കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി സര്‍ക്കാറിന് തിരിച്ചടി;എന്‍എസ്എ പ്രകാരം അറസ്റ്റ് ചെയ്ത യുവാവിനെ വിട്ടയക്കാന്‍ ഹൈക്കോടതി ഉത്തരവ്

Google Oneindia Malayalam News

ലഖ്നൗ: ദേശീയ സുരക്ഷാ നിയമപ്രകാരം (എൻ എസ്‌ എ) അറസ്റ്റിലായ വ്യക്തിയെ വിട്ടയക്കാന്‍ ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി. അറസ്റ്റില്‍ സംസ്ഥാന സര്‍ക്കാറിന് നേരെ കോടതി വിമര്‍ശനവും ഉന്നയിച്ചു. സംസ്ഥാനത്തിന് അസാധാരണമായ അധികാരം നൽകുന്ന നിയമം "അതീവ ശ്രദ്ധയോടെ" വേണം നടപ്പാക്കാനെന്നും കോടതി നിര്‍ദേശിച്ചു. ഹേബിയസ് കോർപ്പസ് ഹരജി പരിഗണിച്ചു കൊണ്ടായിരുന്നു ജസ്റ്റിസ് പ്രദീപ് കുമാർ ശ്രീവാസ്തവ, ജസ്റ്റിസ് പ്രിന്റിങ്കർ ദിവാക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് എൻ‌എസ്‌എ പ്രകാരം അറസ്റ്റ് ചെയ്ത ജാവേദ് സിദ്ദിഖിയെ തടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.

ബന്ദിന്‍റെ തലേനാള്‍ അമരീന്ദര്‍ മുകേഷ് അംബാനിയുമായി ചര്‍ച്ച നടത്തിയെന്ന് ആരോപണം ; സത്യാവസ്ഥ ഇങ്ങനെബന്ദിന്‍റെ തലേനാള്‍ അമരീന്ദര്‍ മുകേഷ് അംബാനിയുമായി ചര്‍ച്ച നടത്തിയെന്ന് ആരോപണം ; സത്യാവസ്ഥ ഇങ്ങനെ

"സാധാരണ നിയമത്തെ ആശ്രയിക്കാതെ ഒരു വ്യക്തിയെ തടങ്കലിൽ വയ്ക്കാനും കോടതികൾ വിചാരണ ചെയ്യാനും നിയമം എക്സിക്യൂട്ടീവിന് അസാധാരണമായ അധികാരം നൽകുന്നിടത്ത്, അത്തരമൊരു നിയമം അതീവ ശ്രദ്ധയോടെ നടപ്പാക്കേണ്ടതുണ്ട്, എക്സിക്യൂട്ടീവ് അധികാരം അതീവ ശ്രദ്ധയോടെ പ്രയോഗിക്കണം,"- ഹൈക്കോടതി നിരീക്ഷിച്ചു.

 court

വ്യക്തിഗത സ്വാതന്ത്ര്യത്തിന്റെ ചരിത്രം പ്രധാനമായും നടപടിക്രമങ്ങൾ നിരീക്ഷിക്കാനുള്ള നിർബന്ധത്തിന്റെ ചരിത്രമാണ്. കരുതല്‍ തടങ്കലിൽ വയ്ക്കുന്നത് ശിക്ഷാർഹമല്ലെങ്കിലും പ്രതിരോധം മാത്രമാണ്. ഇത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഉൾപ്പെടുത്തിയിട്ടുള്ള വ്യക്തിയുടെ വ്യക്തിസ്വാതന്ത്ര്യത്തെ സാരമായി ബാധിക്കുന്നു. അതിനാൽ, നിയമം സ്ഥാപിച്ച നടപടിക്രമങ്ങൾ അനുസരിച്ച് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിക്കാൻ അതോറിറ്റി ബാധ്യസ്ഥനാണ്. ഭരണഘടനാപരമായ സുരക്ഷാസംവിധാനങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു

ഒരു സംശയവും വേണ്ട, തിരുവനന്തപുരം ബി ജെ പി തൂത്തുവാരുമെന്ന് പിസി ജോര്‍ജ്ജ് ; രണ്ടാമത് എത്തുക ഇടതുമുന്നണിഒരു സംശയവും വേണ്ട, തിരുവനന്തപുരം ബി ജെ പി തൂത്തുവാരുമെന്ന് പിസി ജോര്‍ജ്ജ് ; രണ്ടാമത് എത്തുക ഇടതുമുന്നണി

ഈ വർഷം ജൂണിൽ ജൗൻപൂരിലെ സാരൈഖ്വാസ പ്രദേശത്തെ് നിന്നായിരുന്നു സിദ്ധീഖിയെ അറസ്റ്റ് ചെയ്തത്. ഗ്രാമത്തിൽ ദലിതരും മുസ്ലീങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കാലപ കുറ്റം ചുമത്തി കേസെടുത്ത അദ്ദേഹത്തിനെ നേരെ പിന്നീട് ജില്ലാ ഭരണകൂടം എൻ എസ് എയും ചുമത്തുകയായിരുന്നു.

തിരുവനന്തപുരം ബി ജെപി ക്ക് കിട്ടാക്കനിയാവും ? പാര്‍ട്ടിയില്‍ ആശങ്ക , വോട്ട് വീണ വഴികളില്‍ ഇടത് പ്രതീക്ഷതിരുവനന്തപുരം ബി ജെപി ക്ക് കിട്ടാക്കനിയാവും ? പാര്‍ട്ടിയില്‍ ആശങ്ക , വോട്ട് വീണ വഴികളില്‍ ഇടത് പ്രതീക്ഷ

രാജസ്ഥാനില്‍ നേട്ടം കൊയ്ത് സി പി എം; സ്വന്തമാക്കിയത് 18 സീറ്റുകള്‍ , മുന്നേറ്റം ജില്ലാ പഞ്ചായത്തിലുംരാജസ്ഥാനില്‍ നേട്ടം കൊയ്ത് സി പി എം; സ്വന്തമാക്കിയത് 18 സീറ്റുകള്‍ , മുന്നേറ്റം ജില്ലാ പഞ്ചായത്തിലും

Recommended Video

cmsvideo
രാമക്ഷേത്രത്തിനരികെ സ്ഥാപിക്കാൻ പോകുന്ന എയർപോട്ടിന്റെ പേര് കണ്ടോ

English summary
Setback for UP govt; Allahabad High court orders release of youth arrested under NSA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X