കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയവാഡയിലെ കൊവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടിത്തം, ഏഴ് മരണം; നിരവധി പേരെ രക്ഷപ്പെടുത്തി

Google Oneindia Malayalam News

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ ഹോട്ടലില്‍ ഇന്ന് രാവിലെ ഉണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. 30 പേരെ ഹോട്ടലില്‍ നിന്ന് രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. തീ അണയ്ക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനുമായി സ്ഥലത്ത് അഗ്നിശമന സേനകളും പൊലീസു എത്തിയിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊവിഡ് രോഗികള്‍ക്ക് വേണ്ടി സജമ്മാക്കിയ ആശുപത്രിയാണിതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

fire

വിജയവാഡയിലെ കൃഷ്ണ ജില്ലയിലെ സ്വര്‍ണ പാലസ് എന്ന ഹോട്ടലിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിനുള്ളില്‍ ഇനിയും ആള്‍ക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. മരിച്ചവരില്‍ ഹോട്ടലിലെ ജീവനക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. പൊലീസിന്റെയും ഫയര്‍ ഫോഴിസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. അര മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചെന്നാണ് അധികൃതര്‍ പറയുന്നത്. 22 കൊവിഡ് രോഗികളായിരുന്നു ഇവിടെ ചികിത്സയിലുണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസിലാക്കുന്നത്. വിശദമായ അന്വേഷണം നടത്തുമെന്ന് കൃഷ്ണ ജില്ലാ കളക്ടര്‍ മുഹമ്മദ് ഇംതിയാസ് അറിയിച്ചു.

രമേശ് ആശുപത്രിയാണ് ഹോട്ടലിലെ കൊവിഡ് രോഗികളെ ചികിത്സിക്കുന്നത്. 15 മുതല്‍ 20 പേര്‍ക്ക് വരെ അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. രണ്ട് മൂന്ന് പേര്‍ക്ക് ഗുരുതരമാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എന്‍ഡിടിവിയോട് പറഞ്ഞു.

ആശ്രിതര്‍ക്ക് 75 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ, തകര്‍ന്ന വിമാനത്തിന് 375 കോടിയുടെ ഇന്‍ഷൂറന്‍സ്<strong><br></strong>ആശ്രിതര്‍ക്ക് 75 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ, തകര്‍ന്ന വിമാനത്തിന് 375 കോടിയുടെ ഇന്‍ഷൂറന്‍സ്

English summary
Seven people killed in Vijayawada hotel fire, Hotel Used As Covid hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X