സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ ഏഴ് അധ്യാപകര്‍ക്കെതിരെ കേസ്, പരാതി ഇങ്ങനെ....
കോറാപുത്ത് /ഒഡിഷ: വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ ഏഴ് സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കതിരെ നടപടി. എട്ട്, ഒമ്പത് ക്ലാസുകളിലെ 15 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഒഡീഷയിലെ കോറാപൂര്‍ ജില്ലയിലെ ദാമന്‍ജോഡിയിലാണ് സംഭവം.
ജൂലൈ 19ന് നടന്ന സംഭവത്തെക്കുറിച്ച് മാതാപിതാക്കള്‍ കോറാപ്പൂര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് ചൈല്‍ഡ് ലൈനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂലൈ 19ന് സ്‌കൂളില്‍ വെച്ച് ഏഴ് അധ്യാപകര്‍ ചേര്‍ന്ന് തങ്ങളെ പീഡിപ്പിച്ചതായി ചൂണ്ടിക്കാണിച്ച് എട്ട്, ഒമ്പത് ക്ലാസുകളിലെ പെണ്‍കുട്ടികള്‍ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ വരാന്ത, ലൈബ്രറി, ക്ലാസ് റൂം എന്നിവിടങ്ങളില്‍ വെച്ച് അധ്യാപകര്‍ തങ്ങളെ ഉപദ്രവിച്ചതായി വിദ്യാത്ഥികള്‍ പറയുന്നു. ഇവരില്‍ ഏഴ് അധ്യാപകരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇതേത്തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശത്തോടെ ഏഴ് അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയാവുന്നതോടെ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡാമന്‍ജോഡി പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications