കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടി; ഗതാഗമന്ത്രി സുവേന്ദ് അധികാരി പാര്‍ട്ടി വിട്ടു

Google Oneindia Malayalam News

ബംഗാള്‍: മമതാ ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും കനത്ത തിരിച്ചടി നല്‍കികൊണ്ട് വിമത നേതാവ് സുവേന്ദ് അധികാരി മന്ത്രിസഭയില്‍ നിന്നും രാജിവെച്ചു. പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുകയായിരുന്ന സുവേന്ദ് വെള്ളിയാഴ്ച ഉച്ചയോടെ മന്ത്രിസഭയില്‍ നിന്നും രാജിവെക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. മമത ബാനര്‍ജി സര്‍ക്കാറിലെ ഗതാഗത മന്ത്രിയായിരുന്നു സുവേന്ദ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മമത ബാനര്‍ജിക്ക് വലിയ തിരിച്ചടിയാണ് സുവേന്ദിന്‍റെ രാജി നല്‍കുന്നത്.

സര്‍ക്കാറിനും പാര്‍ട്ടിക്കുമെതിരെ

സര്‍ക്കാറിനും പാര്‍ട്ടിക്കുമെതിരെ

കഴിഞ്ഞ ഏതാനും ആഴ്ചകളായി സര്‍ക്കാറിനും തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരെ നിര ടിഎംസി നേതൃത്വത്തെ ചോദ്യം ചെയ്യുന്ന അധികാരി വ്യാഴാഴ്ച ഹൂഗ്ലി റിവർ ബ്രിഡ്ജ് കമ്മീഷണർമാരുടെ ചെയർമാൻ സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. തുടര്‍ന്ന് എംപി കല്യാൺ ബാനർജിയെ സംസ്ഥാന സർക്കാർ പുതിയ സ്ഥാനത്തേക്ക് നിയമിക്കുകയും ചെയ്തു.

രാജിക്കത്തില്‍

രാജിക്കത്തില്‍


മന്ത്രി സ്ഥാനം രാജിവെക്കുകയാണെന്നും "അത് ഉടൻ സ്വീകരിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും" മുഖ്യമന്ത്രി മമത ബാനർജിക്ക് എഴുതിയ രാജിക്കത്തില്‍ സുവേന്ദ് വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ജനങ്ങളെ സേവിക്കാൻ എനിക്ക് അവസരം നൽകിയതിന് ഞാൻ നന്ദി പറയുന്നു, ഞാൻ പ്രതിജ്ഞാബദ്ധതയോടും അർപ്പണബോധത്തോടും ആത്മാർത്ഥതയോടും കൂടി ആ ചുമതല നിര്‍വ്വഹിച്ചെന്നും രാജിക്കത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

സമവായങ്ങള്‍ക്ക്

സമവായങ്ങള്‍ക്ക്

തൃണമൂൽ കോൺഗ്രസില്‍ നിന്നും പുറത്തു പോവാനുള്ള സൂചനകള്‍ അധികാരിയുടെ ഭാഗത്ത് നിന്നും കഴിഞ്ഞ ഏതാനും മാസങ്ങളായി ഉണ്ടാവുന്നുണ്ട്. ഇതേതുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അധികാരിയുമായി നിരന്തരം ചർച്ചകൾ നടത്തുകയും അദ്ദേഹത്തെ പാർട്ടിയിൽ നിലനിർത്തുന്നതിനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു.
മുതിർന്ന നേതാവ് സൗഗാത റോയിയെയും പാർട്ടി എംപി സുദീപ് ബന്ദോപാധ്യായയെയുമായിരുന്നു അദ്ദേഹവുമായി സംസാരിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നത്.

തിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പ്


കിഴക്കൻ മിഡ്‌നാപൂർ ജില്ലയ്ക്ക് പുറമെ പശ്ചിമ മിഡ്‌നാപൂർ, ബൻകുര, പുരുലിയ, ജാർഗ്രാം ജില്ലകളിലെ 35-40 നിയമസഭാ മണ്ഡലങ്ങളിൽ സ്വാധീനമുള്ള വ്യക്തിയാണ് സുവേന്ദ് അധികാരി. 294 അംഗ പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത വർഷം ഏപ്രിൽ-മെയ് മാസങ്ങളിലാത്താണ് നടക്കാന്‍ പോവുന്നത്.

Recommended Video

cmsvideo
3 വാക്‌സിനുകള്‍ ഉടന്‍ വിപണയില്‍ | Oneindia Malayalam
ബിജെപിയില്‍ എത്തിയേക്കും

ബിജെപിയില്‍ എത്തിയേക്കും

ലോക്സസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വലിയ വിജയത്തിന്‍റെ ആത്മവിശ്വാസത്തില്‍ ബംഗാളില്‍ ഇത്തവണ വലിയ വിജയം നേടുമെന്നാണ് ബിജെപി അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും നേതാക്കളെ അടര്‍ത്തിയെടുത്തുള്ള പ്രവര്‍ത്തനവും സംസ്ഥാനത്ത് ബിജെപി സജീവമാക്കുന്നുണ്ട്. സുവേന്ദ് അധികാരിയും ബിജെപിയില്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
setback for Mamata Banerjee; Transport Minister Suvend Adhikari left the party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X