ഏഴാം ശമ്പള കമ്മീഷന്‍; കുറഞ്ഞ ശമ്പളം 18,000 കൂടിയത് 2,50,000 രൂപ
ദില്ലി: ജസ്റ്റിസ് എ.കെ മാഥൂര്‍ അധ്യക്ഷനായ ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനം വര്‍ധനയും ആകെ 23.55 ശതമാനത്തിന്റെ വര്‍ധനയും വരുത്തിയാണ് ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഇതനുസരിച്ച് കുറഞ്ഞ ശമ്പളം 18,000 രൂപയും ഉയര്‍ന്ന ശമ്പളം 2,50,000 രൂപയാണ്.
അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനം വര്‍ധന ശുപാര്‍ശ ചെയ്ത കമ്മീഷന്‍ അലവന്‍സുകള്‍ ഉള്‍പ്പെടെയാണ് ആകെ 23.55 ശതമാനത്തിന്റെ വര്‍ധന വരുത്തിയിരിക്കുന്നത്. പെന്‍ഷനുകളില്‍ 24 ശതമാനവും ക്ഷാമബത്തയില്‍ 63 ശതമാനത്തിന്റെയും വര്‍ധനവ് വരുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തിലുള്ള ഏറ്റവും ഉയര്‍ന്ന ശമ്പളം 2,25,00 രൂപയാണ്.

സൈനിക റാങ്കില്‍ കുറഞ്ഞ ശമ്പളം 21,700 രൂപയും കൂടിയത് 2,50,000 രൂപയുമാണ്. ഇതില്‍ മിലിട്ടറി നേഴ്‌സിങ് രംഗത്തുള്ളവരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വിരമിച്ച സൈനികര്‍ ഏറെനാളായി ആവശ്യപ്പെടുന്ന ഒരേ റാങ്കിന് ഒരേ പെന്‍ഷന്റെ ആനുകൂല്യം എല്ലാ സൈനികര്‍ക്കും നടപ്പിലാക്കണമെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2016 ജനവരി ഒന്നുമുതല്‍ പുതുക്കിയ ശമ്പളം നടപ്പിലാക്കണമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. 47 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 52 ലക്ഷം പെന്‍ഷന്‍കാര്‍ക്കും റിപ്പോര്‍ട്ട് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിലൂടെ 1,02,100 കോടി രൂപയുടെ അധികബാധ്യതയാകും സര്‍ക്കാരിനുണ്ടാകുക.












Click it and Unblock the Notifications