കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസിന്‍റെ സംഘടനാബലം മുതല്‍ ചിതറിയ പ്രതിപക്ഷം വരെ; മോദിയെ വീണ്ടും അധികാരത്തിലേറ്റിയ 7 കാരണം

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയെ വീണ്ടും അധികാരത്തിലേറ്റിയ 7 കാരണം

ദില്ലി: റെക്കോര്‍ഡ് സീറ്റുകളുമായാണ് രാജ്യത്ത് വീണ്ടും മോദി സര്‍ക്കാര്‍ അധികരത്തിലേല്‍ക്കുന്നത്. ബിജെപി ഒറ്റക്ക് 303 സീറ്റുകള്‍ നേടിയപ്പോള്‍ പാര്‍ലമെന്‍റിലെ എന്‍ഡിഎയുടെ അംഗബലം 352 ആയി ഉയര്‍ന്നു. കേരളത്തില്‍ 15 ഉം തമിഴ്നാട്ടില്‍ എട്ടിടത്തും വിജയിച്ചെങ്കിലും 2014 ലെ 44 സീറ്റില്‍ നിന്ന് കോണ്‍ഗ്രസിന് മെച്ചപ്പെടുത്താന്‍ കഴിഞ്ഞത് 8 സീറ്റുകള്‍ മാത്രമാണ്.

<strong> വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണം: ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സരിതാ നായര്‍</strong> വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണം: ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സരിതാ നായര്‍

പ്രതിപക്ഷത്തിന്‍റെ ഒരോ നീക്കങ്ങളേയും അളന്ന് മുറിച്ച് നേരിട്ടാണ് കേന്ദ്രത്തില്‍ അഭിമാനാര്‍ഹമായ വിജയം ബിജെപി ഇത്തവണ സ്വന്തമാക്കിയത്. ഒന്നല്ല പലകാരണങ്ങളാണ് ബിജെപിയുടെ വിജയത്തിന് പിന്നിലുള്ളത്. ഒരു വശത്ത് മോദിയും മറുവശത്ത് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം അണിനിരന്ന തിരഞ്ഞെടുപ്പ് യുദ്ധത്തില്‍ ബിജെപിയുടെ വിജയത്തില്‍ നിര്‍ണ്ണായകാമായ ഘടങ്ങള്‍ ഇവയൊക്കെയാണ്.

1-മോദി എന്ന നേതാവ്

1-മോദി എന്ന നേതാവ്

നരേന്ദ്ര മോദി എന്ന അതിശക്തനായ നേതാവ് തന്നെയാണ് ബിജെപിയുടെ വിജയത്തിലെ ഏറ്റവും നിര്‍ണ്ണായ ഘടകം. 2018 ലെ അവസാന മാസങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയെ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചപ്പോള്‍ രാജ്യത്ത് മോദി തരംഗം അവസാനിച്ചെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ അവകാശ വാദം.

ഭൂരിപക്ഷം ജനങ്ങളും

ഭൂരിപക്ഷം ജനങ്ങളും

എന്നാല്‍ അതെല്ലാം വെറും പുകപടലം മാത്രമായിരുന്നെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ ജനവിധി വ്യക്തമാക്കുന്നത്. നരേന്ദ്ര മോദി യെന്ന നേതാവില്‍ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ഇപ്പോഴും വിശ്വാസമര്‍പ്പിക്കും. മോദിയെ ബിജെപി മുന്നില്‍ നിര്‍ത്തിയപ്പോള്‍ പ്രതിപക്ഷത്തിന് ഒറ്റക്കെട്ടായി മുന്നോട്ട് വെക്കാന്‍ ഒരു നേതാവ് ഇല്ലാതെ പോയി എന്നതും ശ്രദ്ധേയമാണ്.

2-ദേശീയത

2-ദേശീയത

മറ്റുള്ള എല്ലാവിധ വികാരങ്ങളും മറികടന്ന് ജനങ്ങളെ ഒന്നിപ്പിക്കുന്ന ഘടകമാണ് ദേശിയത. ദേശീയ വലിയൊരു വികാരമായി ഉയര്‍ത്താന്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ബിജെപിക്ക് സാധിച്ചു. അതിന്‍റെ സംരക്ഷകനായി നരേന്ദ്രമോദി സ്വയംഅവരോധിച്ചു. അതിന് ബലം നല്‍കുന്ന ഇടപെടലുകളും അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായി

കരുത്തുള്ള നേതാവ്

കരുത്തുള്ള നേതാവ്

പത്താന്‍കോട്ടിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഉറിയില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ അടിച്ചാല്‍ തിരിച്ചടിക്കാന്‍ കരുത്തുള്ള ഒരു നേതാവാണ് മോദിയെന്ന ബോധ്യം ജനങ്ങളില്‍ വന്നു. തിരഞ്ഞെടുപ്പി മാസങ്ങള്‍ മാത്രം ശേഷിക്കെ ബാലക്കോട്ടില്‍ നടത്തിയ തിരിച്ചടിയിലൂടെ അത് ഊട്ടിയുറപ്പിക്കപ്പെടുകയും ചെയ്തു. പാക് പിടിയിലായ അഭിനന്ദന്‍ വര്‍ധമാനെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രാജ്യത്ത് തിരിച്ചെത്തിക്കാന്‍ കഴിഞ്ഞത് മോദിയുടെ നയതന്ത്ര വിജയമായി.

3-ഹിന്ദുത്വം

3-ഹിന്ദുത്വം

എല്ലാകാലത്തിലേതെന്നുപോലെ ഹിന്ദുത്വ അജണ്ടയും ബിജെപിയുടെ പ്രകടനത്തില്‍ ഇത്തവണ നിര്‍ണ്ണായകമായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ബിജെപി ഹിന്ദുത്വ നിലപാടുകള്‍ ശക്തമായി ഉയര്‍ത്തിപ്പിടിച്ചു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയ ബിജെപി പ്രഗ്യാസിങ്ങിനെ ഭോപ്പാലില്‍ സ്ഥാനാര്‍ത്ഥിയാക്കി തങ്ങളുടെ ഹിന്ദുത്വ അജണ്ട ഒന്നുകുടി ഊട്ടിയുറപ്പിച്ചു.

4-ഐക്യമില്ലാതെ പോയ പ്രതിപക്ഷം

4-ഐക്യമില്ലാതെ പോയ പ്രതിപക്ഷം

മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യം മുന്നില്‍ ഉണ്ടായിരുന്നെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരു കുടക്കീഴില്‍ അണിനിരക്കാന്‍ കഴിഞ്ഞില്ല. പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കാന്‍ പോയ കോണ്‍ഗ്രസിന് ബീഹാറിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും മാത്രമാണ് സഖ്യം രൂപീകരിക്കാന്‍ കഴിഞ്ഞത്. അതില്‍ തന്നെ വിജയം കണ്ടത് തമിഴ്നാട്ടില്‍ മാത്രമാണ്.

5-അഴിമതിരഹിതം

5-അഴിമതിരഹിതം

രണ്ടാം യുപിഎ സര്‍ക്കാറിന്‍റെ അഴിമതികള്‍ക്കെതിരായ വിധിയെഴുത്ത് കൂടിയായിരുന്നു 2014 ല്‍ ബിജെപിയെ അധികാരത്തിലേറ്റിയത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വ്യക്തമായ ഒരു അഴിമതി ആരോപണവും മോദി സര്‍ക്കാറിനെതിരെ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചില്ല.

റാഫേല്‍

റാഫേല്‍

റാഫേല്‍ വിഷയമായിരുന്നു കേന്ദ്രസര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവന്ന ഏക അഴിമതി ആരോപണം. എന്നാല്‍ അത് തെളിയിക്കാനോ വിഷയത്തില്‍ ബിജെപി സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനോ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ല. പലപ്പോഴും മോദിയെ മാത്രം ഉന്നം വെച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്‍റെ അക്രമങ്ങള്‍.

6-ആര്‍എസ്എസ്

6-ആര്‍എസ്എസ്

ബൂത്തുതലത്തില്‍ വരെ പ്രചരണം ശക്തമാക്കാന്‍ ബിജെപിക്ക് കരുത്തായത് ഗ്രാമാന്തരങ്ങളില്‍ വരെ വേരുറപ്പുള്ള ആര്‍എസ്എസിന്‍റെ സാന്നിധ്യമായിരുന്നു. ആര്‍എസ്എസിന്‍റെ ഒരുലക്ഷത്തിലധികം നേതാക്കളും 6-7 ലക്ഷം സ്വയം സേവകരുമാണ് മോദിക്കും ബിജെപിക്കും വോട്ട് തേടിയിറങ്ങിയത്. ചുരുങ്ങിയത് 10 വീടുകളുടെ ചുമതലയാണ് ഒരോ പ്രവര്‍ത്തകര്‍ക്കും നല്‍കിയത്. സാമൂഹമാധ്യമങ്ങളില്‍ പ്രവര്‍ത്തകര്‍ സജീവമായി.

7-പദ്ധതികള്‍

7-പദ്ധതികള്‍

നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാൽ തങ്ങൾക്ക് കൂടുതൽ നേട്ടങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയാണ് ആളുകളെ ബിജെപിയിലേയ്ക്ക് നയിക്കുന്ന മറ്റൊരു കാരണമെന്നാണ് വിലിയിരുത്തല്‍. പ്രധാനമന്ത്രി ഉജ്വല യോജന, സ്വച്ഛ് ഭാരത് അഭിയാന്‍, പ്രധാനമന്ത്രി കിസാന്‍ യോജന, ആയുഷ്മാന്‍ ഭാരത്, ജന്‍ ധന്‍ യോജന തുടങ്ങിയ നിരവധി പദ്ധതികളായിരുന്നു മോദി സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നത്

English summary
seven reasons why Modi will have five more years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X