കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; ഒരു കക്ഷികൂടി എന്‍ഡിഎ വിടുന്നു, കാര്‍ഷിക നിയമം വില്ലനാകുമോ

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക നിയമം കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും തിരിച്ചടിയാകുമെന്ന് സൂചന. എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന അകാലിദള്‍ അടുത്തിടെയാണ് രാജിവച്ചത്. ഇപ്പോള്‍ മറ്റൊരു കക്ഷി കൂടി എന്‍ഡിഎ വിടുമെന്ന് മുന്നറിയിപ്പ് നല്‍കി. രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി (ആര്‍എല്‍പി) ആണ് രാജി ഭീഷണി മുഴക്കിയത്. വിവാദമായ മൂന്ന് കാര്‍ഷിക പരിഷ്‌കരണ നിയമങ്ങളും എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്ന് ആര്‍എല്‍പി അധ്യക്ഷനായ ഹനുമാന്‍ ബേനിവാള്‍ ആവശ്യപ്പെട്ടു. രാജസ്ഥാനില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം.

A

കര്‍ഷക സമരം ചര്‍ച്ച ചെയ്യാന്‍ മന്ത്രിതല സമിതി വ്യാഴാഴ്ച യോഗം ചേരുന്നുണ്ട്. രണ്ടാമത്തെ യോഗമാണ് വ്യാഴാഴ്ച തീരുമാനിച്ചിട്ടുള്ളത്. അതിന് മുമ്പ് തന്നെ കര്‍ഷകരുമായി ചര്‍ച്ച നടത്തണമെന്ന് ബേനിവാള്‍ ആവശ്യപ്പെട്ടു. അമിത് ഷായുടെ പേരെടുത്താണ് ബേനിവാളിന്റെ ആവശ്യം. രാജ്യം മൊത്തം കര്‍ഷക സമരത്തിന് അനുകൂലമാണ്. മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കണം. സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ കേന്ദ്രം നടപ്പാക്കണം. കര്‍ഷകരുമായി ദില്ലിയില്‍ എത്രയും പെട്ടെന്ന് ചര്‍ച്ച നടത്തണമെന്നും ബേനിവാള്‍ ആവശ്യപ്പെട്ടു.

അലി അക്ബറിന്റെ സിനിമയിലെ താരങ്ങള്‍ ആരൊക്കെ? മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ചുഅലി അക്ബറിന്റെ സിനിമയിലെ താരങ്ങള്‍ ആരൊക്കെ? മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ചു

ആര്‍എല്‍പിയുടെ പ്രധാന വോട്ട് ബാങ്കാണ് കര്‍ഷകര്‍. അതുകൊണ്ടാണ് ബേനിവാള്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നത്. എന്‍ഡിഎയില്‍ അംഗമാണ് ആര്‍എല്‍പി. എന്നാല്‍ ഞങ്ങളുടെ ശക്തി കര്‍ഷകരും സൈനികരുമാണ്. കേന്ദ്രസര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുത്തില്ലെങ്കില്‍ കര്‍ഷകരുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി മുന്നണിയുടെ കാര്യത്തില്‍ പുനരാലോചന നടത്തുമെന്നും ബേനിവാള്‍ മുന്നറിയിപ്പ് നല്‍കി.

വൈക്കം വിജയലക്ഷ്മി ഇവിടെ സുഖമായിരിക്കുന്നു; അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് പിതാവ്വൈക്കം വിജയലക്ഷ്മി ഇവിടെ സുഖമായിരിക്കുന്നു; അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് പിതാവ്

എന്‍ഡിഎയിലെ പഴയ സഖ്യകക്ഷിയായിരുന്നു ശിരോമണി അകാലിദള്‍. സപ്തംബറില്‍ കാര്‍ഷിക നിയമം പാസാക്കിയതിനെ തുടര്‍ന്നാണ് അവര്‍ എന്‍ഡിഎ വിട്ടത്. ബിജെപി യാതൊരു കൂടിയാലോചനകളും നടത്താതെയാണ് കാര്‍ഷിക പരിഷ്‌കരണ നിയമം കൊണ്ടുവന്നതെന്ന് അകാലിദള്‍ ആരോപിച്ചു. എന്‍ഡിഎ യോഗം ചേര്‍ന്നിട്ട് കാലങ്ങളായി എന്നും അകാലിദള്‍ നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. ശിവസേനയും അകാലിദളും എന്‍ഡിഎ വിട്ടതോടെ എന്‍ഡിഎയില്‍ പ്രധാന കക്ഷി ബിജെപി മാത്രമായി മാറുകയാണ്.

English summary
Set Back to BJP; If withdraw Farm Laws, RLP Threatens To Quit NDA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X