കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കൾ നീതി മയ്യത്തിന്റെ ജനറൽ സെക്രട്ടറി ബിജെപിയിൽ: തമിഴ്നാട്ടിൽ കമൽഹാസന് തിരിച്ചടി, യോജിച്ച് പോകാനാവില്ലെന്ന്

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കമൽഹാസന്റെ മക്കൾ നീതി മയ്യത്തിന് തിരിച്ചടി നൽകി പാർട്ടി നേതാവ്. പാർട്ടിയിലെ മുതിർന്ന നേതാവും പാർട്ടി ജനറൽ സെക്രട്ടറിയുമായ വ്യക്തിയാണ് ബിജെപിയിൽ ചേർന്നിട്ടുള്ളത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തിലാണ് പാർട്ടിയിൽ പ്രവേശിക്കുന്നത്.

മുസ്‌ലിംകൾ വിൽക്കുന്ന മാംസാഹാരം ക്രൈസ്തവർ വാങ്ങരുതെന്ന് വ്യാജപ്രചാരണം: പ്രതികരണവുമായി പികെ ഫിറോസ്മുസ്‌ലിംകൾ വിൽക്കുന്ന മാംസാഹാരം ക്രൈസ്തവർ വാങ്ങരുതെന്ന് വ്യാജപ്രചാരണം: പ്രതികരണവുമായി പികെ ഫിറോസ്

പാർട്ടി പ്രവേശനം

പാർട്ടി പ്രവേശനം

ചെന്നൈയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തിലാണ് എം‌എൻ‌എം ജനറൽ സെക്രട്ടറി എ അരുണാചലം ബിജെപിയിൽ ചേർന്നിട്ടുള്ളത്. തമിഴ്നാട്ടിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണവുമായി കമൽ ഹാസൻ മുന്നോട്ടുപോകുമ്പോഴാണ് കമൽഹാസന് അപ്രതീക്ഷിത തിരിച്ചടിയേറ്റിട്ടുള്ളത്.

തുടരാനാവില്ല

തുടരാനാവില്ല

നിയമങ്ങളെ ബിജെപി സംരംഭമായി പരിഗണിക്കരുതെന്നും കർഷകരുടെ ക്ഷേമത്തിനായി കേന്ദ്രം കൊണ്ടുവന്ന ഒന്നായിട്ടാണെന്ന് ഞാൻ പലതവണ അവരോട് പറഞ്ഞിട്ടുണ്ട്. ബിജെപി ഒരു കേന്ദ്രീകൃത പാർട്ടിയാണെന്നും സർക്കാരിന്റെ തീരുമാനത്തെ അവർ പിന്തുണയ്ക്കുന്നില്ലെങ്കിൽ, അവരും പ്രതിപക്ഷവും തമ്മിൽ വലിയ വ്യത്യാസമുണ്ടാകില്ല. പക്ഷേ, അവർ തീരുമാനത്തെ എതിർത്തുവെന്നും എ അരുണാചലം കൂട്ടിച്ചേർത്തു. കർഷ ക്ഷേമത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു പാർട്ടിയിൽ തനിക്ക് മേലിൽ നിലനിൽക്കാനാവില്ലെന്നും അരുണാചലം പറഞ്ഞു.

പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നു

പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നു

പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നു


നടൻ കമൽഹാസൻ സ്ഥാപിച്ച മക്കൾ നീതി മയ്യത്തിന്റെ അടിത്തറ പാകുന്നതിൽ എ അരുണാചലം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ ഒരു ഗ്രാമമാണ് അരുചാലത്തിന്റെ ജന്മദേശം. അതേസമയം, കമൽ ഹാസൻ ഈയിടെ പാർട്ടിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിൽ അരുണാചലം സന്തുഷ്ടനല്ലെന്നും കമൽഹാസൻ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ നിന്ന് ഒരു വശത്ത് നിന്ന് മാറിനിൽക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

 സഖ്യസാധ്യത തള്ളി

സഖ്യസാധ്യത തള്ളി


ഡിസംബർ ആദ്യമാണ് കമൽ ഹാസൻ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിച്ചത്. ബിജെപിയുടെ കടുത്ത വിമർശകനായിരുന്ന അദ്ദേഹം തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കഴകം പ പാർട്ടികളുമായി കൈകോർക്കാനുള്ള എല്ലാ സാധ്യതകളും തള്ളിക്കളയുകയും ചെയ്തിരുന്നു.

കോൺഗ്രസിനോട് വിലപേശാൻ മുസ്ലീം ലീഗ്, നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ലീഗിന്റെ പുതിയ നീക്കംകോൺഗ്രസിനോട് വിലപേശാൻ മുസ്ലീം ലീഗ്, നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ലീഗിന്റെ പുതിയ നീക്കം

കർഷക സമരത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികൾ;നിയമസഭ പ്രമേയം ജനാധിപത്യ വിരുദ്ധമെന്നും സുരേന്ദ്രൻകർഷക സമരത്തിന് പിന്നിൽ ദേശവിരുദ്ധ ശക്തികൾ;നിയമസഭ പ്രമേയം ജനാധിപത്യ വിരുദ്ധമെന്നും സുരേന്ദ്രൻ

English summary
Set back to Kamal Hassan's political party, General secretary joins BJP ahead of Tamil Nadu polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X