കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി: എംഎല്‍എമാരുടെ രാജി സ്വീകരിക്കുന്നതിന് മുന്‍പ് സ്പീക്കര്‍ക്ക് മുന്നിലുള്ളത് 7 ഓപ്ഷനുകള്‍

  • By S Swetha
Google Oneindia Malayalam News

ബംഗളൂരു: കര്‍ണാടകയില്‍ ഉയര്‍ന്നു വന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ നിയമസഭ സ്പീക്കറുടെ കോര്‍ട്ടിലാണ് പന്ത് ഇപ്പോള്‍. നിലവിലെ സാഹചര്യത്തില്‍ സ്പീക്കര്‍ ഇന്ന് തന്നെ പ്രധാനപ്പെട്ട തീരുമാനമെടുക്കേണ്ടതാണ്. കോണ്‍ഗ്രസ്, ജെഡി (എസ്) അംഗങ്ങളില്‍ നിന്നുള്ള 13 എംഎല്‍എമാരുടെ രാജി സംബന്ധിച്ചാണ് സ്പീക്കര്‍ രമേശ് കുമാര്‍ തീരുമാനമെടുക്കേണ്ടത്. രാജി സ്വീകരിക്കുന്നതിന് മുന്‍പായി നിരവധി മാര്‍ഗ്ഗങ്ങള്‍ അദ്ദേഹത്തിന് മുന്‍പിലുണ്ട്.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ അവസാന അടവും പാളി; വിമതര്‍ എത്തിയില്ല... ഇനി അയോഗ്യത, സർക്കാർ വീഴുംകര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ അവസാന അടവും പാളി; വിമതര്‍ എത്തിയില്ല... ഇനി അയോഗ്യത, സർക്കാർ വീഴും

1 സ്പീക്കര്‍ക്ക് എംഎല്‍എമാരുടെ രാജി ഉടന്‍ സ്വീകരിക്കാം

2 എംഎല്‍എമാര്‍ ശരിക്കും രാജിവെച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാം

3 എംഎല്‍എമാരുടെ രാജി താല്‍ക്കാലികമായി അനിശ്ചിതത്വത്തിലാക്കി വെക്കാം

4 ഈ സമയം സര്‍ക്കാരിന് ഫ്‌ളോര്‍ ടെസ്റ്റ് നടത്താം

5 സാങ്കേതികമായി എംഎല്‍മാര്‍ കോണ്‍ഗ്രസ് ജെഡിയും അംഗങ്ങളായതിനാല്‍ സ്പീക്കര്‍ക്ക് വിപ്പ് പുറപ്പെടുവിക്കാം

6 എംഎല്‍എമാര്‍ വിപ്പ് അംഗീകരിച്ചില്ലെങ്കില്‍ അവര്‍ ആന്റി ഡിഫെക്ഷന്‍ നിയമം നേരിടേണ്ടി വരും

7 ഇതോടെ സ്പീക്കര്‍ക്ക് അവരെ അയോഗ്യരാക്കാം

ramesh-kumar-

ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെയും ജനതാദള്‍ (സെക്കുലര്‍) പാര്‍ട്ടികളുടെയും നിരവധി എംഎല്‍എമാരാണ് സ്പീക്കര്‍ക്ക് ഇതിനോടകം രാജി സമര്‍പ്പിച്ചിരിക്കുന്നത്. എല്ലാ കോണ്‍ഗ്രസ് മന്ത്രിമാരും സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ കക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ്-ജെഡി (എസ്) സഖ്യത്തിന്റെ സ്വതന്ത്ര എംഎല്‍എ മുലബാഗല്‍ നാഗേഷ് തിങ്കളാഴ്ച രാവിലെ മന്ത്രി സ്ഥാനം രാജിവച്ച് ബിജെപിയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തത് പ്രതിസന്ധി രൂക്ഷമാക്കി. കര്‍ണാടക നിയമസഭയില്‍ 225 അംഗങ്ങളുണ്ട്. 225 അംഗ നിയമസഭയിലെ പകുതി അംഗസംഖ്യ വരുന്നത് 113 ആണ്. രാജിക്ക് മുന്‍പ് കോണ്‍ഗ്രസിന് 78 എംഎല്‍എമാരും ജെഡി (എസ്) 37, ബിജെപി 105 ഉം ഉണ്ടായിരുന്നു.

ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ നിന്ന് നാമനിര്‍ദേശം ചെയ്യപ്പെട്ട എംഎല്‍എയുടെ പിന്തുണയും കോണ്‍ഗ്രസ്-ജെഡി (എസ്) ന് ഉണ്ടായിരുന്നു. കര്‍ണാടക പ്രജ്ഞന്യവത ജനതാപാര്‍ട്ടിയും ഒരു സ്വതന്ത്രനും. 113 പേര്‍ വേണ്ടിടത്ത് കോണ്‍ഗ്രസ്-ജെഡി (എസ്) സഖ്യത്തിന് 119 എംഎല്‍എമാരുടെ പിന്തുണ ഉണ്ടായിരുന്നു. 13 എംഎല്‍എമാരുടെ രാജിക്ക് മുമ്പായിരുന്നു ഇത് - കോണ്‍ഗ്രസില്‍ നിന്ന് 10, ജെഡി (എസ്) ല്‍ നിന്നുള്ള മൂന്ന് പേര്‍ - കര്‍ണാടക സര്‍ക്കാരിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു.

English summary
Seven options before speaker on decission regarding MLA's resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X