Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്‌സഭയില്‍ നിന്ന് ഏഴ് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ദില്ലി: ലോക്‌സഭയില്‍ നിന്ന് ഏഴ് കോണ്‍ഗ്രസ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. ലോക്‌സഭസ്പീക്കര്‍ ഓം ബിര്‍ളയുടേയതാണ് നടപടി.ഈ ബജറ്റ് സമ്മേളനകാലയളവ് മുഴുവന്‍ സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനം ഇത് സഭ ശബ്ദവോട്ടോട് കൂടി അംഗീകരിക്കുകയായിരുന്നു.

loksabha

ടിഎന്‍ പ്രതാപന്‍, ബെന്നി ബെഹ്നാന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ്, മാണിക്കം ടാഗൂര്‍ ഗൗരവ് ഗൊഗോയ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.കേരളത്തില്‍ നിന്നുള്ള നാല് എംപിമാര്‍ ഇതില്‍ ഉള്‍പ്പെടും.

ദില്ലി വിഷയം സഭയില്‍ ചര്‍ച്ചചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം കഴിഞ്ഞ ദിവസങ്ങളില്‍ സഭയില്‍ ഉന്നയിച്ചിരുന്നു. വിഷയത്തില്‍ കടുത്ത പ്രതിഷേധം പ്രതിപക്ഷം സഭയില്‍ രേഖപ്പെടുത്തിയിരുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും സ്പീക്കറുടെ ചേംബറിലേക്ക് നീങ്ങുകയും ചെയ്തതോടെ സംഭവം കൈയ്യാങ്കളില്‍ വരെ എത്തിയിരുന്നു. സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
പിന്നാലെ പ്രതിപക്ഷ എം.പിമാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ദില്ലി വിഷയം ഹോളിക്ക് ശേഷം ചര്‍ച്ച ചെയ്യാമെന്ന കടുംപിടിത്തത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+