കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര ജില്ലാ,പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് തിരിച്ചടി, ഗഡ്കരിയുടെ നാട്ടിലും കോൺഗ്രസ്

Google Oneindia Malayalam News

മുംബൈ: നിയമസഭ തിരഞ്ഞെടുപ്പിൽ അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ജില്ലാ, പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടി. ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ കോൺഗ്രസ്-എൻസിപി - ശിവസേന സഖ്യം വൻ മുന്നേറ്റമാണ് നടത്തുന്നത്.

സഖ്യം പിളർന്നിട്ടും ശക്തി കേന്ദ്രത്തിൽ കോൺഗ്രസും-ജെഡിഎസും ഒന്നിച്ചു, സാധ്യത തേടി ബിജെപിസഖ്യം പിളർന്നിട്ടും ശക്തി കേന്ദ്രത്തിൽ കോൺഗ്രസും-ജെഡിഎസും ഒന്നിച്ചു, സാധ്യത തേടി ബിജെപി

58 ജില്ലാ പരിഷത്ത് സീററുകളിലേക്ക് 270 സ്ഥാനാർത്ഥികളും 117 പഞ്ചായത്ത് സമിതി വാർഡുകളിലേക്ക് 497 സ്ഥാനാർത്ഥികളുമായിരുന്നു മത്സരംഗത്തുണ്ടായിരുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ മണ്ഡലത്തിൽ പോലും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടി

നാഗ്പൂർ, പൽഗാർ, ധുലെ, നന്ദുർബാർ,വാഷിം ജില്ലകളിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. നാഗാപൂർ ജില്ലാ പരിഷത്തിൽ കോൺഗ്രസ് ഇതുവരെ 10 സീറ്റുകളാണ് നേടിയിരിക്കുന്നത്. എൻസിപി നാലും ബിജെപി അഞ്ചും സീറ്റുകൾ സ്വന്തമാക്കി. 54 സീറ്റുകളാണ് ഇവിടെ ആകെയുള്ളത്.

 ഗഡ്കരിയുടെ ജന്മനാട്ടിൽ

ഗഡ്കരിയുടെ ജന്മനാട്ടിൽ

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ജന്മനാട്ടിൽ ബിജെപിക്ക് വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഗഡ്കരിയുടെ ജന്മസ്ഥലമായ ധപേവാട സീറ്റിൽ ബിജെപി സ്ഥാനാർത്ഥി പരാജയപ്പെട്ടു. കോൺഗ്രസിന്റെ കോൺഗ്രസിന്റെ മഹേന്ദ്ര ദോംഗ്രെയാണ് ഇവിടെ വിജയിച്ചത്.

 എൻസിപിക്കും നേട്ടം

എൻസിപിക്കും നേട്ടം

മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖിന്റെ മകൻ സലിൽ ദേശ്മുഖ് നാഗ്പൂരിലെ മേദ്പജാര സീറ്റിൽ നിന്നും വിജയിച്ചു. മുൻ ബിജെപി മന്ത്രി ചന്ദ്രശേഖര ഭവൻകുലെയുടെ മണ്ഡലത്തിൽ ഉൾപ്പെടുന്ന കൊരാടിയിലും കോൺഗ്രസ് സ്ഥാനാർത്ഥിയാണ് വിജയിച്ചത്. അതേസമയം ധുലെ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്കാണ് മേൽക്കൈ.

 മറ്റു ജില്ലകളിൽ

മറ്റു ജില്ലകളിൽ

നന്ദുർബാർ ജില്ലയിൽ ഒടുവിലത്തെ വിവരം അനുസരിച്ച് കോൺഗ്രസ് 24 സീറ്റുകൾ നേടിയപ്പോൾ ബിജെപി 6 സീറ്റിൽ മാത്രമായി ചുരുങ്ങി. ശിവസേന ഇവിടെ 4 സീറ്റും എൻസിപി 3 സീറ്റുമാണ് നേടിയത്. ഫൽഗർ ജില്ലയിലെ 57 സീറ്റുകളിൽ 13 ഇടത്തെ ഫലമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ എൻസിപി 5 സീറ്റിലും ബിജെപി 3 സീറ്റിലും ശിവസേന ഒരു സീറ്റിലും സിപിഎം 4 സീറ്റിലുമാണ് വിജയിച്ചിരിക്കുന്നത്.

സഖ്യ സർക്കാരിന് നിർണായകം

സഖ്യ സർക്കാരിന് നിർണായകം

സഖ്യ സർക്കാരിന് നിർണായകം
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ അധികാരത്തിൽ എത്തിയ കോൺഗ്രസ്- ശിവസേന- എൻസിപി ത്രികക്ഷി സർക്കാരിന് നിർണായകമായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പ്, ഒരുമിച്ച നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ മുന്നേറ്റം നേടാനായത് മഹാവികാസ് അഘാടിക്ക് ഗുണം ചെയ്യും. സഖ്യ സർക്കാരിൽ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കോൺഗ്രസ് ഇടഞ്ഞ് നിൽക്കുന്നതിനിടയിലാണ് സഖ്യം മുന്നേറ്റം നടത്തിയത്.

കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി പദം പങ്കിടണമെന്ന ആവശ്യം ബിജെപി നിരസിച്ചതോടെയാണ് സർക്കാർ രൂപീകരണത്തിന് ബിജെപി മറ്റു സാധ്യതകൾ തേടിയത്. ഏറെ നാളത്തെ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് ത്രികക്ഷി സർക്കാർ അധികാരത്തിൽ എത്തുന്നത്. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്ന് മഹാവികാസ് അഘാടി പ്രഖ്യാപിച്ചതിന് പിന്നാലെ എൻസിപി നേതാവ് അജിത് പവാറിനെ ഒപ്പം നിർത്തി ബിജെപി സത്യപ്രതിജ്‍ ചെയ്തെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ലെന്ന് വ്യക്തമായതോടെ രാജിവയ്ക്കുകയായിരുന്നു.

English summary
Setback for BJP in Maharashtra local body election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X