ബാലികയെ ബാത്ത്റൂമിലടച്ചിട്ട് വീട്ടുടമസ്ഥരുടെ ക്രൂരത
ബാംഗ്ലൂര്‍ : വീട്ടില്‍ ജോലിയ്ക്ക് നിന്നിരുന്ന ഏഴുവയസ്സുകാരിയെ ദിവസം മുഴുവന്‍ ബാത്ത്റൂമില്‍ പൂട്ടിയിട്ട് വീട്ടുടമസ്ഥരുടെ കൊടുംക്രൂരത. ബാംഗ്ലൂര്‍ ലക്കസാന്ദ്ര സെക്കന്‍ഡ് ക്രോസ്സിന് സമീപമാണ് സംഭവം.
സ്കൂളില്‍പ്പോയി കൂട്ടുകാര്‍ക്കൊപ്പം കളിച്ചുല്ലസിക്കേണ്ട പ്രായത്തില്‍ ദിവസങ്ങളോളം ബാത്ത്റൂമിലെ ഇരുണ്ട വെളിച്ചത്തില്‍ ഭക്ഷണമോ ശുദ്ധവായുവോ ലഭിക്കാതെ കഴിയുകായിരുന്നു പെണ്‍കുട്ടി. ബാത്ത്റൂമിലെ പൈപ്പില്‍ നിന്നുളള വെളളം കുടിച്ചാണ് അവള് വിശപ്പകറ്റിയിരുന്നത്. ഭക്ഷണമോ വസ്ത്രമോ ഒന്നും ഉടമസ്ഥര്‍ നല്‍കിയിരുന്നില്ല.
പെണ്‍കുട്ടിയുടെ സ്ഥിതിയറിഞ്ഞ അജ്ഞാതനായ വ്യക്തിയാണ് വിവരം പോലീസിനെ ഫോണില്‍ വിളിച്ച് അറിയിച്ചത്. പണ്‍കുട്ടിയുടെ സ്ഥിതി ദയനീയമാണെന്നും എത്രയും പെട്ടെന്ന് അവളെ മോചിപ്പിക്കണമെന്നും അയാള്‍ അറിയിച്ചു. വീടിന്റെ വിലാസവും അയാള്‍ പോലീസിന് നല്കി. ഇതനുസരിച്ച് ലക്കസാന്ദ്ര സെക്കന്‍ഡ് ക്രോസിലെ ഒന്നാംനിലയിലെ കെട്ടിടത്തില്‍ പോലീസ് പരിശോധന നടത്തി. ദിവസങ്ങളോളം ഭക്ഷണമില്ലാത്തതിനാല്‍ തീര്‍ത്തും അവശനിലയിലായിരുന്നു കുട്ടി. തുടര്‍ന്ന് പോലീസ് കുട്ടിയെ മോചിപ്പിച്ചു.

ലക്കസാന്ദ്രയിലെ അബ്ദുള്‍ മുനാഫ് എന്നയാളുടെ വീട്ടില്‍ കഴിഞ്ഞ ആറ് മാസമായി ജോലി ചെയ്തുവരികയായിരുന്നു പെണ്‍കുട്ടി. വീട്ടുപണി ചെയ്യാനാണ് തന്നെ ഇവിടെ കൊണ്ടുവന്നതെന്നും 12 മണിക്കൂറോളം ബാത്ത്റൂമില്‍ പൂട്ടിയിട്ടിരുന്നുവെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളെക്കുറിച്ചുളള വിവരങ്ങളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. നഗരത്തിലെ ഒരു ആശ്രമത്തില്‍ നിന്നാണ് മുനാഫിന് കുട്ടിയെ ലഭിച്ചത്. മുനാഫും ഭാര്യയും രാവിലെ ജോലിയ്്ക്ക് പോയാല്‍ രാത്രിയോടെയാണ് വീട്ടിലെത്തിയിരുന്നത്. ഇവരുടെ രണ്ട് മക്കളും ബോര്‍ഡിങ്ങിലാണ്. ഇവരെത്തിയാല്‍ വസ്ത്രങ്ങള്‍ അലക്കലും പാത്രം കഴുകലുമെല്ലാമായിരുന്നു കുട്ടിയുടെ ജോലി. രാത്രി ഉറങ്ങിയിരുന്നതും ബാത്ത്റൂമിലായിരുന്നു.
ചെറിയ കുട്ടി ആയതിനാല്‍ അപകടമൊന്നും ഉണ്ടാകാതിരിക്കാനാണ് ബാത്ത്റൂമില്‍ പൂട്ടിയിട്ടതെന്നായിരുന്നു പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഉടമസ്ഥന് നല്കിയ വിശദീകരണം. ഇയാള്‍ക്കെതിരെ പോലീസ് കേസ്സെടുത്തിട്ടുണ്ട്. നിംഹാന്‍സ് ശിശുവിഹാറിലെ ജുവനൈല്‍ ഹോമിന്റെ പരിചരണത്തില്‍ കഴിയുകയാണ് ഇപ്പോള്‍ പെണ്‍കുട്ടി.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications