സൈനിക വേഷത്തില്‍ ഭീകരര്‍ നുഴഞ്ഞുകയറി! രാജ്യം അതീവജാഗ്രതയില്‍..റിപബ്ലിക് ദിനം ചോരക്കളമാകുമോ!!
റിപബ്ലിക് ദിനവും തെരഞ്ഞെടുപ്പുകളും അടുക്കാനിരിക്കെ രാജ്യം ഭീകരാക്രമണ ഭീതിയില്‍.
ദില്ലി : സൈനിക വേഷത്തില്‍ 7 ഭീകരര്‍ രാജ്യത്ത് നുഴഞ്ഞുകയറിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റിപബ്ലിക് ദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സൈന്യം അതീവ ജാഗ്രതയിലാണ്.

ദില്ലി വിമാനത്താവളം, മെട്രോ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ആര്‍മി ക്യാപ്‌ററന്‍, സുബേദാര്‍ വേഷങ്ങളിലാണ് ഭീകരര്‍ നുഴഞ്ഞു കയറിയതായി വിവരം ലഭിച്ചിരിക്കുന്നത്. പഞ്ചാബിലെ ചക്രി, ഗുരുദാസ് പൂര്‍ അതിര്‍ത്തി പോസ്റ്റുകളിലായി 7 ഭീകരരെ കണ്ടതായാണ് വിവരം ലഭിച്ചത്. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പഞ്ചാബിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് സൈന്യം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപബ്ലിക് ദിനത്തില്‍ മൃഗങ്ങളെ ഉപയോഗിച്ച് ഭീകരര്‍ ആക്രമണം നടത്തുമെന്ന ഇന്റലിജന്‍സ് മുന്നറിപ്പിനെ തുടര്‍ന്ന രാജ്യം ഭീതിയിലാണ്.












Click it and Unblock the Notifications