3 വര്‍ഷത്തേക്കുള്ള അജണ്ട നിശ്ചയിക്കല്‍: കേന്ദ്ര മന്ത്രിമാരുടെ 3 ദിവസത്തെ കോണ്‍ക്ലേവ് വിളിച്ച് മോദി
ദില്ലി: കേന്ദ്ര സര്‍ക്കാറിന്‍റെ അടുത്ത മൂന്ന് വര്‍ഷത്തെ അജണ്ട തയ്യാറാക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിസഭാ അടുത്തയാഴ്ച മൂന്ന് ദിവസത്തെ കോണ്‍ക്ലേവ് നടത്തും. കോവിഡ് -19 മഹാമാഹി കൈകാര്യം ചെയ്യുന്നതു മുതൽ പെട്രോള്‍ വില വർദ്ധിക്കുന്നതുവരെയുള്ള വിഷയങ്ങളിൽ നിരിന്തരമായ പ്രതിപക്ഷ വിമർശനങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മാസങ്ങളിൽ കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രതിരോധത്തിലായിരുന്നു. കര്‍ഷകരുടെ പ്രതിഷേധവും മാസങ്ങളായി തുടരുന്നു. ഈ സാഹചര്യത്തില്‍ പ്രതിച്ഛായ മെച്ചപ്പെടുത്തലിന്‍റെ ഭാഗം കൂടിയായിട്ടാണ് പുതിയ നീക്കത്തെ കാണുന്നത്.
ആരോഗ്യ വകുപ്പ് മന്ത്രിയെ അടക്കം മാറ്റിയുള്ള പുനഃസഘടനയും ഇതിന്‍റെ ആദ്യപടിയായിട്ടായിരുന്നു. വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ട് ആ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയതോടെ നിരവധി പുതിയ മുഖങ്ങൾ മന്ത്രിസഭയിൽ ഇടം പിടിക്കുകകയും ചെയ്തു. പുതിയ മന്ത്രിമാര്‍ക്ക് പ്രവര്‍ത്തന ചട്ടക്കൂട്ട് തയ്യാറാക്കി സര്‍ക്കാറിന്‍റെ പ്രതിച്ഛായമെച്ചപ്പെടുത്തി മുന്നോട്ട് പോവുന്നതിനായി പുതിയ മന്ത്രിമാരുടെ സംഘം ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് പാർലമെന്റ് അനക്സിൽ യോഗം ചേരുമെന്നാണ് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഭിനയമോഹിയിൽ നിന്നും താരരാജാവിലേയ്ക്ക്; മമ്മുക്ക ഇന്ന് 50 വർഷങ്ങളുടെ നിറവിൽ
കഴിഞ്ഞ ഒരു മാസത്തെ കാലയളവിലെ എല്ലാ മന്ത്രാലയങ്ങളുടെയും പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും പുതിയ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയും ചെയ്യും. പുതിയ മന്ത്രിമാർക്ക് അവരുടെ വകുപ്പുകളെക്കുറിച്ചും മന്ത്രാലയങ്ങളെക്കുറിച്ചും അവരിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി ഉള്‍പ്പടേയുള്ളവര്‍ വിശദമായി വിവരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഏഴ് സംസ്ഥാനങ്ങളില്‍ അടുത്ത വർഷം നിയമാസഭാ തിരഞ്ഞെടുപ്പും 2024 ൽ ദേശീയ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ, ബിജെപിയും രാഷ്ട്രീയ സ്വയംസേവക സംഘവും (ആർഎസ്എസ്) പ്രധാനമന്ത്രി മോദിയുടെ ജനപ്രീതി വര്‍ധിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ മന്ത്രിസഭാ-പാര്‍ട്ടി പുനഃസഘടനയും ഇതോടൊപ്പം ബിജെപി സജീവമായി പരിഗണിച്ച് വരുന്നുണ്ട്. കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ മാറ്റിയതും ഇതിന്‍റെ ഭാഗമായി തന്നെയാണ്.
ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 താരം ഏഞ്ചല്‍ തോമസ്












Click it and Unblock the Notifications