15കാരി 70കാരനൊപ്പം ഒളിച്ചോടി

ഭോപ്പാലിലെ ബജാരിയ സ്വദേശിയായ ഹഫീസ് എന്നയാള്‍ക്കൊപ്പമാണ് പെണ്‍കുട്ടി പോയത്.പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്ന് കാട്ടി പെണ്‍കുട്ടിയുടെ മുത്തശ്ശി പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടി മുത്തശ്ശിയ്‌ക്കൊപ്പമാണ് താമസം. മതപഠന കഌസില്‍ വച്ചുള്ള ബന്ധം പിന്നീട് പ്രണയമായി. ആറ് മാസം മുന്‍പ് മത പഠനക്ളാസ് നിര്‍ത്തിയെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം തുടര്‍ന്നു.
മാര്‍ച്ച് നാലിന് ഹാഫിസ് പെണ്‍കുട്ടിയുമായി സ്വന്തം താമസസ്ഥലത്തെത്തിയിരുന്നു. എന്നാല്‍ അയല്‍ക്കാര്‍ എതിര്‍ത്തതോടെ ഹാഫിസ് പെണ്‍കുട്ടിയുമായി നാട് വിട്ടു. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ചികിത്സ നല്‍കുന്നതായി അവകാശപ്പെട്ടിരുന്ന ഇയാള്‍ അഞ്ച് വര്‍ഷം മുന്‍പ് ഒരു ബലാത്സംഗകേസില്‍ അറസ്റ്റിലായിട്ടുണ്ട്.ഹാഫിസിനൊപ്പമാണ് പെണ്‍കുട്ടി ഒളിച്ചോടിയതെന്ന് കുട്ടിയുടെ മുത്തശ്ശിയാണ് പൊലീസിനോട് പറഞ്ഞത്.












Click it and Unblock the Notifications