Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവില്‍ ആര്‍സിബി വിജയാഘോഷത്തിനിടെ വന്‍ ദുരന്തം; തിക്കിലും തിരക്കിലും 11 മരണം

ബെംഗളുരു: ബെംഗളുരുവില്‍ ആര്‍സിബി വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഒന്‍പത് പേര്‍ മരിച്ചു. ഐപിഎല്ലില്‍ കന്നിക്കിരീടം ചൂടിയ ആര്‍സിബി ടീമിന്റെ വിക്ടറി പരേഡിനിടെയാണ് വന്‍ ദുരന്തം ഉണ്ടായത്. ഏഴു പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതില്‍ 14 വയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു എന്നാണ് സൂചന. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആറു പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസിന് നിയന്ത്രിക്കാവുന്നതിലും അധികം വന്‍ ജനക്കൂട്ടം വിജയാഘോഷത്തില്‍ പങ്കെടുത്തതാണ് അപകടത്തിന് കാരണം.

stampede

18 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരു (ആര്‍സിബി) ഐപിഎല്‍ കിരീടം നേടിയത്. ഈ വിജയം ആഘോഷിക്കാന്‍ കര്‍ണാടക സര്‍ക്കാരും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനുമാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സ്വീകരണ പരിപാടി ഒരുക്കിയിരുന്നത്. വിധാന്‍ സൗധ മുതല്‍ ചിന്നസ്വാമി സ്റ്റേഡിയം വരെയായിരുന്നു പരേഡ് നിശ്ചയിച്ചിരുന്നത്. വലിയ സന്തോഷത്തിലായിരുന്നു ആരാധകര്‍. ഇതാണ് വന്‍ ദുരന്തമായി മാറിയത്. പ്രവേശന കവാടത്തിന് മുന്‍പിലാണ് വലിയ തിരക്കുണ്ടായത്.

സ്‌റ്റേഡിയത്തിലേക്കുള്ള ആരാധകരുടെ ഒഴുക്ക് നിയന്ത്രണാതീതമായതോടെ പലരും ബോധരഹിതരായി വീണു. 50 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുരന്തത്തിന്റെ വ്യാപ്തി തെളിയിക്കുന്നത് വന്‍ സുരക്ഷാ വീഴ്ച്ചയുണ്ടായി എന്നതാണ്.

ശരിയായ ക്രമീകരണങ്ങള്‍ ചെയ്യാതെ കുറഞ്ഞ സമയത്തിനുള്ളില്‍ ആഘോഷം സംഘടിപ്പിച്ചതാണ് വന്‍ ദുരന്തത്തിന് കാരണമായിരിക്കുന്നത്. പരിക്കേറ്റ നിരവധി പേര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞുങ്ങളെ പരിപാടിയിലേക്ക് കൊണ്ടുവരരുതെന്ന് നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും പലരും കുട്ടികളുമായാണ് വന്നത്. മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെങ്കിലും അതനുസരിച്ച് ക്രമീകരണങ്ങള്‍ ഒരുക്കാത്തതാണ് വിജയാഘോഷം ദുരന്തത്തിലേക്കു വഴിമാറാന്‍ കാരണം.

സംഭവത്തില്‍ സര്‍ക്കാരിനെതിരേ വലിയ രോഷമാണ് ഉയരുന്നത്. ഒരു ലക്ഷത്തോളം കാണികളെ ഉള്‍ക്കൊള്ളിക്കാവുന്ന സ്‌റ്റേഡിയമാണ് ചിന്നസ്വാമി സ്റ്റേഡിയം. അതിലും ഇരട്ടിയിലധികം ആള്‍ക്കൂട്ടമാണ് സ്ഥലത്തെത്തിയത്.

ബുധനാഴ്ച രാവിലെ മുതല്‍ തന്നെ സ്റ്റേഡിയത്തിലേക്ക് വലിയ ഒഴുക്കായിരുന്നു. ബെംഗളൂരു താരങ്ങള്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതു മുതല്‍ ജനക്കൂട്ടത്തിന്റെ ആരവം ഏറ്റവും ഉച്ചസ്ഥായിയിലായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അയ്യായിരത്തോളം പൊലീസുകാരെ മാത്രമാണ് വിന്യസിച്ചിരുന്നത്.

ആളുകള്‍ വന്‍ തോതില്‍ എത്തിച്ചേരുന്നതു സംബന്ധിച്ച് പോലീസ് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പരേഡ് നടത്താനാവില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരേഡ് നടത്താമെന്ന നിലപാടാണ് കെസിഎയും ആര്‍സിബിയും സ്വീകരിച്ചത്. വിക്ടറി പരേഡ് ദുരന്തമായതോടെ ബാംഗ്ലൂര്‍ ടീം അംഗങ്ങളെ ഹോട്ടലിലേക്ക് മാറ്റി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+