19 മണ്ഡലങ്ങളിലും പോളിങ് 70 ശതമാനം കടന്നു; കേരളം റെക്കോര്‍ഡ് പോളിങ്ങിലേക്ക്
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച. 5 മണിവരേയുള്ള കണക്കുകള്‍ വരുമ്പോള്‍ സംസ്ഥാനത്തെ 19 മണ്ഡലങ്ങളിലും പോളിംഗ് 70 ശതമാനം കടന്നു. സംസ്ഥാനത്തെ ആകെ പോളിങ് ശതമാനം 73.64 ആണ്. പൊന്നാനിയില്‍ മാത്രമാണ് വോട്ടിങ് ശതമാനം ഇതുവരെ 70 കടക്കാത്തത്.
കണ്ണൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പടെത്തിയിരിക്കുന്നത്. അഞ്ചരയോടെ കണ്ണൂരിലെ പോളിംഗ് 76 ശതമാനത്തിലെത്തി. ചാലക്കുടിയിലും കാസര്‍ഗോഡും വയനാട്ടിലും പോളിങ് 70 ശതമാനത്തിന് മുകളില്‍ എത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ പലഭാഗങ്ങളിലുള്ള ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് ഇപ്പോഴും ഉള്ളത്. ആറ് മണിക്ക് പോളിംഗ് ബൂത്തിന്‍റെ ഗേറ്റ് പൂര്‍ണമായും അടയ്ച്ചിട്ടുണ്ട്. ആറ് മണിക്ക് ശേഷം ആരേയും വോട്ടിംങ് കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കില്ല. ഗേറ്റ് അടച്ച ശേഷം ക്യൂവില്‍ നില്‍ക്കുന്നവര്‍ക്കെല്ലാം ടോക്കണ്‍ നല്‍കിയാണ് വോട്ടെടുപ്പ് തുടരുന്നത്.












Click it and Unblock the Notifications