സെപ്റ്റിക് ടാങ്കിലിറങ്ങിയ 7 പേര്‍ മരിച്ചു
ചെന്നൈ: ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ ഏഴ് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. ഏഴ് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെരുന്തുരൈയില്‍ മാര്‍ച്ച് 18 ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. കെപിആര്‍ മില്‍സ് എന്ന ഫാക്ടറിയിലെ ഡയിങ് യൂണിറ്റിലാണ് അപകടം നടന്നത്.
സെപ്റ്റിക് ടാങ്കിലെ മോട്ടോര്‍ പ്രവര്‍ത്തിക്കാത്തത് പരിശോധിക്കാനിറങ്ങിയ ജീവനക്കാരനാണ് ആദ്യം അപകടത്തില്‍ പെട്ടത്. ഇയാളെ രക്ഷിക്കാനായി ഇറങ്ങിയവരും വിഷവാതകം ശ്വസിച്ച് മരിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഗുരുതരാവസ്ഥയിലായ ഏഴ് പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്.
തമിഴ്‌നാട് സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ കോര്‍പ്പറേഷന്റെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് കെപിആര്‍ മില്‍സ് പ്രവര്‍ത്തിക്കുന്നത്. പെരുന്തുരൈ ടൗണില്‍ തന്നെ ആണ് ഇത്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.


Click it and Unblock the Notifications