നെറ്റ്ഫ്ലിക്സ് പ്രേമികള്‍ക്ക് തിരിച്ചടി: ഇന്ത്യയില്‍ ഇനി മുതല്‍ പാസ്‌വേഡ് പങ്കുവെക്കാന്‍ സാധിക്കില്ല
പാസ്‌വേഡ് പങ്കുവെങ്കലില്‍ പുതിയ പരിഷ്കരാവുമായി ജനപ്രിയ ഒടിടി പ്ലാറ്റ് ഫോമായ നെറ്റ് ഫ്ലിക്സ്. ഇന്ത്യയില്‍ ഇനി മുതല്‍ പാസ്‌വേഡ് പങ്കുവെങ്കല്‍ ഓപ്ഷന്‍ ഉണ്ടാവില്ലെന്നാണ് കമ്പനി അറിയിക്കുന്നത്. ഓരോ അക്കൗണ്ടും ഒരു കുടുംബം മാത്രമേ ഉപയോഗിക്കാവൂ എന്നും കമ്പനി അറിയിച്ചു. വീടിന് പുറത്തുള്ള ആളുകളുമായി നെറ്റ്ഫ്ലിക്സ് പങ്കിടുന്ന അംഗങ്ങൾക്ക് പുതിയ നിർദേശം വ്യക്തമാക്കിക്കൊണ്ടുള്ള ഈ മെയില്‍ ഇന്നുമുതല്‍ തന്നെ കമ്പനി അയച്ച് തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഇത് സൂചിപ്പിക്കുന്ന കമ്പനിയുടെ പ്രസ്താവനയും പുറത്ത് വന്നിട്ടുണ്ട്.
'ഒരു നെറ്റ് ഫ്ലിക്സ് അക്കൗണ്ട് ഒരു വീട്ടുകാർക്ക് ഉപയോഗിക്കാനുള്ളതാണ്. ആ വീട്ടിൽ താമസിക്കുന്ന എല്ലാവർക്കും അവർ എവിടെയായിരുന്നാലും നെറ്റ് ഫ്ലിക്സ് ഉപയോഗിക്കാം. വീട്ടിൽ, യാത്രയിൽ, അവധി ദിവസങ്ങളിൽ എന്നിങ്ങനെ എപ്പോഴും ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒരു അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിക്കും കൂടാതെ പ്രൊഫൈൽ കൈമാറുക, ആക്‌സസും ഡിവൈസും നിയന്ത്രിക്കുക തുടങ്ങിയ പുതിയ ഫീച്ചറുകളും പ്രയോജനപ്പെടുത്താന്‍ സാധീക്കും.' പ്രസ്താവനയില്‍ പറയുന്നു.

ഞങ്ങളുടെ അംഗങ്ങൾക്ക് വിനോദത്തിനായി നിരവധി സാധ്യതകള്‍ ഉണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. അതുകൊണ്ടാണ് ഞങ്ങൾ വൈവിധ്യമാർന്ന പുതിയ സിനിമകളിലും ടിവി ഷോകളിലും വൻതോതിൽ നിക്ഷേപം നടത്തുന്നത്. അതിനാൽ നിങ്ങളുടെ അഭിരുചിയോ മാനസികാവസ്ഥയോ ഭാഷയോ എന്തുതന്നെയായാലും നിങ്ങള്‍ക്ക് തൃപ്തികരമായ നിരവധി കാഴ്ചകള്‍ നെറ്റ് ഫ്ലിക്സില്‍ ലഭ്യമാണ് " കമ്പനി പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടുന്നു.
ഇതിന് പിന്നാലെയാണ് സ്ട്രീമിംഗ് ആപ്പ്, വർഷത്തിന്റെ അവസാന പകുതിയിൽ വരുമാനം വർദ്ധിപ്പിക്കുന്നതിനായി, 2023 ജൂലൈ 20 മുതൽ ഇന്ത്യയിലും ഇന്തോനേഷ്യ, ക്രൊയേഷ്യ, കെനിയ തുടങ്ങിയ മറ്റ് വിപണികളിലും അക്കൗണ്ട് പങ്കിടലിനെതിരെ നടപടിയെടുക്കാൻ തുടങ്ങുമെന്നാണ് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നത്.
പണമടച്ചുള്ള പങ്കിടൽ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും, നെറ്റ്ഫ്ലിക്സ് മറ്റൊരു സമീപനം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഉപയോക്താക്കൾക്ക് തങ്ങൾക്കൊപ്പം താമസിക്കാത്ത മറ്റുള്ളവരുമായി അവരുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് പങ്കിടുന്നത് തുടരണമെങ്കിൽ അധിക ഫീസ് നൽകാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. ഓഹരി ഉടമകൾക്ക് അയച്ച കത്തിലും 'എക്സ്ട്രാ മെമ്പർ' ഓപ്ഷൻ നൽകില്ലെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നുണ്ട്. പല പ്ലാനിന്റേയും താരിഫ് കുറച്ചതായും സ്ഥാപനം വ്യക്തമാക്കുന്നു.
യുഎസ്എ, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഓസ്ട്രേലിയ, സിംഗപ്പൂർ, മെക്സിക്കോ, ബ്രസീൽ തുടങ്ങിയ പ്രമുഖ വിപണികൾ ഉൾപ്പെടെ നൂറിലധികം രാജ്യങ്ങളിൽ ഈ വർഷം മെയ് മാസം മുതല്‍ തന്നെ നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് പങ്കിടലിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങിയിരുന്നു. അമേരിക്കയിലും യുകെയിലും ചെറിയ നിരക്കിലുള്ള പരസ്യരഹിത പ്ലാനും ഒഴിവാക്കി, അതോടൊപ്പം തന്നെ പരസ്യരഹിത സ്ട്രീമിംഗ് ഓപ്ഷനുകളുടെ വിലയും ഉയർത്തി.
യുഎസിൽ, ബേസിക് പ്ലാനിന് പ്രതിമാസം 9.99 ഡോളറായിരുന്നു നല്‍കേണ്ടിയിരുന്നത്. ഈ പ്ലാന്‍ ഉപേക്ഷിച്ചതോടെ ഏറ്റവും ചെറിയ പരസ്യരഹിത പ്ലാനിന് പ്രതിമാസം 15.49 ഡോളർ നല്‍കണം. വരിക്കാർക്ക് പ്രതിമാസം 6.99 ഡോളർ നല്‍കി "പരസ്യങ്ങളുള്ള സ്റ്റാൻഡേർഡ്" പ്ലാൻ തിരഞ്ഞെടുക്കാനും അവസരമുണ്ട്.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications