കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയില്‍ വാസം കഴിഞ്ഞിട്ടും രക്ഷയില്ല; ഇത്തവണ വികെ ശശികലയ്ക്ക് കൈവിട്ടുപോയത് 15 കോടിയുടെ സ്വത്ത്

Google Oneindia Malayalam News

ചെന്നൈ: വികെ ശശികലയുടെ 15 കോടിയുടെ സ്വത്ത് ആദായനികുതി വകുപ്പ് വെള്ളിയാഴ്ച മരവിപ്പിച്ചു. 1988ലെ ബിനാമി ഇടപാട് (നിരോധന) നിയമപ്രകാരമാണ് ആസ്തി മരവിപ്പിച്ചത്.നേരത്തെയും വി.കെ. ശശികലയുടെ സ്വത്തുവകകള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു.

ചെന്നൈയ്ക്ക് സമീപം സിരുതാവൂരിലെ പയ്യാനൂരില്‍ 24 ഏക്കറോളം ഭൂമിയില്‍ പടര്‍ന്നു കിടക്കുന്ന 11 വസ്തുവകകളാണ് കണ്ടുകെട്ടിയത്. ബിനാമി ഇടപാട് നിരോധന നിയമപ്രകാരം ആണ് നടപടി. 1991-1996 കാലഘട്ടത്തില്‍ ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വാങ്ങിയതാണ് ഇതെന്നാണ് കരുതുന്നത്.

sasikala

ഇതിന് മുമ്പ് ആദായനികുതി വകുപ്പ് ശശികലയുടെയും സഹായികളുടെയും പേരിലുള്ള അറുപത്തഞ്ചോളം വസ്തുവകകള്‍ കണ്ടുകെട്ടിയിരുന്നു. 2019ല്‍ ശശികലയുടെ പേരിലുള്ള 1600 കോടി രൂപ വിലവരുന്ന സ്വത്തുവകകള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി.

അതിനു മുന്‍പ് 2017ല്‍ ശശികലയുടെയും ബന്ധുക്കളുടെയും പേരിലുള്ള 187 വസ്തുവകകളില്‍ പരിശോധന നടത്തുകയും ഏകദേശം 1,430 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തുകയും ചെയ്തിരുന്നു. 2017ല്‍ അനധികൃത സ്വത്തുസമ്പാദന കേസില്‍ ജയിലില്‍ പോയ ശശികല നാലു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ഈ ഫെബ്രുവരിയിലാണ് തമിഴ്‌നാട്ടില്‍ തിരിച്ചെത്തിയത്.

'എല്ലാവരെയും വെള്ള പുതപ്പിച്ചുകിടത്താന്‍ ഈ കേഡര്‍ പ്രസ്ഥാനത്തിനറിയാം';ഭീഷണിയുമായി സിപിഎം നേതാവ്ഇതിന് മുമ്പും ആദായനികുതി വകുപ്പ് ഇതുപോലെ ശശികലയുടെ അനധികൃതമായുള്ള 65 സ്ഥലങ്ങള്‍ കണ്ടുകെട്ടിയിരുന്നു.മൂന്ന് തവണകളായി 1900 കോടി രൂപയുടെ സ്വത്തുകളാണ് ആദായനികുതി വകുപ്പ് ഇതുവരെ മരവിപ്പിച്ചിട്ടുള്ളത്.

കയ്യില്‍ പൂക്കളും കണ്ണില്‍ നാണവും; ഏറ്റവും പുതിയ ചിത്രങ്ങളുമായി പ്രിയ താരം പ്രിയങ്ക

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

എടപ്പടി കെ പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എഐഎഡിഎംകെ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു നീക്കം.
അനധികൃത സ്വത്ത് സമ്പാദനത്തിന് 2017 മുതല്‍ നാല് വര്‍ഷം ശശികല ജയില്‍വാസം അനുഭവിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ശശികല ജയില്‍ മോചിതയായത്.

English summary
setback to vk sasikala, income tax freezes 15 crore worth assets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X