കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെ ശിവകുമാറിന് വീണ്ടും തിരിച്ചടി: ഹവാല കേസിൽ ജാമ്യമില്ല... വീണ്ടും കസ്റ്റഡിയിൽ തുടരും....

Google Oneindia Malayalam News

ദില്ലി: ഹവാല തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന് തിരിച്ചടി. ശിവകുാറിന്റെ ജാമ്യാപേക്ഷയാണ് ദില്ലി റൌസ് അവന്യൂ കോടതി തള്ളിക്കളഞ്ഞത്. പണം തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത ശിവകുമാറിനെ തീഹാർ ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്. ഹവാല കേസിൽ സെപ്തംബറിലാണ് ശിവകുമാർ അറസ്റ്റിലാകുന്നത്.

താന്‍ വെള്ളത്തില്‍ ഒലിച്ച് വന്ന ഗള്‍ഫുകാരനല്ല; പ്രതിഷേധങ്ങളോട് പൊട്ടിത്തെറിച്ച് പീതാംബര കുറുപ്പ്താന്‍ വെള്ളത്തില്‍ ഒലിച്ച് വന്ന ഗള്‍ഫുകാരനല്ല; പ്രതിഷേധങ്ങളോട് പൊട്ടിത്തെറിച്ച് പീതാംബര കുറുപ്പ്

ദില്ലി കർണാടക ഭവനിലെ ജീവനക്കാരനായ ഹൌമന്ദയ്യയ്ക്കുമെതിരെയും പൊലീസ് കേസെടുത്തിരുന്നു. കോടികളുടെ ഹവാല ഇടപാടിന് പുറമേ നികുതി തട്ടിപ്പിനും ശിവകുമാറിനെതിരെ ആദായനികുതി വകുപ്പ് കേസെടുത്തിരുന്നു. സ്പെഷ്യൽ ജഡ്ജി അജയ് കുമാർ കുഹാറാണ് ജാമ്യം നിഷേധിച്ചത്.

xdknewddd-1569

കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള മൂന്ന് പേർക്കൊപ്പം ചേർന്ന് വൻതോതിൽ ഹവാല ഇടപാടുകൾ നടത്തിയെന്നും ആദായനികുതി വകുപ്പ് ചൂണ്ടിക്കാണിക്കുന്നു. കനകപുര നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ശിവകുമാർ സെപ്തംബർ 3 മുതൽ എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലാണ്. നേരത്തെ അറസ്റ്റിൽ നിന്ന് ആശ്വാസം നൽകുന്ന വിധി കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു.

തുടർന്നാണ് എൻഫോഴ്സ്മെന്റ് ശിവകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന് പിന്നാലെ മകളെയും ദില്ലിയിലേക്ക് വിളിച്ചുവരുത്തി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ശിവകുമാറും മകളും ചേർന്ന് നടത്തിയ വിദേശ യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയായിരുന്നു ചോദ്യം ചെയ്യൽ.

English summary
Setback for Congress Leader DK Shivakumar as Delhi Court Dismisses Bail Plea in Money Laundering Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X