കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ അമിത് ഷായ്ക്ക് അടിതെറ്റി; ബിജെപിക്ക് തിരിച്ചടി, മുന്‍സിപ്പാലിറ്റി ടിഎംസി തിരിച്ചുപിടിച്ചു

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭരണം പിടിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി മുന്‍സിപ്പലാറ്റി ഭരണം നഷ്ടമായി. വിശ്വാസ വോട്ടെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നൈഹാട്ടി മുന്‍സിപ്പാലിറ്റിയുടെ ഭരണമാണ് ബിജെപിക്ക് നഷ്ടമായത്. ഇവിടെയുള്ള തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സലര്‍മാര്‍ നേരത്തെ ബിജെപിയിലേക്ക് കൂറുമാറിയിരുന്നു. മമതയുടെ ഇടപെടലോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിന്റെ ഭരണം ബിജെപി പിടിക്കുമെന്നാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചിട്ടുള്ളത്. ബിസിസിഐ അധ്യക്ഷനായി ബംഗാളില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ നിയമിച്ചത് മമതയെ നേരിടുക എന്ന ലക്ഷ്യത്തോടെയാണെന്ന് പലകോണില്‍ നിന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് രാഷ്ട്രീയ സാഹചര്യം മാറുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

 ബിജെപിക്ക് ഒരു വോട്ടുമില്ല

ബിജെപിക്ക് ഒരു വോട്ടുമില്ല

നൈഹാട്ടി മുന്‍സിപ്പാലിയില്‍ 31 അംഗങ്ങളാണുള്ളത്. വിശ്വാസ വോട്ടെടുപ്പില്‍ 24 അംഗങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കി. ബാക്കിയുള്ളവര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബിജെപിയെ ഒരംഗം പോലും പിന്തുണച്ചില്ല. തൃണമൂല്‍ അധികാരബലത്തില്‍ ഭരണം പിടിക്കുകയാണെന്നാണ് ബിജെപിയുടെ ആക്ഷേപം.

അന്ന് സംഭവിച്ചത് ഇങ്ങനെ

അന്ന് സംഭവിച്ചത് ഇങ്ങനെ

വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ നൈഹാട്ടി മുന്‍സിപ്പാലിറ്റി ഭരണം ബിജെപിക്ക് നഷ്ടമായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടിയതാണ് മുന്‍സിപ്പാലിറ്റിയില്‍ നേരത്തെ ഭരണമാറ്റത്തിന് വഴിയൊരുക്കിയത്. അന്ന് തൃണമൂല്‍ അംഗങ്ങള്‍ കൂട്ടത്തോടെ കളംമാറുകയായിരുന്നു.

 18 അംഗങ്ങള്‍ കൂറുമാറി

18 അംഗങ്ങള്‍ കൂറുമാറി

42 ലോക്‌സഭാ മണ്ഡലങ്ങളില്‍ 18ലും ബിജെപിയാണ് ജയിച്ചത്. 2014ല്‍ രണ്ട് സീറ്റാണ് ബിജെപിക്കുണ്ടായിരുന്നത്. വന്‍ മുന്നേറ്റം നടത്തിയതോടെ പല പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്കായിരുന്നു. ഈ വേളയില്‍ തന്നെയാണ് നൈഹാട്ടിയിലെ വൈസ് ചെയര്‍മാനുള്‍പ്പെടെ 18 തൃണമൂല്‍ അംഗങ്ങള്‍ കൂറുമാറിയത്.

തോക്കിന്‍മുനയില്‍ നിര്‍ത്തി

തോക്കിന്‍മുനയില്‍ നിര്‍ത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിലെ പല ജില്ലകളിലും പഞ്ചായത്ത്-മുന്‍സിപ്പല്‍ അംഗങ്ങള്‍ മറ്റു പാര്‍ട്ടികളില്‍ നിന്നു ബിജെപിയിലേക്ക് കൂറുമാറിയിരുന്നു. നൈഹാട്ടിയില്‍ കൂറുമാറിയവരില്‍ 10 പേര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. തോക്കിന്‍മുനയില്‍ നിര്‍ത്തി തങ്ങളെ ബിജെപി കളംമാറ്റുകയായിരുന്നുവെന്നാണ് ഇവര്‍ പിന്നീട് പറഞ്ഞത്.

 24 വോട്ട് കിട്ടാന്‍ കാരണം

24 വോട്ട് കിട്ടാന്‍ കാരണം

രാജിവച്ചവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതോടെ മുന്‍സിപ്പല്‍ സമിതിയിലെ തൃണമൂല്‍ അംഗബലം 23 ആയി ഉയര്‍ന്നു. പിന്നീട് ഒരു അംഗം കൂടി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെയാണ് 24 വോട്ട് തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ചത്.

 നേതാക്കളുടെ അഭിപ്രായം

നേതാക്കളുടെ അഭിപ്രായം

ബിജെപി ശക്തി കാണിച്ച് തങ്ങളുടെ അംഗങ്ങളെ വരുതിയിലാക്കുകയായിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജ്യോതിപ്രിയോ മുല്ലിക്ക് പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് നടത്തിയാല്‍ ഭരണം തൃണമൂലിന് തിരിച്ചുകിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, തോക്കിന്‍മുനയില്‍ നിര്‍ത്തി തൃണമൂല്‍ അംഗങ്ങളെ ചാടിച്ചതാണെന്ന ആരോപണം ബിജെപി നിഷേധിച്ചു.

മുകുള്‍ റോയിയുടെ നീക്കം

മുകുള്‍ റോയിയുടെ നീക്കം

ബംഗാളിലെ ബിജെപിയുടെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മുകുള്‍ റോയ് ആണ്. നേരത്തെ തൃണമൂല്‍ നേതാവായിരുന്ന ഇദ്ദേഹം മമതാ ബാനര്‍ജിയുടെ വിശ്വസ്തനായിരുന്നു. ശാരദ ചിട്ടി തട്ടിപ്പില്‍ പേര് വരികയും അന്വേഷണം സിബിഐ ഏറ്റെടുക്കുകയും ചെയ്തതോടെ ഭയംമൂലമാണ് ഇദ്ദേഹം ബിജെപിയിലേക്ക് കളംമാറിയതെന്നാണ് ആരോപണം. അമിത് ഷായുമായി ചര്‍ച്ച നടത്തിയ ശേഷം ഇദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു.

 ആറ് മുന്‍സിപ്പാലിറ്റികള്‍ ബിജെപിക്ക് നഷ്ടമായി

ആറ് മുന്‍സിപ്പാലിറ്റികള്‍ ബിജെപിക്ക് നഷ്ടമായി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസിന് ബംഗാളിലെ ഏഴ് മുന്‍സിപ്പലാറ്റി ഭരണം നഷ്ടമായിരുന്നു. അംഗങ്ങള്‍ ബിജെപിയിലേക്ക് കൂറുമാറിയതാണ് കാരണം. എന്നാല്‍ മാസങ്ങള്‍ പിന്നിടുമ്പോള്‍ ആറ് മുന്‍സിപ്പാലിറ്റി ഭരണവും തൃണമൂല്‍ തിരിച്ചുപിടിച്ചു. ഭത്പാര മുന്‍സിപ്പാലിറ്റി ഭരണം മാത്രമാണ് ഇതില്‍ ബിജെപി നിലനിര്‍ത്തുന്നത്.

ഖത്തറില്‍ പ്രവാസികള്‍ക്ക് വന്‍ നേട്ടം; നിയമത്തില്‍ പൊളിച്ചെഴുത്ത് പ്രഖ്യാപിച്ച് അല്‍ത്താനി ഭരണകൂടംഖത്തറില്‍ പ്രവാസികള്‍ക്ക് വന്‍ നേട്ടം; നിയമത്തില്‍ പൊളിച്ചെഴുത്ത് പ്രഖ്യാപിച്ച് അല്‍ത്താനി ഭരണകൂടം

മലപ്പുറത്തെ മോഹനചന്ദ്രന്റേത് അപകടമരണമല്ല; കൊലപാതകം, പിന്നില്‍ ജംഇയ്യത്തുല്‍ ഇഹ്‌സാനിയ?മലപ്പുറത്തെ മോഹനചന്ദ്രന്റേത് അപകടമരണമല്ല; കൊലപാതകം, പിന്നില്‍ ജംഇയ്യത്തുല്‍ ഇഹ്‌സാനിയ?

English summary
SetBack to BJP; TMC Regains Control of Naihati Municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X