കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഘുറാം യുഗത്തിനന്ത്യം, ഉര്‍ജ്ജിത് പട്ടേലില്‍ നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്ന എഴ് കാര്യങ്ങള്‍

  • By Sandra
Google Oneindia Malayalam News

മുംബൈ: റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ യുഗത്തിന് അന്ത്യമായി. ഇനി ഉര്‍ജ്ജിത് പട്ടേലിന്റെ നിയന്ത്രണത്തിലായിരിക്കും റിസര്‍വ്വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍. ഗവര്‍ണറായിരുന്ന രഘുറാം രാജന്റെ ഔദ്യോഗിക കാലാവധി പൂര്‍ത്തിയായതോടെയാണ് തല്‍സ്ഥാനത്തേക്ക് റിസര്‍വ്വ് ബാങ്കിന്റെ നയരൂപീകരണത്തില്‍ മികച്ച പങ്കുവഹിച്ച ഡോ. ഉര്‍ജ്ജിത് പട്ടേലിനെ നിയമിക്കുന്നത്.

റിസര്‍വ്വ് ബാങ്കിന്റെ സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സാമ്പത്തിക വിദഗ്ദനായ ഉര്‍ജ്ജിത് 1990 മുതല്‍ 1995വരെ അന്താരാഷ്ട്ര നാണയനിധിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998 മുതല്‍ 2001വരെയുള്ള കാലഘട്ടത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഗവര്‍ണറായി

ഗവര്‍ണറായി

റിസര്‍വ്വ് ബാങ്കിന്റെ നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരിലൊരാളായ ഉര്‍ജ്ജിത് പട്ടേല്‍ രഘുറാം രാജന്‍ സ്ഥാനമൊഴിഞ്ഞതോടെ റിസര്‍വ്വ് ബാങ്കിന്റെ തലപ്പെത്തെത്തിക്കഴിഞ്ഞു. സെപ്തംബറില്‍ രഘുറാം രാജന്റെ കാലാവധി പൂര്‍ത്തിയാവുന്നതോടെ സെപ്തംബര്‍ അഞ്ചിന് 24ാമത്തെ ഗവര്‍ണറായി ഉര്‍ജ്ജിത് ചുമതലയേറ്റു.

നാണ്യപ്പെരുപ്പ നിയന്ത്രണം

നാണ്യപ്പെരുപ്പ നിയന്ത്രണം

നാണ്യപ്പെരുപ്പ നിയന്ത്രണം ഉര്‍ജ്ജിതിന് താല്‍പ്പര്യമുള്ള വിഷയങ്ങളിലൊന്നും പ്രഖ്യാപിത ലക്ഷ്യവുമാണ്. രാജ്യത്തെ നാണ്യപ്പെരുപ്പനിരക്ക് 2%- 6% ശതമാനത്തിലൊരുക്കുക എന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യത്തിന് പ്രേരണയായത് ഉര്‍ജ്ജിത് അധ്യക്ഷനായ സമിതി നല്‍കിയ ശുപാര്‍ശയാണ്.

ആര്‍ബിഐ

ആര്‍ബിഐ

ആര്‍ബിഐ പലതവണ വായ്പ വായ്പ നിരക്കുകള്‍ കുറച്ചിട്ടും പലിശനിരക്ക് കുറയ്ക്കാന്‍ തയ്യാറാവാത്ത ബാങ്കുകളെ അനുസരിപ്പിക്കുക എന്ന വെല്ലുവിളിയും പുതിയ ആര്‍ബിഐ ഗവര്‍ണര്‍ക്ക് മുമ്പിലുണ്ട്. കോമ്പറ്റീഷന്‍ കമ്മീഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള ഉര്‍ജ്ജിതില്‍ നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്ന ഇങ്ങനെയുള്ള പല നിര്‍ണ്ണായക മാറ്റങ്ങളുമാണ്.

ഭവനവായ്പ

ഭവനവായ്പ

രാജ്യത്തെ ഭവനവായ്പ അക്കൗണ്ടുകളുടെ എണ്ണം ഇതിനകം തന്നെ 72 ലക്ഷത്തില്‍ എത്തി നില്‍ക്കുകയാണ്. 8,00,000 കോടി രൂപയാണ് ഈയിനത്തില്‍ നല്‍കിയിട്ടുള്ളത്. ആറ് കോടിയോളം പേര്‍ വ്യക്തിഗത വായ്പയായും പണം കൈപ്പറ്റിയിട്ടുണ്ട്. ഗവര്‍ണര്‍ക്ക് പകരം പുതിയ നയരൂപീകരണ സമിതി നിരക്ക് നിര്‍ണ്ണയിക്കുന്ന സംവിധാനം ഉടന്‍ നടപ്പില്‍ വന്നേക്കാനും സാധ്യതയുണ്ട്.

നിക്ഷേപം

നിക്ഷേപം

ഫോറിന്‍ കറന്‍സി നോണ്‍ റസിഡന്റ് - ബി അക്കൗണ്ടുകളിലെ കാലാവധി പൂര്‍ത്തിയാക്കിയ നിക്ഷേപം തിരികെ നല്‍കേണ്ട സമയമായിട്ടുണ്ട്. 1.34,000 കോടി രൂപയ്ക്ക് തുല്യമായ അമേരിക്കന്‍ ഡോളറായി തിരികെ നല്‍കേണ്ടിവരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത്ര വലിയ തുക ഒരുമിച്ച് വിദേശ നാണ്യത്തില്‍ തിരിച്ചു നല്‍കേണ്ടിവരുന്നത് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാക്കുകയും ഡോളറിന്റെ പ്രിയം വര്‍ദ്ധിപ്പിക്കുകയും ചെയ്‌തേക്കാം. വിനിമയ നിരക്കിലുള്ള അസ്വാഭാവിക വ്യതിയാനങ്ങള്‍ നിയന്ത്രിക്കാന്‍ ആര്‍ബിഐ ഇടപെട്ടേക്കാം.

റിസര്‍വ്വ് ബാങ്കിനൊപ്പം

റിസര്‍വ്വ് ബാങ്കിനൊപ്പം

മോദി സര്‍ക്കാരിന് കീഴില്‍ റിസര്‍വ്വ് ബാങ്കിനൊപ്പം നിന്ന് ഉര്‍ജ്ജിത് പട്ടേല്‍ നടപ്പിലാക്കാന്‍ പോകുന്ന സുപ്രധാന അജന്‍ഡ കാത്തിരുന്ന് കാണുക തന്നെ വേണം. രാജ്യത്തെ സാമ്പത്തിക നിലയെ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് നയിക്കുമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ദര്‍ നല്‍കുന്ന സൂചന.

അജന്‍ഡ

അജന്‍ഡ

രാജ്യത്തുള്ള സ്വകാര്യ മേഖലാ ബാങ്കുകളുടെ നവീരണം പൂര്‍ത്തീകരിക്കപ്പെടാത്ത അജന്‍ഡയാണ്. ഈ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഘടനാപരമായ മാറ്റങ്ങള്‍ ആവിഷ്‌കരിക്കാനും റിസര്‍വ്വ് ബാങ്ക് ഇടപെടല്‍ ആവശ്യമായിവരും.

ഡിജിറ്റല്‍ വിപ്ലത്തിന്

ഡിജിറ്റല്‍ വിപ്ലത്തിന്

ഡിജിറ്റല്‍ വിപ്ലത്തിന് തുടക്കം കുറിച്ചുകഴിഞ്ഞ ഇക്കാലത്ത് ആവശ്യക്കാരിലേക്ക് പണമെത്തിച്ച് ചെറിയ ബിസനസ് ആരംഭിക്കാനുള്ള ആനുകൂല്യങ്ങള്‍ നല്‍കി പണരഹിത സമൂഹമാക്കി മാറ്റാനുള്ള ശ്രമങ്ങളും റിസര്‍വ്വ് ബാങ്കിന്റെ ആലോചനയിലുണ്ട്.

English summary
Seven things Indians can expect from new RBI governer Urjith Patel.The successor of Raghuram Rajan takes the position of RBI governer from deputy RBI gover.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X