‍ എങ്കില്‍ അദ്ദേഹത്തിന് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടാം എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. 1994ല്‍ ജസ്റ്റിസ് എസ് ആര്‍ ബോമൈ വിശ്വാസ വോട്ടെടുപ്പിന് നിര്‍ദേശിക്കാനുളള ഗവര്‍ണറുടെ അധികാരം സംബന്ധിച്ച് വിധി പുറപ്പെടുവിച്ചിട്ടുളളതും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

 മുഖ്യമന്ത്രീ... കുരുമുളക് ചെടിക്ക് വെള്ളമൊഴിക്കാനൊക്കെ ഇവിടെല്ലാവർക്കുമറിയാമെന്ന് ബൽറാം! മുഖ്യമന്ത്രീ... കുരുമുളക് ചെടിക്ക് വെള്ളമൊഴിക്കാനൊക്കെ ഇവിടെല്ലാവർക്കുമറിയാമെന്ന് ബൽറാം!

കൊവിഡ്19: 'മഹല്ല് അടിസ്ഥാനത്തില്‍ പ്രവാസികളുടെ കണക്കെടുക്കണം', എംഎൽഎ വിവാദത്തിൽ!കൊവിഡ്19: 'മഹല്ല് അടിസ്ഥാനത്തില്‍ പ്രവാസികളുടെ കണക്കെടുക്കണം', എംഎൽഎ വിവാദത്തിൽ!

 'രാഹുൽ ഗാന്ധിയോട് യോജിക്കുന്നു', ബിജെപിയെ അമ്പരപ്പിച്ച് തേജസ്വി സൂര്യ, ട്വീറ്റിൽ ട്വിസ്റ്റ്! 'രാഹുൽ ഗാന്ധിയോട് യോജിക്കുന്നു', ബിജെപിയെ അമ്പരപ്പിച്ച് തേജസ്വി സൂര്യ, ട്വീറ്റിൽ ട്വിസ്റ്റ്!

100 കോടിയുടെ 'മരക്കാർ' മുതൽ 'കുറുപ്പ്' വരെ പെട്ടിയിൽ! മലയാള സിനിമയുടെ നഷ്ടം ഭീകരം!100 കോടിയുടെ 'മരക്കാർ' മുതൽ 'കുറുപ്പ്' വരെ പെട്ടിയിൽ! മലയാള സിനിമയുടെ നഷ്ടം ഭീകരം!

English summary
Set back for ex MP CM Kamal Nath in Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X