കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ ഏഴ് രോഗികളുടെ മരണം; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ ഒരു ആശുപത്രിയില്‍ ഏഴ് പേര്‍ മരണപ്പെട്ട സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. രോഗികള്‍ക്കുള്ള ഓക്‌സിജന്‍ വിതരണം മുടങ്ങിയതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എല്ലാ മരണങ്ങളും എല്ലാം തീവ്രപരിചരണ വിഭാഗത്തില്‍ നിന്നാണ് റിപ്പോര്‍ട്ടുചെയ്തത്. എന്നാല്‍ രോഗികളെ പ്രവേശിപ്പിക്കുന്ന സമയത്ത് നില ഗുരുതരമായിരുന്നുവെന്ന് ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

india

മരണത്തിന് പിന്നാലെ ഒരു വലിയ ജനക്കൂട്ടം ആശുപത്രിയില്‍ തടിച്ചുകൂടി. രോഗികളുടെ അവസ്ഥയെ കുറിച്ച് നേരത്തെ അറിയിച്ചിരുന്നെങ്കില്‍ മുംബൈയിലെ മറ്റ് ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാമായിരുന്നെന്ന് അവിടെ തടിച്ചുകൂടിയ ആളുകള്‍ പറഞ്ഞു. ആളുകള്‍ കൂട്ടം കൂടിയതിന് പിന്നാലെ പൊലീസെത്തിയാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ചത്. രോഗപ്രതിരോധ ശേഷി കുറവായതിനാലും പ്രായാധിക്യമുള്ളതിനാലും രോഗികള്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പുലര്‍ച്ചെ 3 മണിയോടെ ഓക്‌സിജന്‍ വിതരണം ലഭ്യമാക്കിയിട്ടുണ്ട്. മരണപ്പെട്ടയാളുടെ കുടുംബങ്ങള്‍ക്ക് ബില്ലിനെക്കുറിച്ച് ആശുപത്രി ഭരണകൂടവുമായി തര്‍ക്കമുണ്ടായിരുന്നു. ആശുപത്രിക്കെതിരെ പരാതി നല്‍കണമെങ്കില്‍ അതാവാമെന്നും സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര കാമ്പ്‌ളെ പറഞ്ഞു.

'രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് ആശ്വസിക്കാം, തോൽപ്പിക്കാൻ കഴിയില്ല', കെടി ജലീലിന്റെ പ്രതികരണം'രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് ആശ്വസിക്കാം, തോൽപ്പിക്കാൻ കഴിയില്ല', കെടി ജലീലിന്റെ പ്രതികരണം

സിമിയില്‍ നിന്ന് ലീഗിലേക്ക്, ഇടതില്‍ ലീഗിന്റെ എതിരാളി, ഒടുവില്‍ ബന്ധുനിയമനത്തില്‍ ജലീല്‍ വീണുസിമിയില്‍ നിന്ന് ലീഗിലേക്ക്, ഇടതില്‍ ലീഗിന്റെ എതിരാളി, ഒടുവില്‍ ബന്ധുനിയമനത്തില്‍ ജലീല്‍ വീണു

കെടി ജലീല്‍ വീണത് ആ വിധിയില്‍; പിടിച്ചുനില്‍ക്കാന്‍ ഉന്നയിച്ച മറുവാദങ്ങള്‍ ഇങ്ങനെ... ഒടുവില്‍ രാജികെടി ജലീല്‍ വീണത് ആ വിധിയില്‍; പിടിച്ചുനില്‍ക്കാന്‍ ഉന്നയിച്ച മറുവാദങ്ങള്‍ ഇങ്ങനെ... ഒടുവില്‍ രാജി

Recommended Video

cmsvideo
Thrissur Pooram will be held with high restrictions | Oneindia Malayalam

English summary
Seven patients die in Maharashtra; Family with serious allegations against hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X