കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹായം ചോദിക്കാൻ അമ്മ വിസമ്മതിച്ചു, ഏഴ് വയസുകാരൻ പട്ടിണി മൂലം മരിച്ചു; മൃതദേഹത്തോടൊപ്പം 3 ദിവസം

Google Oneindia Malayalam News

ചെന്നൈ: സഹായം ചോദിക്കാന്‍ അമ്മ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഏഴ് വയസുകാരന്‍ പട്ടിണി കിടന്ന് മരിച്ചു. ചെന്നൈ തിരുവന്ദ്രൂരിലാണ് നാടിനെ നടുക്കിയ സംഭവം. ഭക്ഷണം ലഭിക്കാത്ത അവസ്ഥയായിട്ടും അമ്മ സരസ്വതി ആരെയും സഹായത്തിന് വിളിച്ചില്ല. ഇതോടെയാണ് സമൂവല്‍ എന്ന ഏഴ് വയസുകാരന്‍ പട്ടിണി കിടന്ന് മരണപ്പെട്ടത്. മകന്‍ മരിച്ചിട്ടും സരസ്വതി ഇക്കാര്യം പുറത്തറിയിച്ചില്ല. മൂന്ന് ദിവസത്തോളം മൃതദേഹത്തിനൊപ്പം ഇവര്‍ കഴിഞ്ഞു. തുടര്‍ന്ന് തിങ്കളാഴ്ചായണ് മരണ വിവരം പുറത്തറിയുന്നത്.

death

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, സരസ്വതിയുടെ വീട്ടില്‍ നിന്ന് ദുര്‍ഖന്ധം പുറത്തുവന്നതോടെ അയല്‍വാസികള്‍ വിവരം അന്വേഷിച്ചപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. അയല്‍സാവികള്‍ പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് പരിശോധിച്ചപ്പോള്‍ കണ്ടത് അഴുകിത്തുടങ്ങിയ മൃതദേഹമായിരുന്നു. മൃതദേഹത്തില്‍ ഉറുമ്പ് അരിക്കാതിരിക്കാന്‍ സരസ്വതി തുണികൊണ്ട് വൃത്തിയാക്കുമായിരുന്നു.

പൊലീസ് വീട്ടിലെത്തിയപ്പോള്‍ സരസ്വതി തന്നെയായിരുന്നു വാതില്‍ തുറന്നത്. തുടര്‍ന്ന് അവര്‍ മകന്റെ മൃതദേഹത്തിന് സമീപം പൊലീസുകാരെ എത്തിച്ചു. തന്റെ മകന്റെ അരികില്‍ തന്നെ ഇരിക്കുകയായിരുന്നെന്നാണ് അവര്‍ പറഞ്ഞതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു. മൂന്ന് ദിവസത്തോളം പട്ടിണി കിടന്നതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സരസ്വതിയും ഭര്‍ത്താവും തമ്മില്‍ അകന്ന് കഴിയുകയാണ്. ഇവര്‍ക്ക് മാനസികമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ലഡാക്കില്‍ ഇന്ത്യ ഒരുക്കി വച്ചതെന്ത്? യോഗം വിളിച്ച് രാജ്‌നാഥ്, സുപ്രധാന തീരുമാനങ്ങള്‍ക്ക് സാധ്യതലഡാക്കില്‍ ഇന്ത്യ ഒരുക്കി വച്ചതെന്ത്? യോഗം വിളിച്ച് രാജ്‌നാഥ്, സുപ്രധാന തീരുമാനങ്ങള്‍ക്ക് സാധ്യത

ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇരുവരും താമസിച്ചിരുന്നത്. സരസ്വതിയുടെ അമ്മായി അച്ഛന്‍ അടക്കമുള്ള ബന്ധുക്കള്‍ താഴത്തെ നിലയില്‍ താമസിച്ചിരുന്നെങ്കിലും അവരുമായൊന്നും സരസ്വതിക്ക് ബന്ധമുണ്ടായിരുന്നില്ല. മാസങ്ങള്‍ക്ക് മുമ്പ് സരസ്വതിയെയും മകനെയും വീട്ടിനുള്ളില്‍ നിന്ന് അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നെന്നും പൊലീസ് പറയുന്നു. ഇവരുടെ കൈയില്‍ കാര്യമായ സമ്പാദ്യം ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ലോക്ക് ഡൗണ്‍ കാലയളവും ഇവരുടെ ജീവിതത്തെ ദുരിതപൂര്‍ണമാക്കിയെന്ന് പൊലീസ് പറയുന്നു.

മുഖ്യമന്ത്രി ആര്? ചെന്നിത്തലയേയും ചാണ്ടിയേയും വെട്ടാൻ മുല്ലപ്പളളി? നിയമസഭയിലേക്ക് മത്സരിച്ചേക്കും!മുഖ്യമന്ത്രി ആര്? ചെന്നിത്തലയേയും ചാണ്ടിയേയും വെട്ടാൻ മുല്ലപ്പളളി? നിയമസഭയിലേക്ക് മത്സരിച്ചേക്കും!

വരാനിരിക്കുന്നത് കടുത്ത വരള്‍ച്ചയോ;കര്‍ഷകര്‍ ആശങ്കയില്‍; മണ്ണിരകള്‍ കൂട്ടത്തോടെ ചാവുന്നുവരാനിരിക്കുന്നത് കടുത്ത വരള്‍ച്ചയോ;കര്‍ഷകര്‍ ആശങ്കയില്‍; മണ്ണിരകള്‍ കൂട്ടത്തോടെ ചാവുന്നു

കള്ള് മാഹാത്മ്യം വിളമ്പി തെലങ്കാന മന്ത്രി; സകല രോഗങ്ങളും മാറും, ക്യാന്‍സര്‍ ഉള്‍പ്പെടെ 15 രോഗങ്ങള്‍!കള്ള് മാഹാത്മ്യം വിളമ്പി തെലങ്കാന മന്ത്രി; സകല രോഗങ്ങളും മാറും, ക്യാന്‍സര്‍ ഉള്‍പ്പെടെ 15 രോഗങ്ങള്‍!

English summary
Seven-year-old dies of starvation; Mother spent three days with the body In Tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X