കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ കോണ്‍ഗ്രസിന് വന്‍ നേട്ടം; മുൻ എഡിസി ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍

Google Oneindia Malayalam News

കശ്മീര്‍: ഈ മാസം 28 ന് നടക്കാനിരിക്കുന്ന ജില്ലാ വികസന കൗണ്‍സില്‍ (ഡി ഡി സി) തിരഞ്ഞെടുപ്പില്‍ ബിജെപിയെ എന്ത് വിലകൊടുത്തും പരാജയപ്പെടുത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇതിന്‍റെ ഭാഗമായാണ് സംസ്ഥാനത്തെ ഏഴ് പാർട്ടികള്‍ ചേർന്ന് രൂപികരിച്ച പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷനുമായി തിരഞ്ഞെടുപ്പ് സഹകരണത്തിനും കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ഒരു ബ്ലോക്ക് ഡെവലപ്‌മെന്റ് കൗൺസിൽ (ബിഡിസി) ചെയർപേഴ്‌സൺ ഉൾപ്പെടെ ഏഴു നേതാക്കൾ ചൊവ്വാഴ്ച കോൺഗ്രസിൽ ചേർന്നിരിക്കുന്നത്.

ജമ്മു-കശ്മീര്‍

ജമ്മു-കശ്മീര്‍

ജമ്മു-കശ്മീര്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റും മുന്‍ മന്ത്രിയുമായ രാമന്‍ ഭല്ലയയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയിലേക്ക് പുതുതായി കടന്നവര്‍ക്ക് സ്വീകരണം നല്‍കിയതായി പാര്‍ട്ടി വക്താവ് പറഞ്ഞു. കശ്മീരിനോട് ബിജെപിയും കേന്ദ്ര സര്‍ക്കാറും കാണിച്ച അനീതിക്കെതിരേയുള്ള ശബ്ദമാവാന്‍ വേണ്ടി പാര്‍ട്ടിയിലേക്ക് കൂടുതല്‍ ആളുകള്‍ കടന്നു വന്നുകൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍

കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍

മുൻ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ അബ്ദുൽ ഖയൂം മിർ, താനമാണ്ടി ബിഡിസി ചെയർപേഴ്‌സൺ റോസി സഫർ മിർ, നായിബ് സർപഞ്ച് ഗുൽസാർ ഹുസൈൻ, സർപഞ്ച് മെഹ്മൂദ് അഹമ്മദ്, നായിബ് സർപഞ്ച് ഖലീൽ അഹമ്മദ്, നായിബ് സർപഞ്ച് ബാഗ് ഹുസൈൻ, അഭിഭാഷകൻ ഷിർ ഹുസൈൻ എന്നിവരാണ് കോൺഗ്രസിൽ ചേര്‍ന്നതെന്നും നേതാക്കള്‍ അറിഞ്ഞു.

നയങ്ങളിലും പരിപാടികളിലും

നയങ്ങളിലും പരിപാടികളിലും


കോൺഗ്രസ് മുന്നോട്ട് വെക്കുന്ന നയങ്ങളിലും പരിപാടികളിലും അവർ പൂർണ വിശ്വാസം പ്രകടിപ്പിച്ചതായും വക്താവ് പറഞ്ഞു.
ജനങ്ങളെ ശക്തിപ്പെടുത്തുന്നതിൽ കോൺഗ്രസ് പാർട്ടി വിശ്വസിക്കുന്നുവെന്നും ജമ്മു കശ്മീരിന്‍റെ അതുല്യമായ വികസനത്തിന് കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും ചടങ്ങിൽ സംസാരിച്ച ഭല്ല പറഞ്ഞു.

ജനങ്ങളുടെ അഭിലാഷങ്ങൾ

ജനങ്ങളുടെ അഭിലാഷങ്ങൾ

ജനങ്ങളുടെ അഭിലാഷങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ബാധ്യസ്ഥനാണെന്നും ഭല്ല പറഞ്ഞു. ജനങ്ങളുടെ, പ്രത്യേകിച്ച് വിദൂര, പിന്നോക്ക പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനായി വിപ്ലവകരമായ പരിപാടികൾ നടപ്പാക്കുന്നതിൽ കോൺഗ്രസ് മുൻ‌തൂക്കം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ രീതികള്‍

ബിജെപിയുടെ രീതികള്‍

ഭരണപരമായ നിഷ്ക്രിയത്വവും രാഷ്ട്രീയ ദിശാബോധത്തിന്റെ അഭാവവും മൂലം ജനങ്ങളുടെ കഷ്ടപ്പാടുകൾ പലമടങ്ങ് വർദ്ധിച്ചുവെന്ന് അവകാശപ്പെടുന്ന ബിജെപിയുടെ രീതികള്‍ ദരിദ്രവിരുദ്ധവും വികസന വിരുദ്ധവുമാണ്. വിവേകശൂന്യമായ സർക്കാർ ആളുകളെ ദുരന്തങ്ങളിലേക്ക് തള്ളിവിട്ടു, തൊഴിലില്ലായ്മ വർദ്ധിച്ചതിനാൽ വിലനിലവാരം ഉയർന്നു, വികസന പ്രവർത്തനങ്ങൾ വളരെയധികം പിന്നോട്ട് പോയെന്നും അദ്ദേഹം ആരോപിച്ചു.

എല്ലാ മേഖലകളിലും

എല്ലാ മേഖലകളിലും

എല്ലാ മേഖലകളിലും ബിജെപി സർക്കാർ ജമ്മു കശ്മീരിനെ പിന്നോട്ട് നയിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ആറ് വർഷത്തിനിടയിൽ പ്രധാന മേഖലകളിൽ പുരോഗതി രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. "അനിശ്ചിതത്വത്തിന്റെയും രാഷ്ട്രീയ അസ്ഥിരതയുടെയും അന്തരീക്ഷത്തിൽ, പൊതുവേ സംസ്ഥാനത്തെ ജനങ്ങളും ജമ്മു മേഖലയും ഏറ്റവും പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകുന്നു," ഭല്ല പറഞ്ഞു.

ഗുപ്കര്‍ അലൈന്‍സുമായി സഹകരിക്കും

ഗുപ്കര്‍ അലൈന്‍സുമായി സഹകരിക്കും

അതേസമയം, ജില്ലാ വികസന കൗണ്‍സിലേക്കുള്ള ഗുപ്കര്‍ അലൈന്‍സിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കശ്മീരില്‍ സജീവമായി കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുകൊണ്ട് രൂപീകരിച്ച ഗുപ്കർ അലൈന്‍സ് ബിജെപിയിലെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിഡിസി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

സഖ്യം

സഖ്യം

പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍, സിപിഎം തുടങ്ങിയ 7 പാർട്ടികള്‍ ചേർന്ന് രൂപികരിച്ച സഖ്യത്തില്‍ കോണ്‍ഗ്രസ് നേരത്തെ ഭാഗമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ആഴ്ചയോടെ കോണ്‍ഗ്രസും സഖ്യത്തിന്‍റെ ഭാഗമാവാന്‍ തീരുമാനിക്കുകയായിരുന്നു. ബിജെപി വിരുദ്ധ വോട്ടുകള്‍ വിഘടിച്ചു പോവാതിരിക്കാന്‍ വേണ്ടിയാണ് കോണ്‍ഗ്രസും സഖ്യത്തിന്‍റെ ഭാഗമായത്.

Recommended Video

cmsvideo
Bihar Election Results 2020 | വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി | Oneindia Malayalam

English summary
Seven senior leaders, including the former ADC, joined the Congress in jammu and kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X