സുമലതയോട് നിഖിൽ എട്ട് നിലയിൽ പൊട്ടും.. അമ്പലങ്ങളിലേക്ക് ഓടി കർണാടക മുഖ്യമന്ത്രി കുമാരസ്വാമി!
ബെംഗളൂരു: കര്‍ണാടകയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഏവരും ഉറ്റ് നോക്കുന്ന ഒരു മണ്ഡലം ജനതാ ദള്‍ കോട്ടയായ മാണ്ഡ്യ ആയിരിക്കും. ഏറെ നാടകീയതകള്‍ക്കൊടുവില്‍ മത്സര രംഗത്തേക്ക് ഇറങ്ങിയ സ്ഥാനാര്‍ത്ഥികളും തുടര്‍ന്നങ്ങോട്ടുളള രാഷ്ട്രീയ കളികളും ഇത്തവണ മാണ്ഡ്യയ്ക്ക് വലിയ പ്രാധാന്യമാണ് നേടിക്കൊടുത്തിരിക്കുന്നത്.
കോണ്‍ഗ്രസിനോട് ഉടക്കി സ്വതന്ത്രയായി മത്സരിക്കുന്ന നടി സുമലതയും മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന് നിഖിലും തമ്മിലായിരുന്നു മാണ്ഡ്യയിലെ മത്സരം. എന്നാല്‍ നിഖില്‍ പരാജയപ്പെടും എന്നാണ് രഹസ്യ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പുറത്തായതോടെ കര്‍ണാടക മുഖ്യമന്ത്രി എരിപൊരി സഞ്ചാരത്തിലാണ്.

മാണ്ഡ്യയിലെ നാടകങ്ങൾ
അന്തരിച്ച നടനും എംപിയുമായ അംബരീഷിന് പകരം മാണ്ഡ്യയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് ഭാര്യ സുമലത മുന്നോട്ട് വന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. ജനതാ ദളിന്റെ സീറ്റായ മാണ്ഡ്യ സുമലതയ്ക്ക് വേണ്ടി വിട്ട് നല്കാന് സാധിക്കില്ലെന്ന് പാര്‍ട്ടി ഉറച്ച നിലപാട് എടുത്തു.

സ്വതന്ത്ര സ്ഥാനാര്‍ത്ഥി
ഇതോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സുമലത രംഗത്ത് ഇറങ്ങി. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്തുണയും സുമലതയ്ക്ക് ഉണ്ടായിരുന്നു. പലരും പരസ്യമായി തന്നെ സുമതലയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മാത്രമല്ല ബിജെപിയും സുമതലയെ പിന്തുണയ്ക്കാന്‍ മുന്നോട്ട് വന്നു.

പ്രചാരണ രംഗത്ത് വന്‍ ഓളം
എന്നാല്‍ നടന് കൂടിയായ നിഖിലിന് പ്രചാരണ രംഗത്ത് വന്‍ ഓളം ഉണ്ടാക്കാന്‍ സാധിച്ചിരുന്നു. മാണ്ഡ്യ ജനതാ ദളിന് വന്‍ സ്വാധീനമുളള മണ്ഡലമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയിലെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളും തൂത്ത് വാരിയെന്ന ആത്മവിശ്വാസവും മണ്ഡലത്തില്‍ ദളിന് ഉണ്ടായിരുന്നു.

ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
എന്നാല്‍ സുമതലയോട് നിഖില്‍ കുമാരസ്വാമി തോല്‍ക്കും എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മാത്രമല്ല പാര്‍ട്ടി നടത്തിയ രഹസ്യ സര്‍വ്വേയിലും കണ്ടെത്തിയത് നിഖിലിന്റെ തോല്‍വിയാണ്. കന്നി അങ്കത്തിന് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയ മകന്റെ തോല്‍വി കുമാരസ്വാമിയെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്

ക്ഷേത്രങ്ങള്‍ കയറി ഇറങ്ങി കുമാരസ്വാമി
കുമാര സ്വാമി പ്രാര്‍ത്ഥനകളും വഴിപാടുകളുമായി ക്ഷേത്രങ്ങള്‍ കയറി ഇറങ്ങിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല മകന്റെ തോല്‍വി ഒഴിവാക്കാനായി ജ്യോത്സന്മാരെയും മുഖ്യമന്ത്രി കാണുന്നുണ്ട്. മകന് വേണ്ടിയുളള പരിഹാര കര്‍മ്മങ്ങള്‍ ചെയ്യാനാണേ്രത ഇത്.

റെക്കോര്‍ഡ് പോളിംഗ്
ഇക്കുറി മാണ്ഡ്യയില്‍ റെക്കോര്‍ഡ് പോളിംഗ് ആണ് തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. 80.23 ആണ് ഇവിടുത്തെ പോളിംഗ്. എന്നാല്‍ മദ്ദൂര്‍, മലവളളി, മാണ്ഡ്യ മേഖലകളില്‍ നിഖിലിന് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കില്ലെന്നും അത് തോല്‍വിക്ക് കാരണമാവും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 23ന് ഫലപ്രഖ്യാപനം വരെ കാത്തിരിക്കാനാണ് സുമതലയുടെ പ്രതികരണം.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications