Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്രതീക്ഷിത തിരിച്ചടി, ആം ആദ്മി പാര്‍ട്ടിയിലെ 20 എംഎല്‍എമാരെ അയോഗ്യരാക്കി

കമ്മീഷന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇരട്ടപദവി വിഷയത്തില്‍ 20 എംഎല്‍എമാരെ കമ്മിഷന്‍ അയോഗ്യരാക്കി. പാര്‍ട്ടിയുടെ ഭരണത്തിന് ഭീഷണിയാവില്ലെങ്കിലും ഇത്രയധികം പേരെ അയോഗ്യരാക്കിയത് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് തലവേദനയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ യോഗത്തിലാണ് തീരുമാനമുണ്ടായത്. അയോഗ്യരാക്കുന്നതിനുള്ള ശുപാര്‍ശ കമ്മീഷന്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു. ഡല്‍ഹിയിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് ശേഷമാണ് കമ്മീഷന്‍ നടപടിയിലേക്ക് കടന്നെതന്നതും ശ്രദ്ധേയമാണ്.

1

70 അംഗ സഭയില് 66 പേരുടെ ഭൂരിപക്ഷം എഎപിക്കുണ്ട്. ഇനി 20 പേര്‍ അയോഗ്യരായാലും സര്‍ക്കാര്‍ താഴെവീഴില്ല. അതേസമയം കമ്മീഷന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആം ആദ്മി പാര്‍ട്ടി. അയോഗ്യരാക്കിയവരുടെ സീറ്റിലേക്ക് ഇി ഉപതിരഞ്ഞെടുപ്പ് നടക്കും. മുഴുവന്‍ സീറ്റുകളിലേക്കും ജയിക്കേണ്ടത് പാര്‍ട്ടിയെ സംബന്ധിച്ച് അഭിമാനപ്രശ്‌നമാണ്. ഒരുവശത്ത് കുമാര്‍ വിശ്വാസടക്കമുള്ളവര്‍ പ്രത്യക്ഷമായി കെജ്‌രിവാളിന്റെ നേതൃത്വത്തെ കുറ്റപ്പെടുത്തുന്നുണ്ട്. ഉപതിരഞ്ഞെടുപ്പുകളില്‍ തോറ്റാല്‍ ഈ കുറ്റപ്പെടുത്തലുകള്‍ രൂക്ഷമാവു. അതോടൊപ്പം പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരസ്യമാവുകയും ചെയ്യും.

2

പ്രശസ്ത അഭിഭാഷകന്‍ പ്രശാന്ത് പട്ടേലാണ് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. കോണ്‍ഗ്രസും സമാന ആവശ്യവുമായി കമ്മിഷനെ സമീപിച്ചിരുന്നു. നേരത്തെ എഎപിക്ക് ഡല്‍ഹി നിയമസഭയില്‍ 67 സീറ്റുണ്ടായിരുന്നു. എന്നാല്‍ രജൗറി ഗാര്‍ഡന്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ രാജിവച്ച് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നു. എന്നാല്‍ ഇതില്‍ അദ്ദേഹം തോറ്റിരുന്നു. തുടര്‍ന്നാണ് 66 സീറ്റായി കുറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+