കാവേരി നദീ ജല തര്‍ക്കം: കര്‍ണാടകത്തിന് അധികജലം.. തമിഴ്നാടിനും പുതുച്ചേരിക്കും അധിക ജലമില്ല
ബെംഗളൂരു: നാളുകളായി നീണ്ട് നില്‍ക്കുന്ന കാവേരി നദീജല തര്‍ക്കം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ കര്‍ണാടയ്ക്ക് ആശ്വാസം. കര്‍ണാടകത്തിന് അധികജലം നല്‍കണമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി വിധിയില്‍ തമിഴ്നാടിന്‍റെ വിഹിതം വെട്ടി കുറച്ചു. കര്‍ണാടകത്തിന് 14.75 ടിഎംസി ജലം അധികമായി നല്‍കണമെന്ന് വിധിയില്‍ പറയുന്നു. അതേസമയം തിഴ്നാടിന് 177.25 ടിഎംസി വെള്ളം മാത്രം നല്‍കിയാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. തമിഴ്നാടിന് 192 ടിഎംസി ജലം നല്‍കാനായിരുന്നു ട്രൈബ്യൂണലിന്‍റെ വിധി.

കാവേരിയില്‍ നിന്ന് 99.8 ടിഎംസി ജലം വിട്ടുകിട്ടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും കാവേരിജല തര്‍ക്കപരിഹാര ട്രൈബ്യൂണല്‍ അനുവദിച്ച 30 ടിഎംസി എന്ന അളവു തുടരാനാണ് സുപ്രീംകോടതി വിധിച്ചത്.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്
കാവേരി നദീജല തര്‍ക്കം സംബന്ധിച്ച് 2007 ല്‍ കാവേരി ട്രൈബ്യൂണല്‍ പുറത്തുവിട്ട വിധിയില്‍ കര്‍ണാടകം തമിഴ്‌നാടിന് 419 ടി എം സി ജലം വിട്ടുകൊടുക്കണം എന്ന് വ്യക്തമാക്കിയിരുന്നു 562 ടി എം സി ജലമാണ് തമിഴ്നാട് ചോദിച്ചത്. കര്‍ണ്ണാടകയ്ക്ക് 270ഉം കേരളത്തിന് 30ഉം, പുതുച്ചേരിക്ക് 7ഉം ടി എം സി ജലത്തിന് അര്‍ഹതയുണ്ട് എന്നും വിധിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ട്രൈബ്യൂണല്‍ വിധിക്കെിരെ കേരളവും കര്‍ണാടകവും തമിഴ്നാടും സുപ്രീം കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.












Click it and Unblock the Notifications