രാജസ്ഥാനില്‍ സിക വൈറസ് സ്ഥിരീകരിച്ചു. ഭീതിയോടെ ജനം.. ബിഹാറിലും ജാഗ്രതാ നിര്‍ദ്ദേശം!
രാജസ്ഥാനില്‍ ഗര്‍ഭിണികളില്‍ സികാ വൈറസ് ബാധ സ്ഥിരീകരിച്ചു. ജെയ്പൂരില്‍ 29 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ഗര്‍ഭിണികളായ സ്ത്രീകളെ നിരീക്ഷിക്കാന്‍ പ്രത്യേകം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.

സപ്തംബര്‍ 24 നാണ് ശാസ്ത്രി നഗറില്‍ അയല്‍വാസികളായ ഏഴ് പേര്‍ക്ക് സികാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ഇവരെ ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയില്‍ ഐസോലേഷന‍് വാര്‍ഡില്‍ പാര്‍പ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വൈറസ് സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
രാജസ്ഥാനില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ബിഹാറിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിക ബാധയുള്ള ഒരാള്‍ ബിഹാറിലേക്ക് യാത്ര ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.












Click it and Unblock the Notifications