അമൃത്സര്‍ - അമ്രാപാളി എക്‌സ്പ്രസ്സിന്റെ ഏഴ് കോച്ചുകള്‍ പാളം തെറ്റി
പട്‌ന: അമൃത്സര്‍ - അമ്രാപാളി എക്‌സ്പ്രസ്സിന്റെ ഏഴ് കോച്ചുകള്‍ പാളം തെറ്റി.ഞായറാഴ്ച പുലര്‍ച്ച 1.14 ന് ബീഹാറിലെ കഗാരി ജില്ലയില്‍ വെച്ചായിരുന്നു അപകടം.
അപകടത്തില്‍ ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എസി 2, എസി 3, സ്ലീപര്‍ കോച്ചുകളായ എസ് 5, എസ് 6, എസ് 7, എസ് 8, എസ് 9 എന്നീ കോച്ചുകളാണ് പാളം തെറ്റിയത്.

ഇതേ റൂട്ടില്‍ ന്യൂ ദില്ലി- രാജധാനി എക്‌സ്പ്രസ്സ്, ന്യൂ ധനാപൂര്‍ എക്‌സ്പ്രസ്സ്, ആനന്ദ് വിഹാര്‍ സീമാചല്‍ എന്നീ ട്രെയിനുകളും പാളം തെറ്റിയിരുന്നു.












Click it and Unblock the Notifications