കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

7 മലയാളികൾ ഉൾപ്പെടെ അറുപതിലേറെ പ്രമുഖർ ബിജെപിയിൽ, മലയാളി സീരിയൽ-സിനിമാ നടൻ ഉൾപ്പെടെ!

Google Oneindia Malayalam News

ദില്ലി: 2024 മുന്നില്‍ കണ്ട് കൊണ്ട് പാര്‍ട്ടിയുടെ അംഗബലം ഉയര്‍ത്താനുളള ശ്രമം ബിജെപി ഇതിനകം തന്നെ ആരംഭിച്ച് കഴിഞ്ഞു. കേരളത്തിലടക്കം വിപുലമായ മെമ്പര്‍ഷിപ്പ് ക്യാംപെയ്‌നാണ് ബിജെപി തുടക്കമിട്ടിരിക്കുന്നത്. പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 15 കോടിയായി ഉയര്‍ത്തണം എന്നാണ് അമിത് ഷായുടെ നിര്‍ദേശം. കേരളത്തില്‍ ബിജെപി ലക്ഷ്യം വെക്കുന്നത് മൂപ്പത് ലക്ഷം അംഗങ്ങളെയാണ്.

പ്രമുഖരടക്കം നിരവധി പേര്‍ വരുംദിവസങ്ങളില്‍ ബിജെപിയുടെ ഭാഗമായി അംഗത്വമെടുക്കും എന്നാണ് നേതാക്കളുടെ അവകാശവാദം. അതിനിടെ സീരിയല്‍-സിനിമാ താരം ഉള്‍പ്പെടെ ഏഴ് മലയാളികള്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയില്‍ ബിജെപി ആസ്ഥാനത്ത് വെച്ചാണ് ഇവര്‍ പാര്‍ട്ടി അംഗത്വമെടുത്തത്.

bjp

സിനിമ-സീരിയല്‍ താരം നിതിന്‍ ജെയ്ക്ക് അടക്കം 7 മലയാളികള്‍ ഉള്‍പ്പെടെയുളള അറുപതിലേറെ യുവാക്കളാണ് ബിജെപിയുടെ ഭാഗമായത്. നിതിന്‍ ജെയ്ഖ് കൊച്ചി സ്വദേശിയാണ്. മഞ്ഞള്‍ പ്രസാദം എന്ന സീരിയലില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. കൂടാതെ ആസിഫ് അലി ചിത്രം അനുരാഗ കരിക്കിന്‍ വെള്ളം, മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദര്‍ എന്നിവയിലും അഭിനയിച്ചിട്ടുണ്ട്.

ബിജെപി എംപിയും യുവമോര്‍ച്ച അധ്യക്ഷയുമായ പൂനം മഹാജവ്#റെ സാന്നിധ്യത്തിലാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. നിതിന്‍ ജെയ്ക്കിനെ കൂടാതെ കണ്ണൂര്‍ കമ്ണവത്ത് കൊല്ലപ്പെട്ട ബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെ സഹോചരന്‍ കെവി ഷാരോണ്‍, അണ്ടല്ലൂരില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിന്റെ മകന്‍ എംസി സാരംഗ് എന്നിവരും ബിജെപി അംഗത്വമെടുത്തു. ദേശീയ ഹോക്കി താരം സുമീത് ശുക്‌ള, ഒളിമ്പിക്‌സ് താരം സ്വാതി സിംഗ്, കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാക്കള്‍ അവതാര്‍ സിംഗ്, തൂലിക മന്‍, വിജയ് യാദവ്, അര്‍ജുന അവാര്‍ഡ് ജേതാവ് യശ്പാല്‍ സോളങ്കി അടക്കമുളളവരും ബിജെപി അംഗത്വമെടുത്തു.

English summary
Seven Malayalees from different areas of life including Actor Nithin Jaik Joseph joined BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X