Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് 7 വയസ്സുകാരിയെ പൂജാരി പീഡിപ്പിച്ചു..!! രക്തം തടയാന്‍ പഞ്ഞി തിരുകിക്കയറ്റി..!!

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്താണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഏഴ് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം രക്തസ്രാവം തടയാന്‍ പൂജാരി കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പഞ്ഞിക്കഷണം തിരുകിക്കയറ്റി.

Read Also:രാത്രിയായാല്‍ പെണ്‍കുട്ടികളുടെ മുറിയില്‍ ശീല്‍ക്കാരങ്ങള്‍..പ്രിന്‍സിപ്പാളിന് അറിയേണ്ടത്.. !!

Read Also:പനീര്‍ശെല്‍വത്തിന്റെ മരണക്കളി..ശശികലയേയും ദിനകരനേയും പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കെറിഞ്ഞു..!!

സാമൂഹ്യപ്രവര്‍ത്തകയായ അശ്വതി ജ്വാലയുടെ ഫേസ്ബക്ക് പോസ്റ്റ് വഴിയാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറംലോകമറിഞ്ഞത്.

രക്തം തടയാൻ പഞ്ഞി

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി മൂന്ന് മാസത്തോളം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. ഒടുവില്‍ ശിശുരോഗ വിദഗ്ധന്റെ പക്കലെത്തിച്ചപ്പോഴാണ് പീഡനം നടന്ന വിവരം വ്യക്തമായതെന്ന് അശ്വതി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. രക്തം തടയാന്‍ പഞ്ഞിക്കഷണം തിരുകിക്കയറ്റിയ നിലയിലായിരുന്നു.

പ്രതി പൂജാരി

തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന പൂജാരിയായ വ്യക്തിയാണ് കുട്ടിയെ പീഡിപ്പിച്ചത്. ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട കുടുംബം ആദ്യം പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. സമുദായത്തെ ഭയന്ന് സംഭവം രഹസ്യമാക്കി വെയ്ക്കുകയായിരുന്നു.

പുറത്തറിയിക്കാതെ കുടുംബം

സംഭവം സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് അശ്വതി കുട്ടിയുടെ വീട്ടിലെത്തി അമ്മയുമായി സംസാരിച്ചു. നിരന്തരമായ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഒടുവില്‍ ആ കുടുംബം കേസ് കൊടുക്കാന്‍ തയ്യാറായതെന്നുംഅശ്വതി പറയുന്നു.

കേസ് ഒതുക്കാൻ വാഗ്ദാനം

ബാലാവകാശ കമ്മീഷന്‍, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ കുടുംബത്തിന് പ്രതിയുടെ ബന്ധുക്കള്‍ ലക്ഷങ്ങളാണത്രേ വാഗ്ദാനം ചെയ്യുന്നത്. ഉന്നതന്‍മാര്‍ ഇടപെട്ട് കേസ് ഒതുക്കരുതെന്നും അശ്വതി അഭ്യര്‍ത്ഥിക്കുന്നു.

അശ്വതി ജ്വാലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+