കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗഗന്‍യാൻ: ഏഴ് ബഹിരാകാശ യാത്രികർ റഷ്യയിലേക്ക്, ഗഗന്‍യാന്റെ സാങ്കേതിക സഹായം റഷ്യയിൽ നിന്ന്!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ ബഹിരാകാശ ദൌത്യത്തിനുള്ള ഏഴ് ബഹിരാകാശ യാത്രികർ പരിശീലനത്തിനായി റഷ്യയിലേക്ക്. 12 ബഹിരാകാശ യാത്രികരെയാണ് ഗഗന്‍യാൻ ദൌത്യത്തിനായി ഇന്ത്യൻ വ്യോമസേന തിരഞ്ഞെടുത്തിട്ടുള്ളത്. ഇവരിൽ ഏഴ് പേരെയാണ് റഷ്യയിലേക്ക് അയയ്ക്കുന്നതെന്നാണ് വാർത്താ ഏജൻസി പിടിഐയെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ തിരഞ്ഞെടുക്കപ്പെട്ട ബാക്കി ബഹിരാകാശ യാത്രികരെ അടുത്ത സംഘമായി റഷ്യയിലേക്ക് അയയ്ക്കുമെന്നാണ് സൂചന. തിരഞ്ഞെടുക്കപ്പെട്ട 12 പേരിൽ നിന്ന് അന്തിമഘട്ടം വരെയെത്തുന്ന നാല് പേരാണ് ദൌത്യത്തിനായി ബഹിരാകാശത്തേക്ക് പുറപ്പെടുക. ഗഗന്‍യാൻ വിക്ഷേപിക്കുമ്പോൾ ഒന്നോ രണ്ടോ യാത്രികർ മാത്രമാണുണ്ടാവുക.

 കശ്മീരിലാവാമെങ്കില്‍ മഹാരാഷ്ട്രയിലുമാവാം... ശിവസേന ബന്ധം പിഡിപി സഖ്യം പോലെയെന്ന് പടോലെ കശ്മീരിലാവാമെങ്കില്‍ മഹാരാഷ്ട്രയിലുമാവാം... ശിവസേന ബന്ധം പിഡിപി സഖ്യം പോലെയെന്ന് പടോലെ

2021 ഡിസംബറോടെ വിക്ഷേപിക്കാനിരിക്കുന്ന ഇന്ത്യയുടെ ദൌത്യമാണ് ഐഎസ്ആർഒയുടെ
ഗഗന്‍യാൻ. ഭൂമിയുടെ താഴ്ന്ന ഉപരിതലത്തിലേക്ക് ബഹിരാകാശ യാത്രികരെ അയയ്ക്കാനുള്ള പദ്ധതിയാണിത്. ക്യാപ്സൂളുകൾക്കൊപ്പം ആവശ്യമായ ഓക്സിജനും മറ്റ് അവശ്യ വസ്തുുക്കളും ഗംഗയാനിൽ ഉൾപ്പെടുത്തുമെന്നും ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യൻ വ്യോമസേനയുടെ ദൌത്യത്തിനായി ഐഎസ്ആർഒയാണ് പ്രവർത്തിക്കുന്നത്. 10000 കോടിയോളം ചെലവ് പ്രതീക്ഷിക്കുന്ന ദൌത്യത്തിനുള്ള സാങ്കേതിക സഹായം ലഭ്യമാക്കുന്നത് റഷ്യയാണ്.

gangayaan-

ദൌത്യത്തിനായി നേരത്തെ 30 വയസ്സായിരുന്നു ബഹിരാകാശ യാത്രികർക്ക് നിശ്ചയിച്ച പ്രായം. എന്നാൽ ഈ പ്രായഘടനയിൽപ്പെട്ടവർ യോഗ്യത തെളിയിക്കാത്തതിനെ തുടർന്ന് ഇത് പ്രായം 41ലേക്ക് ഉയർത്തുകയായിരുന്നു. സാങ്കേതിക വിദ്യയിൽ മുന്നിട്ട് നിൽക്കുന്ന പല രാജ്യങ്ങളും മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള ദൌത്യങ്ങൾക്ക് തുടക്കം കുറിച്ചെങ്കിലും വെല്ലുവിളികൾ കാരണം പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല. 2018ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗഗന്‍യാനെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തുന്നത്.

English summary
Seven IAF pilots sent to Russia for India's first manned mission to space
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X