കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി കൂട്ടരാജി; നാല് പ്രമുഖ നേതാക്കള്‍ രാജിവച്ചു, ഒട്ടേറെ അണികളും

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി. പാര്‍ട്ടി നേതാക്കളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ പാഴായി. രാജിവച്ച നേതാക്കള്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്)യില്‍ ചേര്‍ന്നു. നേതാക്കള്‍ക്കൊപ്പം ഒട്ടേറെ അണികളും ബിജെപിയില്‍ നിന്ന് രാജിവച്ച് ടിആര്‍എസ് അംഗത്വമെടുത്തു.

Recommended Video

cmsvideo
Setback to BJP: Four Prominent Leaders Quit The Party And Joined Telangana Rashtra Samithi

പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിക്കൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിച്ച നേതാക്കള്‍ രാജിവച്ചത് ബിജെപി നേതൃത്വത്തില്‍ അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്. തെലങ്കാനയിലെ നിസാമാബാദ് കോര്‍പറേഷനില്‍ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാണ്. എന്നാല്‍ കൗണ്‍സില്‍ അംഗങ്ങളുടെ തുടര്‍ച്ചയായി രാജി ബിജെപിയുടെ ലക്ഷ്യങ്ങള്‍ അവതാളത്തിലാക്കും. വിശദാംശങ്ങള്‍ ഇങ്ങനെ...

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ

നിസാമാബാദ് എംഎല്‍സി സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിയില്‍ കൂട്ടരാജിയുണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ വോട്ടിങ് തിയ്യതി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇതിനുള്ള ഒരുക്കങ്ങളിലാണ് നേതാക്കള്‍. അതിനിടെയാണ് ബിജെപിയിലെ രാജി പ്രഖ്യാപനങ്ങള്‍.

രാജിവച്ചവര്‍ ഇവര്‍

രാജിവച്ചവര്‍ ഇവര്‍

വിക്രം ഗൗഡ്, സാധു സായ് വര്‍ധന്‍, ബട്ടു രാഘവേന്ദ്രര്‍, വൈ യമുന എന്നീ ബിജെപി കൗണ്‍സലര്‍മാരാണ് രാജിവച്ചത്. നൂറോളം അണികളും ഇവര്‍ക്കൊപ്പം രാജി പ്രഖ്യാപിച്ചു. ടിആര്‍എസ് നേതാവും മന്ത്രിയുമായ വെമുല പ്രശാന്ത് റെഡ്ഡി, നിസാമാബാദ് അര്‍ബണ്‍ എംഎല്‍എ ബി ഗണേഷ് ഗുപ്ത എന്നിവരുടെ സാന്നിധ്യത്തില്‍ എല്ലാവരും ടിആര്‍എസ് അംഗത്വമെടുത്തു.

പരസ്യപ്രതികരണം ഇങ്ങനെ

പരസ്യപ്രതികരണം ഇങ്ങനെ

മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായിട്ടാണ് നാല് ബിജെപി നേതാക്കളും രാജിവച്ചത് എന്നാണ് പരസ്യപ്രതികരണം. നിസാമാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷനില്‍ ബിജെപിക്ക് ശക്തമായ സ്വാധീനമുണ്ട്. കൗണ്‍സിലിലെ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാണ്.

കോര്‍പറേഷന്‍ ഭരണം ഇങ്ങനെ

കോര്‍പറേഷന്‍ ഭരണം ഇങ്ങനെ

നിസാമാബാദ് കൗണ്‍സിലില്‍ ബിജെപിക്ക് 28 അംഗങ്ങളാണുള്ളത്. അസദുദ്ദീന്‍ ഒവൈസിയുടെ എംഐഎം ആണ് രണ്ടാം സ്ഥാനത്ത്. ശേഷമാണ് ടിആര്‍എസ്. പക്ഷേ മേയര്‍ പദവി ടിആര്‍എസ് ആണ് കൈയ്യാളുന്നത്. എംഐഎമ്മിന്റെ സഹായത്തോടെയാണ് ടിആര്‍എസിന് മേയര്‍ പദവി ലഭിച്ചത്.

പ്രതീക്ഷിക്കാത്ത നാല് പേര്‍

പ്രതീക്ഷിക്കാത്ത നാല് പേര്‍

ബിജെപിയില്‍ നിന്ന് ഒട്ടേറെ നേതാക്കള്‍ ടിആര്‍എസില്‍ ചേരുമെന്ന ഇടക്കിടെ ടിആര്‍എസ് നേതാക്കള്‍ ആവര്‍ത്തിക്കാറുണ്ട്. കൂറുമാറാന്‍ സാധ്യതയുള്ള ചില നേതാക്കളെ ബിജെപി സംസ്ഥാന നേതൃത്വം ചര്‍ച്ചയ്ക്ക് വിളിക്കുകയും കൂടെ നിര്‍ത്തുകയും ചെയ്തിരുന്നു. അതിനിടെയാണ് തീരെ പ്രതീക്ഷിക്കാത്ത നാല് പേര്‍ രാജിവച്ചത്.

ഇനിയും കൂടുതല്‍ പേര്‍

ഇനിയും കൂടുതല്‍ പേര്‍

ഇനിയും കൂടുതല്‍ ബിജെപി കൗണ്‍സിലര്‍മാര്‍ ടിആര്‍എസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എംഎല്‍സി ഉപതിരഞ്ഞെടുപ്പിന് മുമ്പ് കൂടുതല്‍ ബിജെപി നേതാക്കള്‍ ടിആര്‍എസില്‍ ചേരുമെന്ന് നേതാക്കള്‍ പറയുന്നു. നിസാമാബാദ് മുന്‍ എംപിയും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കവിതയാണ് എംഎല്‍സി ഉപതിരഞ്ഞെടുപ്പില്‍ ടിആര്‍എസിന്റെ സ്ഥാനാര്‍ഥി.

കവിതയുടെ ജയം ഉറപ്പിക്കാന്‍

കവിതയുടെ ജയം ഉറപ്പിക്കാന്‍

കവിതയുടെ ജയം ഉറപ്പിക്കാനാണ് ടിആര്‍എസ് നീക്കങ്ങള്‍. ഏപ്രിലില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് നേരത്തെ തീരുമാനിച്ചത്. പക്ഷേ, കൊറോണ വൈറസ് കാരണം തിരഞ്ഞെടുപ്പ് നടന്നില്ല. ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിനിടെയാണ് ബിജെപി അംഗങ്ങള്‍ കൂട്ടത്തോടെ ടിആര്‍എസിലെത്തുന്നത്.

തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത് ഇങ്ങനെ

തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത് ഇങ്ങനെ

നിസാമാബാദില്‍ നിന്നുള്ള എംഎല്‍സിയായിരുന്നു ആര്‍ ഭൂപതി റെഡ്ഡി. ഇദ്ദേഹം കോണ്‍ഗ്രസിലേക്ക് കൂറുമാറിയതിനെ തുടര്‍ന്ന് അയോഗ്യനായിരുന്നു. തുടര്‍ന്നാണ് നിസാമാബാദ് എംഎല്‍സി സീറ്റിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. ഏപ്രില്‍ ഏഴിന് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു.

പകരം എല്‍ നരസിംഹ റാവു

പകരം എല്‍ നരസിംഹ റാവു

ഭൂപതിക്ക് പകരം എല്‍ നരസിംഹ റാവുവിനെ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാന്‍ ടിആര്‍എസ് തീരുമാനിക്കുകയായിരുന്നു. നിസാമാബാദ് ജില്ലയില്‍ നിന്നുള്ള ടിആര്‍എസ് നേതാവാണ് ഇദ്ദേഹം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തു. പിന്നീടാണ് കാര്യങ്ങള്‍ മാറി മറിഞ്ഞതും കവിത സ്ഥാനാര്‍ഥിയായതും.

മകള്‍ മതി

മകള്‍ മതി

മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവാണ് മകളെ എംഎല്‍സിയായി മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് നരസിംഹ റാവുമായി പാര്‍ട്ടി നേതാക്കള്‍ സംസാരിക്കുകയും അദ്ദേഹം മല്‍സര രംഗത്ത് നിന്ന് പിന്‍മാറുകയുമായിരുന്നു. ഈ വിഷയത്തില്‍ ടിആര്‍എസില്‍ തര്‍ക്കം നിലനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും രാജി പ്രഖ്യാപനമോ മറ്റോ ഉണ്ടായില്ല.

കെസിആര്‍ തന്ത്രം

കെസിആര്‍ തന്ത്രം

നിസാമാബാദില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു കവിത. രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും അതുണ്ടായില്ല. തുടര്‍ന്നാണ് കവിത എംഎല്‍സി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. കവിതയെ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ ബിജെപി നേതാക്കളെ ടിആര്‍എസിലേക്ക് ചാടിക്കുന്നത് എന്നാണ് വിവരം.

English summary
Setback to BJP: Four Prominent Leaders Quit The Party And Joined Telangana Rashtra Samithi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X