Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയില്‍ വേ ട്രാക്കിലിറങ്ങി നിന്നവർക്ക് നേരെ ട്രെയിന്‍ പാഞ്ഞുകയറി: ആന്ധ്രയില്‍ 7 മരണം

അമരാവതി: ആന്ധ്രാപ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ ഏഴുപേർ മരിച്ചു. സെക്കന്തരാബാദില്‍ നിന്നും ഗുവാഹത്തിയിലേക്ക് പോയ സെക്കന്തരാബാദ്-ഗുവാഹത്തി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലെ യാത്രക്കാരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ശ്രീകാകുളത്തെ ബട്ടുവ ഗ്രാമത്തില്‍വെച്ചായിരുന്നു അപകടം. ട്രെയിന്‍ നിർത്തിയപ്പോള്‍ റെയില്‍വേ ട്രാക്കിലേക്കിറങ്ങി നിന്ന യാത്രക്കാര്‍ക്കുനേരെ എതിര്‍ദിശയില്‍നിന്നു വന്ന ട്രെയിന്‍ പാഞ്ഞുകയറുകയായിരുന്നു.

സാങ്കേതിക തകരാർ മൂലം സെക്കന്തരാബാദ്-ഗുവാഹത്തി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ബട്ടുവയില്‍ നിർത്തുകയായിരുന്നു. ഈ സമയത്ത് ട്രെയ്നില്‍ നിന്നും ഇറങ്ങി ട്രാക്കിലേക്ക് നിന്നവരാണ് മരിച്ചത്. എതിർ ദിശയില്‍ നിന്നും കൊണാർക്ക് എക്സ്പ്രസ് വരുന്ന ശ്രദ്ധയില്‍പ്പെടുമ്പോഴേക്കും അപകടം സംഭിവിച്ചിരുന്നു. അപകടത്തില്‍ ചില യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

 railways

മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. അസമില്‍ നിന്നും സെക്കന്തരാബാദിലേക്ക് ജോലിക്കെത്തിയ തൊഴിലാളികളായിരിക്കാം അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വേ പോലീസിനെ ഉന്നതതല സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തില്‍ ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാനും പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി .

ഈ കുപ്പിവളയ്ക്ക് എത്രയാ ചേട്ടാ.. നാട്ടിലെ ഉത്സവത്തില്‍ അടിച്ചുപൊളിച്ച് അനുശ്രീ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+