കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി, കേസന്വേഷിച്ച പൊലീസ് കണ്ടെത്തിയത്!!!

  • By Sandra
Google Oneindia Malayalam News

മുംബൈ: ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. മുംബൈയിലെ മുലുണ്ട് പ്രദേശത്താണ് അജ്ഞാതര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഞായറാഴ്ചയായിരുന്നു സംഭവം. വീടിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ശനിയാഴ്ചയാണ് കാണാതായത്.

ഉറി ഭീകരാക്രമണം: കശ്മീര്‍ സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള പാക് ശ്രമമെന്ന് റിപ്പോര്‍ട്ട്ഉറി ഭീകരാക്രമണം: കശ്മീര്‍ സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള പാക് ശ്രമമെന്ന് റിപ്പോര്‍ട്ട്

പെണ്‍കുട്ടിയെ കാണാതായതോടെ മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസാണ് പാര്‍ക്കിന് സമീപത്ത് അബോധാവസ്ഥയിലായ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതുകയായിരുന്നു.

benga

പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷമാണ് കൊലചെയ്യപ്പെട്ടതെന്ന് കണ്ടെത്തുകയായിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്ന പോക്‌സോ നിയമം പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സമീപത്തെ സിസിടിവിയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

English summary
ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. മുംബൈയിലെ മുലുണ്ട് പ്രദേശത്താണ് അജ്ഞാതര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഞായറാഴ്ചയായിരുന്നു സംഭവം. വീടിന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ശനിയാഴ്ചയാണ് കാണാതായത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X