പുതുച്ചേരി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്ന് ഹൈക്കോടതി, കിരണ്‍ ബേദിക്ക് തിരിച്ചടി!!
ചെന്നൈ: പുതുച്ചേരി ലെഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിക്ക് വമ്പന്‍ തിരിച്ചടി. സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ലെഫ്. ഗവര്‍ണറിന്റെ അധികാരത്തിന് പരിധിയുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഭരണപരമായ കാര്യമാണ്. അതില്‍ ഇടപെടാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.

കിരണ്‍ ബേദിയും പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയും തമ്മില്‍ വലിയ പോരാട്ടം നടക്കുന്നുണ്ട്. ഇതാണ് കോടതിയില്‍ എത്തിയത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കിരണ്‍ ബേദി ഇടപെടുന്നുവെന്നായിരുന്നു നാരായണസ്വാമി കോടതിയില്‍ പറഞ്ഞത്. കിരണ്‍ ബേദിക്കെതിരെ ആറുദിന പ്രതിഷേധം പരിപാടി വരെ സര്‍ക്കാര്‍ നടത്തിയിരുന്നു. ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളും അദ്ദേഹത്തെ പിന്തുണച്ചിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ കിരണ്‍ ബേദി ഇടപെടുന്നുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് ബേദി തള്ളിയിരുന്നു. ജനപ്രിയ പദ്ധതികള്‍ താന്‍ തടസ്സം നില്‍ക്കുന്നുവെന്ന നാരായണ സ്വാമിയുടെ വാദം തെറ്റാണെന്നും ബേദി പഞ്ഞിരുന്നു. നേരത്തെ സുപ്രീം കോടതി ദില്ലിയുടെയും പുതുച്ചേരിയുടെയും നിയമങ്ങള്‍ രണ്ടാണെന്നും വ്യക്തമാക്കിയിരുന്നു.
മറ്റ് കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നുള്ള വ്യത്യാസം പുതുച്ചേരിക്കുണ്ടെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. അതേസമയം പുതുച്ചേരി സര്‍ക്കാരിന്റെ നിര്‍ണായകമായ പല തീരുമാനങ്ങളും കിരണ്‍ ബേദി റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നാരായണ സ്വാമി ലെഫ്. ഗവര്‍ണറുമായി ഇടഞ്ഞത്. ഒടുവില്‍ അന്തിമപ്പോരാട്ടത്തില്‍ വിജയം നാരായണസ്വാമിക്കൊപ്പം നില്‍ക്കുകയായിരുന്നു.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications