കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുച്ചേരി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്ന് ഹൈക്കോടതി, കിരണ്‍ ബേദിക്ക് തിരിച്ചടി!!

Google Oneindia Malayalam News

ചെന്നൈ: പുതുച്ചേരി ലെഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിക്ക് വമ്പന്‍ തിരിച്ചടി. സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ലെഫ്. ഗവര്‍ണറിന്റെ അധികാരത്തിന് പരിധിയുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഭരണപരമായ കാര്യമാണ്. അതില്‍ ഇടപെടാന്‍ പാടില്ലെന്നും കോടതി പറഞ്ഞു.

1

കിരണ്‍ ബേദിയും പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയും തമ്മില്‍ വലിയ പോരാട്ടം നടക്കുന്നുണ്ട്. ഇതാണ് കോടതിയില്‍ എത്തിയത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ കിരണ്‍ ബേദി ഇടപെടുന്നുവെന്നായിരുന്നു നാരായണസ്വാമി കോടതിയില്‍ പറഞ്ഞത്. കിരണ്‍ ബേദിക്കെതിരെ ആറുദിന പ്രതിഷേധം പരിപാടി വരെ സര്‍ക്കാര്‍ നടത്തിയിരുന്നു. ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളും അദ്ദേഹത്തെ പിന്തുണച്ചിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ കിരണ്‍ ബേദി ഇടപെടുന്നുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് ബേദി തള്ളിയിരുന്നു. ജനപ്രിയ പദ്ധതികള്‍ താന്‍ തടസ്സം നില്‍ക്കുന്നുവെന്ന നാരായണ സ്വാമിയുടെ വാദം തെറ്റാണെന്നും ബേദി പഞ്ഞിരുന്നു. നേരത്തെ സുപ്രീം കോടതി ദില്ലിയുടെയും പുതുച്ചേരിയുടെയും നിയമങ്ങള്‍ രണ്ടാണെന്നും വ്യക്തമാക്കിയിരുന്നു.

മറ്റ് കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നുള്ള വ്യത്യാസം പുതുച്ചേരിക്കുണ്ടെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. അതേസമയം പുതുച്ചേരി സര്‍ക്കാരിന്റെ നിര്‍ണായകമായ പല തീരുമാനങ്ങളും കിരണ്‍ ബേദി റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നാരായണ സ്വാമി ലെഫ്. ഗവര്‍ണറുമായി ഇടഞ്ഞത്. ഒടുവില്‍ അന്തിമപ്പോരാട്ടത്തില്‍ വിജയം നാരായണസ്വാമിക്കൊപ്പം നില്‍ക്കുകയായിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ഗുജറാത്തില്‍ ബിജെപി കോട്ട പൊളിയും.... വോട്ടിംഗ് ശതമാനം കുതിക്കുന്നു, 2014നെ കടത്തി വെട്ടിഗുജറാത്തില്‍ ബിജെപി കോട്ട പൊളിയും.... വോട്ടിംഗ് ശതമാനം കുതിക്കുന്നു, 2014നെ കടത്തി വെട്ടി

English summary
setback for puducherry lg kiran bedi court says cant interfere with govts day to day activitise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X