കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡില്‍ ബിജെപി തകര്‍ന്നടിഞ്ഞു.... സ്വതന്ത്രര്‍ക്ക് മുന്നേറ്റം, ഡെറാഡൂണില്‍ മേയര്‍ പോരാട്ടം

Google Oneindia Malayalam News

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഭരണകക്ഷിയായ ബിജെപിക്ക് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി. 84 അര്‍ബന്‍ ബോഡികളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് ബിജെപി തകര്‍ന്നടിഞ്ഞത്. നൂറിലധികം വാര്‍ഡുകള്‍ നേടി സ്വതന്ത്രരാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേസമയം ബിജെപി ഏറ്റവും പ്രതീക്ഷ വെച്ച ഡെറാഡൂണില്‍ കോണ്‍ഗ്രസാണ് ഏറ്റവും നേട്ടമുണ്ടാക്കിയിരിക്കുന്നത്. പൊതു തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ തോല്‍വി ബിജെപിയെ ആശങ്കപ്പെടുത്തുന്നതാണ്.

ഇതുവരെ 150ലധികം വാര്‍ഡുകളിലെ ഫലങ്ങളാണ് പുറത്തുവിട്ടത്. കോണ്‍ഗ്രസും ബിജെപിയും വിചാരിച്ചത്ര നേട്ടമുണ്ടാക്കിയിട്ടില്ല. അതേസമയം മൂന്ന് വാര്‍ഡുകളില്‍ റീപോളിംഗ് നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ഡുകളില്‍ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് തടസ്സപ്പെട്ടത്. തുടര്‍ന്ന് വീണ്ടും നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇനി മേയര്‍ സ്ഥാനത്തിനായുള്ള ഫലങ്ങളും പുറത്തുവരാനുണ്ട്.

കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. എന്നാല്‍ 84 അര്‍ബന്‍ ബോഡികളില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. ഫലം വന്ന 150 വാര്‍ഡുകളില്‍ 103 വാര്‍ഡുകള്‍ സ്വതന്ത്രരാണ് സ്വന്തമാക്കിയത്. ബിജെപി 33 വാര്‍ഡുകള്‍ സ്വന്തമാക്കി. കോണ്‍ഗ്രസിന് 13 വാര്‍ഡുകളില്‍ ജയം നേടാനേ സാധിച്ചുള്ളൂ. ഏഴ് മുനിസിപ്പില്‍ കോര്‍പ്പറേഷന്‍, 39 മുനിസ്സിപ്പല്‍ കൗണ്‍സില്‍, 38 നഗരപഞ്ചായത്തുകള്‍ എന്നിവയിലേക്ക് ഞായറാഴ്ച്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്. 4978 സ്ഥാനാര്‍ത്ഥികളാണ് ജനവിധി നേടിയത്.

താനക്പൂരില്‍ വന്‍ നേട്ടം

താനക്പൂരില്‍ വന്‍ നേട്ടം

താനക്പൂരിലും സ്വതന്ത്രരാണ് വലിയ നേട്ടമുണ്ടാക്കിയത്. ഇവിടെ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ പരാജയം രൂചിച്ചു. ആറു സീറ്റുകളാണ് താനക്പൂരില്‍ സ്വതന്ത്രര്‍ സ്വന്തമാക്കിയത്. ബിജെപിക്ക് രണ്ട് സീറ്റ് ലഭിച്ചു. എന്നാല്‍ കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാന്‍ പോലും സാധിച്ചില്ല. ഋഷികേശിലും സ്വതന്ത്രര്‍ തന്നെയാണ് മുന്നില്‍. മൂന്ന് സീറ്റുകള്‍ അവര്‍ നേടി. ബിജെപിക്ക് രണ്ട് സീറ്റ് ലഭിച്ചു. പുഷ്പ മിശ്ര, പ്രഭാകര്‍ ശര്‍മ, അജിത് ഗോള്‍ഡി എന്നിവരാണ് ഇവിടെ വിജയിച്ച സ്വതന്ത്രര്‍.

ഡെറാഡൂണില്‍ കോണ്‍ഗ്രസ്

ഡെറാഡൂണില്‍ കോണ്‍ഗ്രസ്

ഡെറാഡൂണില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണ് നടത്തിയത്. ഇവിടെയുള്ള ആറു സീറ്റുകളിലും കോണ്‍ഗ്രസ് വിജയമുറപ്പിച്ചു. ഇവിടെ രണ്ടാം സ്ഥാനത്ത് ബിജെപിയുണ്ട്. ഡെറാഡൂണില്‍ ബിജെപി വലിയ കുതിപ്പ് നടത്തുമെന്നായിരുന്നു പ്രവചനം. ചമ്പാവത്ത് നഗറില്‍ കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം സ്വന്തമാക്കി. ചമ്പാവതില്‍ കോണ്‍ഗ്രസിന്റെ വിജയ് വര്‍മയ്ക്ക് 1315 വോട്ടുകള്‍ ലഭിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പ്രകാശ് പാണ്ഡെ 914 വോട്ടോടെ രണ്ടാം സ്ഥാനത്തെത്തി. ബിജെപി ഇവിടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

മസൂറിയില്‍ സ്വതന്ത്രര്‍

മസൂറിയില്‍ സ്വതന്ത്രര്‍

മസൂറിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി അനൂജ് ഗുപ്തയാണ് വിജയിച്ചത്. ഇവിടെ ബിജെപിയുടെ എംഎല്‍എ ഗണേഷ് ജോഷി കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള വോട്ടെണ്ണലിനിടെ കൈയ്യാങ്കളി ഉണ്ടായി. ഇയാള്‍ വോട്ടിംഗ് സെന്ററിനുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നത്തിലേക്ക് നയിച്ചത്. സര്‍ക്കാരിന്റെ ഭാഗമായവര്‍ ഇതിനുള്ളില്‍ പ്രവേശിക്കരുതെന്നാണ് നിയമം. അതേസമയം നൈനിറ്റാളില്‍ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായ സച്ചിന്‍ നെഗി 517 വോട്ടിന് മുന്നിലാണ്.

ഡെറാഡൂണിലെ മേയര്‍ സ്ഥാനം

ഡെറാഡൂണിലെ മേയര്‍ സ്ഥാനം

ഡെറാഡൂണില്‍ മേയര്‍ സ്ഥാനം ബിജെപി സ്വന്തമാക്കുമെന്നാണ് ആദ്യ ഫലങ്ങള്‍ നല്‍കുന്ന സൂചന. ബിജെപി സ്ഥാനാര്‍ത്ഥി സുനില്‍ ഉനിയര്‍ ഗാമ വളരെ മുമ്പിലാണ്. ഇയാള്‍ മേയര്‍ സ്ഥാനം സ്വന്തമാക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ അടുത്തയാളാണ് ഗാമ. ഇവിടെ മുന്‍ കോണ്‍ഗ്രസിന്റെ മുന്‍ മന്ത്രി ദിനേഷ് അഗള്‍വാളാണ് സ്താനാര്‍ത്ഥിയായത്. കടുത്ത പോരാട്ടമാണ് ഇവിടെ നടത്തിയത്. എന്നാല്‍ മറ്റുള്ള സ്ഥലങ്ങളിലൊക്കെ നിറം മങ്ങിയ പ്രകടനമാണ് ബിജെപിയുടേത്.

ബിജെപിക്ക് നാണക്കേട്

ബിജെപിക്ക് നാണക്കേട്

തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിക്ക് വലിയ നാണക്കേടാണ്. കാരണം നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടമാണ് അവര്‍ നേടിയത്. ആകെയുള്ള 70 സീറ്റില്‍ 57 എണ്ണം ബിജെപി നേടിയിരുന്നു. അവിടെ നിന്ന് അധികം വൈകാതെ തന്നെ ബിജെപി തകര്‍ന്നടിഞ്ഞിരിക്കുകയാണ്. അതേസമയം ഡെറാഡൂണിലെ തിരിച്ചടി ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. ഇനി മേയര്‍ സ്ഥാനത്തിന് മാത്രമാണ് ബിജെപിക്ക് പ്രതീക്ഷയുള്ളത്. അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് ഈ ഫലം ദോഷം ചെയ്യും.

2013ലെ ഫലം

2013ലെ ഫലം

2013ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി 68 സീറ്റില്‍ 22 എണ്ണം നേടിയിരുന്നു. നാല് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ മേയര്‍ പദവിയും പാര്‍ട്ടി സ്വന്തമാക്കിയിരുന്നു. ഇത്തവണ അത് വെച്ച് നോക്കുമ്പോള്‍ നേട്ടമാണ്. എന്നാല്‍ മേയര്‍ സ്ഥാനങ്ങളുടെ എണ്ണം കുറയാനാണ് സാധ്യത. അതേസമയം ഉദ്ദംപൂര്‍ സിംഗ് നഗറിലെ മൂന്ന് വാര്‍ഡുകളില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടക്കുകയാണ്. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇവിടെ തിരഞ്ഞെടുപ്പ് നിര്‍ത്തിയത്. വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ബിജെപി ആരോപിക്കുന്നുണ്ട്.

അന്തിമ ഫലം വൈകും

അന്തിമ ഫലം വൈകും

ഇവിഎമ്മുകളല്ല ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്. പേപ്പര്‍ ബാലറ്റുകളാണ്. അതുകൊണ്ട് എല്ലാ വാര്‍ഡുകളിലെയും അന്തിമ ഫലങ്ങള്‍ രാത്രിയോടെ മാത്രമേ എത്തൂ. ചിലപ്പോള്‍ അതില്‍ കൂടുതല്‍ വൈകാന്‍ സാധ്യതയുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൂചിപ്പിക്കുന്നത്. പക്ഷേ നിലവിലെ ട്രെന്‍ഡ് അനുസരിച്ച് ഫലങ്ങളില്‍ വലിയ വ്യത്യാസം ഉണ്ടാവാന്‍ സാധ്യതയില്ല. പ്രധാന കക്ഷികളായ ബിജെപിക്കും കോണ്‍ഗ്രസിനും കനത്ത തിരിച്ചടി തന്നെയാണ് ഉണ്ടായിരിക്കുന്നത്. ബിജെപിക്കാണ് ഏറ്റവും തിരിച്ചടിയുണ്ടായിരിക്കുന്നത്.

സംഘികളുടെ കണ്ണിലെ കരട്.. ശബരിമലയിലെ ' ആക്ഷന്‍ ഹീറോ'! ആരാണ് യതീഷ് ചന്ദ്ര ഐപിഎസ്സംഘികളുടെ കണ്ണിലെ കരട്.. ശബരിമലയിലെ ' ആക്ഷന്‍ ഹീറോ'! ആരാണ് യതീഷ് ചന്ദ്ര ഐപിഎസ്

ഛത്തീസ്ഗഡിൽ ത്രികോണ മത്സരം; മായാവതിക്ക് നിർണായകം, കോൺഗ്രസിന് മറുപടിഛത്തീസ്ഗഡിൽ ത്രികോണ മത്സരം; മായാവതിക്ക് നിർണായകം, കോൺഗ്രസിന് മറുപടി

English summary
seback for bjp in uttarakhand civic polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X